Vaitheeswaran Temple | Temple Travelogue | Spiritual Journey
Автор: Hindu Devotional Manorama Music
Загружено: 2025-10-05
Просмотров: 415
മഹാ ക്ഷേത്രങ്ങളാൽ സമൃദ്ധമായ തമിഴ് നാടിലെ, മയിലാട് തുറൈ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പുണ്യ ക്ഷേത്ര സങ്കേതമാണ് വൈത്തീശ്വരൻ കോവിൽ.
രോഗശാന്തിയുടെ ദൈവം എന്നർത്ഥം വരുന്ന വൈദ്യനാഥർ അഥവാ വൈത്തീശ്വരനായ ശിവ ഭഗവാനാണ് ഇവിടത്തെ പ്രധാന പ്രതിഷ്‌ഠ.
വൈത്തീശ്വരനെ ആരാധിക്കുന്നതിലൂടെ രോഗങ്ങൾക്ക് അറുതി വരുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
പടിഞ്ഞാറ് ദർശനമായാണ് വൈത്തീശ്വരൻ നില കൊള്ളുന്നത്.
പ്രസിദ്ധങ്ങളായ ഒമ്പത് നവഗ്രഹ ക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ക്ഷേത്രമാണിത്. ചൊവ്വ ഗ്രഹത്തിന്റെ പ്രതീകമായ അംഗരാകൻ ഇവിടെ വളരെ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു.
തയ്യൽ നായകി, സെൽവമുത്തുകുമാരസ്വാമി, ശ്രീ വിനായകർ എന്നിവരാണ് മറ്റ് പ്രധാന പ്രതിഷ്ഠകൾ.
നാഡി ജ്യോതിഷം അഥവാ താളിയോല ജ്യോതിഷത്തിന് കേൾവി കേട്ട പ്രദേശം കൂടിയാണിത്. ക്ഷേത്രത്തിന് ചുറ്റുമായി ധാരാളം ജ്യോതിഷ കുടുംബങ്ങളുണ്ട്. ദൈവിക സിദ്ധിയുള്ള അഗസ്ത്യമുനിയാണ് നാഡി ജ്യോതിഷത്തിന്റെ ഉപജ്ഞാതാവ് എന്ന് പറയപ്പെടുന്നു. താളിയോലകൾ തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു.
ഈ ക്ഷേത്ര സങ്കേതത്തിലെ തീർത്ഥ കുളത്തെ സിദ്ധാമൃതം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ അമൃത് അടങ്ങിയിട്ടുണ്ട് എന്നാണ് വിശ്വാസം. ഇവിടെ നടത്തുന്ന വിശുദ്ധ സ്നാനത്തിലൂടെ എല്ലാ രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും എന്ന വിശ്വാസവുമുണ്ട്.
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Facebook : / manoramasongs
YouTube : / hindudevotionalsongs
Twitter : / manorama_music
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: