പ്രതിമ നിർമാതാക്കൾ | Kozhikode
Автор: AbhiS Media
Загружено: 2021-02-24
Просмотров: 659
കോഴിക്കോട് കണ്ണൂർ ഹൈവേയിൽ പൂക്കാട് എന്ന സ്ഥലത്തെ പാത യോരത്ത് ഷെഡുകൾ കെട്ടി കുടുംബമായിട്ടാണ് രാജസ്ഥാനിൽ നിന്നും വന്ന ഈ ശിൽപ്പികൾ താമസിക്കുന്നത്. അനേക വർഷങ്ങളായി ഇവർ ഇവിടെ തന്നെയാണ്.പുതിയ തലമുറയിലെ ഭൂരിഭാഗം പേരും ജനിച്ച് വളർന്നത് ഇവിടെ തന്നെ. കുട്ടികൾ എല്ലാവരും തന്നെ തൊട്ടടുത്ത സർക്കാർ സ്കൂളിൽ പോകുന്നുണ്ട്. പക്ഷെ പത്താം ക്ലാസ് കഴിഞ്ഞവരെല്ലാം തുടർപഠനം നടത്താതെ പ്രതിമ നിർമ്മാണത്തിൽ സഹായിക്കാറാണ് പതിവ്.വിഷുവും ഗണേശ ചതുർത്ഥിയുമെല്ലാമാണ് ഇവരുടെ സീസൺ. മുൻകൂട്ടി തയ്യാറാക്കിയ മോൾഡുകളിൽ പ്ലാസ്റ്റർ ഓഫ് പാരീസും സിമന്റും ചേർന്ന മിശ്രിതം ഒഴിച്ചാണ് പ്രതിമ നിർമ്മാണം.ഇങ്ങനെ നിർമ്മിക്കുന്ന പ്രതിമികൾ വെയിലത്ത് ഉണക്കി വ്യത്യസ്ഥങ്ങളായ നിറങ്ങൾ ചാർത്തി മനോഹരമാക്കുന്നു. കൃഷണ വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.മാതാവിന്റെയും യേശു ക്രിസ്തുവിന്റെയും കുബേരന്റെയും ആനയുടെയുമൊക്കെ പ്രതിമകളും ഉണ്ട്. വിഷു കഴിഞ്ഞാൽ ചിലർ രാജസ്ഥാനിലേ ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകും.അവർ അവിടെ ഗോതമ്പും കടുകും ചോളവും എല്ലാം കൃഷി ചെയ്യുന്നു.കോവിഡ് കാലം ഇവർക്ക് ദുരിതകാലമായിരുന്നു. വരുമാനമൊന്നും ഇല്ലെങ്കിലും സർക്കാറിന്റെയും മറ്റു സംഘടനകളുടെയും ഭാഗത്ത് നിന്നും നിരവധി സഹായ സഹകരണങ്ങൾ കിട്ടിയിട്ടുണ്ട്. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ടെലിവിഷൻ, രാത്രി വെളിച്ചത്തിന് സോളാർ പാനൽ, ഭക്ഷണാവശ്യത്തിലേക്ക് ധാന്യ പൊടികൾ എന്നിവ അതിൽ ചിലത് മാത്രം. ദേശിയ പാതാ വികസനത്തിന്റെ ഭാഗമായി റോഡിന് വീതി കൂട്ടുമ്പോൾ എങ്ങോട്ട് പോകുമെന്ന് അറിയാതെ ഇരിക്കുകയാണിവർ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: