കുളച്ചൽ വീരകുടുംബവും തമ്പുരാട്ടിയും | Aswathi Thirunal Thampuratti | Thiruvattar Adikesava
Автор: Oru Nagarathinte Kadha
Загружено: 2023-06-14
Просмотров: 133478
1741 ലെ കുളച്ചൽ യുദ്ധത്തിനു മുമ്പായി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവട്ടാർ ആദികേശവപ്പെരുമാൾക്ക് ഉടവാൾ സമർപ്പിച്ചു തിരികെ വാങ്ങി... ഉടവാൾ സമർപ്പണത്തിന്റെ വാർഷികാഘോഷം 'പീപ്പിൾ ഫോർ ധർമ്മ' എന്ന സംഘടന തിരുവട്ടാർ ക്ഷേത്രത്തിൽ വച്ചു നടത്തി... അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി, തിരുവട്ടാർ ക്ഷേത്രത്തിലെ തന്ത്രിമാരായ മണലിക്കരപ്പോറ്റിമാർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു...
ക്ഷേത്രത്തിലെ നമസ്ക്കാരമണ്ഡപത്തിൽ വച്ചു പൂജിച്ച ആയുധങ്ങൾ മണലിക്കരപ്പോറ്റി അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് കൈമാറി... മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മറവപ്പടയിലെ ഉദ്യോഗസ്ഥപ്രമാണിയുടെ പിന്മുറക്കാർ തമ്പുരാട്ടിയിൽ നിന്ന് ആയുധങ്ങൾ ഏറ്റുവാങ്ങി... ഈ വിഭാഗത്തിൽപ്പെട്ടവർ തമ്പുരാട്ടിക്കായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽവച്ച് ആയോധനാഭ്യാസം നടത്തി... തുടർന്ന് അവരെ അശ്വതിതിരുനാൾ തമ്പുരാട്ടി ആദരിച്ചു...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: