UDF - വെൽഫെയർ പാർട്ടി സഹകരണം.. ഇടഞ്ഞ് സുന്നി വിഭാഗം.. സംസ്ഥാന വ്യാപക സഖ്യമില്ലെന്ന് സണ്ണി ജോസഫ്
Автор: Kerala DD News
Загружено: 2025-11-26
Просмотров: 22
#ddnewsmalayalam
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിൽ രൂക്ഷ വിമർശനവുമായി സുന്നി വിഭാഗം സംഘടനകൾ.
യു.ഡി.എഫിന്റെ രാഷ്ട്രീയ നീക്കത്തിൽ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി റെഹ്മത്തുള്ള സഖാഫി എളമരം രൂക്ഷവിമർശനവുമായി രംഗത്തെത്തി.
സുന്നി എ.പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.
വെൽഫെയർ പാർട്ടിയുമായി സഹകരിക്കാൻ യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.
ജമാഅത്തെ ഇസ്‌ലാമിയെ ശുദ്ധികലശം ചെയ്ത് മുന്നണിയില്‍ എത്തിച്ചിരിക്കുകയാണ് യു ഡി എഫിലെ ചില നേതാക്കളെന്നും റെഹ്മത്തുള്ള സഖാഫി ലേഖനത്തിൽ പറയുന്നു.
അതേസമയം, തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആരുടെ വോട്ടും സ്വീകരിക്കുമെന്ന് വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം സംബന്ധിച്ച മാധ്യമ ചോദ്യങ്ങൾക്ക് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം മലപ്പുറത്ത് മറുപടി നൽകിയിരുന്നു.
വെൽഫെയർ പാർട്ടിയുമായി സംസ്ഥാന വ്യാപകമായി സഖ്യമില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: