Goddess MayaMohini | K.P.Sreevasthav 9447320192 | മായാമോഹിനി മന്ത്രപ്രയോഗങ്ങൾ
Автор: K.P.SREEVASTHAV astrologer
Загружено: 2022-07-11
Просмотров: 1727
#mayamohini #Vasyamantra #keralamanthrikam
ത്രൈലോക്യമോഹിനി മന്ത്ര പ്രയോഗങ്ങളെ കുറിച്ചാണ് പറയുന്നത്
തന്നോട് ദേഷ്യത്തിൽ ഉള്ള ആളുകളെ തൻറെ വശത്തേക്ക് ആക്കി മാറ്റുവാനും പ്രശസ്തി പദവി മുതലായവ നേടിയെടുക്കുവാനും വേണ്ടി മാന്ത്രിക പ്രയോഗിക്കുന്ന വശ്യ കർമ്മത്തിൽ പെട്ടതാണ് ത്രൈലോക്യമോഹിനി മന്ത്ര പ്രയോഗങ്ങൾ.
ഭഗവാൻ പരമശിവന്റെ പത്നിയായ പാർവ്വതീദേവിയുടെ മോഹനരൂപം ആണ് ഇത്
ഈ ദേവിയുടെ ധ്യാനമന്ത്രം ഇപ്രകാരമാണ്
" ഗീർവ്വാണസംഘാർച്ചിത പാദപങ്കജാ(അ), രുണപ്രഭാ ബാലശശാങ്കശേഖരാ ;
രക്താംബരാലേപനപുഷ്പയുങ്മുദേ,
സൃണിം സപാശം ദധതീ ശിവാ(അ)സ്തു ന:.:
ഈ ധ്യാനം ശ്ലോകത്തിൻറെ അർത്ഥം ഇപ്രകാരമാണ്
ദേവന്മാരുടെ കൂട്ടത്താൽ അർച്ചിയ്ക്കപ്പെടുന്ന പാദപത്മത്തോടുകൂടിയവളും, ചുവന്ന നിറമുള്ളവളും , ചന്ദ്രക്കല ചൂടിയവളും , ചുവപ്പുനിറമുള്ള വസ്ത്രം, കുറിക്കൂട്ട് , പുഷ്പങ്ങൾ എന്നിവയോടുകൂടിയവളും , കയറും തോട്ടിയും കൈകളിൽ ധരിച്ചിട്ടുള്ളവളുമായ പാർവ്വതീദേവി സന്തോഷത്തെ ജനിപ്പിയ്ക്കട്ടെ .
ദേവിയെ ഈ പറഞ്ഞപോലെ മനസ്സിൽ സങ്കൽപ്പിച്ചു വേണം ഈ മന്ത്ര പ്രയോഗങ്ങൾ നടത്തുവാൻ
മൂലമന്ത്രം ഗുരുവിൻറെ കീഴിൽ നിന്നും മേടിക്കേണ്ടതായതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല. മന്ത്ര പ്രയോഗങ്ങളെ കുറിച്ച് പ്രേക്ഷകർക്ക് അറിവു ഉണ്ടാകാൻ വേണ്ടി മാത്രമാണ് ഇത്തരം കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.
വിധിപ്രകാരം ഗുരുവിൻറെ കീഴിൽ നിന്ന് മന്ത്രം ഏറ്റുവാങ്ങിയതിനുശേഷം മന്ത്രസിദ്ധി വരുത്തേണ്ടതുണ്ട്
"അയുതം പ്രജപേന്മന്ത്രം , സഹസ്രം ഘൃതസംയുതൈഃ, പായസൈർജ്ജുഹുയാത് പീഠേ പ്രാഗുക്തേ ഗിരിജാം യജേത് ; ഇത്ഥമാരാധിതാ ദേവീ പ്രയച്ഛേത് സുഖസമ്പദഃ. "
ഈ മന്ത്രം പതിനായിരം സംഖ്യ ജപിയ്ക്കണം ; നെയ്യു ചേർത്ത് പായസംകൊണ്ട് 1000 ഹോമിയ്ക്കണം ; അന്നപൂർണ്ണേശ്വരിയന്ത്ര പീഠത്തിന്മേൽ ഈ ത്രൈലോക്യമോഹിനീവിഗ്രഹത്തെ വെച്ചു പൂജിയ്ക്കുകയും വേണം . ഇപ്രകാരം സേവിച്ചാൽ , ഈ മോഹിനീദേവി സകലസുഖത്തെയും സമ്പത്തിനേയും പ്രദാനം ചെയ്യും .
"തണ്ഡുലൈസ്തിലസമ്മിശ്രൈർ ലവണൈർമ്മധുരാന്വിതൈഃ ഫലൈ രമ്യൈ രക്തപദ്മൈർ ജുഹുയാദ്യോ ദിനത്രയം ,
തസ്യ വിപ്രാദയോ വർണ്ണാ
വശ്യാഃ സ്യുർമ്മാസമദ്ധ്യതഃ."
എള്ളും അരിയും സമം ചേർത്തതുകൊണ്ടോ ,
ശർക്കര പഞ്ചസാര മുതലായ ഏതെങ്കിലും മധുരദ്രവ്യവും ഉപ്പും ചേർത്തതുകൊണ്ടോ ,
മാങ്ങ മുതലായ നല്ല ഫലങ്ങളെ ക്കൊണ്ടോ
ചെന്താമരപ്പൂവുകൊണ്ടോ മൂന്നു ദിവസം ഈ മന്ത്രം ജപിച്ച് ഹോമിച്ചാൽ , അയാൾക്ക് ഒരു മാസത്തിനകം യഥാക്രമം ബ്രാഹ്മണാദി നാലു ജാതിക്കാരും വശവർത്തികളായി ഭവിയ്ക്കും .
"രവിമണ്ഡലമദ്ധ്യസ്ഥാം
ദേവീം ധ്യായൻ ജപേന്മനും ;
അഷ്ടോത്തരശതം താവദ്ധുത്വാഗ്നൗ വശയേജ്ജഗത് . "
ഈ ത്രൈലോക്യമോഹിനീദേവി ആദിത്യമണ്ഡലത്തിൽ ഇരിയ്ക്കുന്നതായി ധ്യാനിച്ചിട്ട് , ഈ മന്ത്രം 108 ഉരു ജപിയ്ക്കുകയും , അത്ര തന്നെ ഹോമിയ്ക്കുകയും ചെയ്താൽ ലോകത്തെ സ്വാധീനമാക്കാൻ സാധിക്കുന്നതാണ്.
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: [email protected]
Web : www.keralaastrologer.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: