ആദ്യത്തെ ശ്രീ നാരായണ ഗുരുദേവ ലളിതഗാനം | Sree Narayana Gurudeva Lalithganam | gasapa 2022
Автор: sakala kala vaibhavam. Gasapa
Загружено: 2022-03-26
Просмотров: 541927
#gasapa #sreenarayanagurudevasongs #lalithaganagal
ഞാൻ ദുർഗ്ഗാദാസ് മലയാറ്റൂർ , ഇത് എന്റെ മൂന്നാമത്തെ എപ്പിസോഡ് ആണ് . പാടുവാനുള്ള എന്റെ കഴിവാണ് ഇവിടെ അവതരിപ്പിക്കുന്നത് .ശ്രീ നാരായണ ഗുരുവിനെ സംബന്ധിച്ച ആദ്യ ലളിതഗാനം അങ്ങനെ ഒരു പ്രതേകത കൂടി ഈ പാട്ടിനുണ്ട് .നിർമാണപങ്കാളികളായി ലോകത്തിലെ വിവിധ സ്ഥാലങ്ങളിലുള്ള ഗുരുദേവ ഭക്തരാണ് സഹായത്തിനെത്തിയത് sns ആണ് . ശ്രീ നാരായണ സംഘം [sns ]
നിർമാണം sns
[ ശ്രീ നാരായണ സംഘം ]
ജോൺസൺ കോതമംഗലം
ഓഡിയോ റെക്കോർഡിങ് & പ്രോഗ്രാമിങ്
ശ്രീരാഗ് അങ്കമാലി
ക്യാമറ & ഡയറക്ടർ
രതീഷ് ഡി .വി . ക്രീയേഷൻസ്
വീഡിയോ എഡിറ്റിങ്ങ്
സുരേഷ് കൂവപ്പടി
അസിസ്റ്റൻറ് ഡയറക്ടർ
മനോജ് മണി
ടൈറ്റിൽ & പോസ്റ്റർ ഡിസൈൻ
നിത്യ വിനോദ്
അവതരണം
അവതരണത്തിൽ പറയുന്ന "സലൈഷെ' - സബ്സ്ക്രൈബ് ,ലൈക്, ഷെയർ ,എന്നി പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ചേർത്തുവച്ചാണ് ഈ പുതിയ വാക്ക് ഉണ്ടാക്കിയത് .ഇതു നിങ്ങൾ സ്വീകരിക്കുമെന്ന് ഞങ്ങൾ കരുതുന്നു .
ഈ ലളിതഗാനത്തിന്റെ കരോക്കെ ലിങ്ക് ചുവടെ ചേർക്കുന്നു
• GURUDEVA LALITHA GANAM KAROKE GASAPA 2022
നന്ദിയോടെ
ദുർഗ്ഗാദാസ് മലയാറ്റൂർ
=======================================
പല്ലവി..........
ചെമ്പഴന്തിയിലെ അമ്പഴ വാടിയിലായി
മന്ത്രനിനാദം ഞാൻ കേട്ടു
ജനദേവ ധ്യാനസ്വരൂപനെ കണ്ടു
ചെന്താമര മിഴിയും കാഞ്ചന കാന്തിയും
സുന്ദര വദനവും കണ്ടു ആനന്ദ
പരമാനന്ദമീ സവിധം
തുണ്ടുപല്ലവി..........
ചെമ്പഴന്തിയിലെ അമ്പഴ വാടിയിലായി
മന്ത്രനിനാദം ഞാൻ കേട്ടു
അനുപല്ലവി............
ചന്ദന തെന്നലോ തന്ത്രികൾ മീട്ടിയ
മാനസജപലയ സവിധം മധുരം (2)
മായാമാളവ രാഗ പൂങ്കുയിൽ (2)
ചിന്മയദേവനായി ഗീതം സംഗീതം
തുണ്ടുപല്ലവി........
ചെമ്പഴന്തിയിലെ അമ്പഴ വാടിയിലായി
മന്ത്രനിനാദം ഞാൻ കേട്ടു
ചരണം................
ചാമരം വീശുന്ന ആൽമരചോലയിൽ
താപസഗുരുവര വദനം മധുരം (2)
നാനാ പൂവുകൾ പാദപൂജയിൽ (2)
പൊന്മണിത്താരമായി ദേവൻ ശ്രീദേവൻ
പല്ലവി തനിയാവർത്തനം......
ചെമ്പഴന്തിയിലെ അമ്പഴ വാടിയിലായി
മന്ത്രനിനാദം ഞാൻ കേട്ടു
ജനദേവ ധ്യാനസ്വരൂപനെ കണ്ടു
ചെന്താമര മിഴിയും കാഞ്ചന കാന്തിയും
സുന്ദര വദനവും കണ്ടു ആനന്ദ
പരമാനന്ദമീ സവിധം
തുണ്ടുപല്ലവി..........
ചെമ്പഴന്തിയിലെ അമ്പഴ വാടിയിലായി
മന്ത്രനിനാദം ഞാൻ കേട്ടു...
നന്ദി
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: