മുഗൾ ചക്രവർത്തി ഹുമായൂണിൻ്റെ മഖ്ബറ കോമ്പൗണ്ടിൽ മസ്ജിദിൽ നിർവഹിച്ച ഈദ് പ്രാർത്ഥന വൈകാരികാനുഭവവുമായി.
Автор: Speeches of Dr.MP. Abdussamad Samadani
Загружено: 2025-03-31
Просмотров: 5709
ഡൽഹിയിൽ മുഗൾ ചക്രവർത്തി ഹുമായൂണിൻ്റെ മഖ്ബറ കോമ്പൗണ്ടിൽ പുരാതനമായ മസ്ജിദിൽ നിർവഹിച്ച ഈദുൽഫിത്ത്ർ പ്രാർത്ഥന ചരിത്രത്തിലേക്കുള്ള ഒരു യാത്ര എന്നതോടൊപ്പം അവിസ്മരണീയമായ ഒരു വൈകാരികാനുഭവവുമായി. വിശ്വപൈതൃകത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട പ്രവിശാലമായ Humayun's Tomb ചരിത്രസ്മാരകത്തിന്റെ ഭാഗമായുള്ള ഈ മസ്ജിദ് രണ്ട് ഈദ് പ്രാർത്തനകൾക്കും വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാർത്ഥനക്കും വേണ്ടി മാത്രമാണ് തുറക്കപ്പെടുന്നത്.
വിജനമായ ഈ സ്ഥലത്ത് പൊടുന്നനെയാണ് ഒട്ടേറെ പേർ പ്രാർത്ഥനക്കെത്തിയത്. പക്ഷെ, വളരെ അച്ചടക്കത്തോടെ പ്രാർത്ഥനയിൽ പങ്കെടുത്ത സഹോദരങ്ങളും മരങ്ങൾ തണൽ വിരിച്ച വിശാലമായ പരിസരങ്ങളും ഈദിൻ്റെ സന്ദർഭവും ചേർന്ന് സൃഷ്ടിച്ച അന്തരീക്ഷം ഏറെ പ്രശാന്തവും ആത്മീയമായി അഗാധവുമായി. നിസ്കാരത്തിലെ ഇമാമിന്റെ ഖുർആൻ പാരായണവും ദൈവത്തിൻ്റെ മഹത്വവും മനുഷ്യസ്നേഹത്തിന്റെ മഹിമയും ഊന്നിപ്പറഞ്ഞ ഈദ് പ്രഭാഷണവുമെല്ലാം ഈ ഈദ് ആഘോഷത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. വൃക്ഷശിഖരങ്ങൾക്കിടയിലൂടെ ഒഴുകിയെത്തിയ മന്ദമാരുനില്‍ പോലും തക്ബീറിൻ്റെ അലയൊലിയായിരുന്നു. അതിനിടയിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയൊരുക്കി പച്ചപ്പനങ്കിളി തത്തകൾ പോലും ചുമരുകളിലെ കൂടുകളിലെത്തി ഈദ് ആഘോഷത്തിൽ പങ്കുകൊണ്ടു.
ആഘോഷമേതും പോയകാലത്തേക്കുള്ള യാത്രയും പുതിയകാലത്തേക്കുള്ള പുറപ്പാടുമാണ്. നമ്മുടെ പ്രിയപ്പെട്ട ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ഈദ് ആഘോഷം രാജ്യത്തിൻ്റെ ഇന്നലെകളിലേക്ക് കൊണ്ടുപോവുകയും പ്രത്യാശാനിർഭരമായ ഭാവിയിലേക്ക് ഉറ്റുനോക്കാൻ സജ്ജമാക്കുകയും ചെയ്തു. മതേതര ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിൻ്റെ എത്രയെത്ര മലരുകളാണ് അതിൻ്റെ വർണ്ണശബളമായ ഇതളുകൾ വിടർത്തി വിരിഞ്ഞുനിൽക്കുന്നത്, അന്നും ഇന്നും !
#drmpabdussamadsamadani
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: