ഇന്ത്യ -ചൈന നിഴൽയുദ്ധത്തിന്റെ കാണാപ്പുറങ്ങളിൽ ഒന്നായ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് ചാരകപ്പലുകൾ
Автор: Chanakyan
Загружено: 2025-11-19
Просмотров: 10299
ശാന്തമെന്ന് തോന്നുമെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ നീല ജലപ്പരപ്പിനടിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായ് ലോകത്തിലെ രണ്ടു വലിയ മഹാശക്തികൾ തമ്മിലുള്ള ഒരു പുതിയ ശീതയുദ്ധം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.. ലോകത്തിലെ ഏറ്റവും തിരക്കേ റിയ സമുദ്രപാതകളിലൊന്നും, ആഗോള ഊർജ്ജ-വ്യാപാരത്തിന്റെ സിരാകേന്ദ്രവുമായ ഈ മേഖല, ഇന്ന് വെറുമൊരു സാമ്പത്തിക ഇടനാഴി മാത്രമല്ല, മറിച്ച് വർധിച്ചുവരുന്ന ആഗോള ഭൗമ രാഷ്ട്രീയ മത്സരങ്ങളുടെ ഒരു അരങ്ങുകൂടിയാണ് എന്നുള്ളതാണ് വാസ്തവം ..ഈ മത്സരത്തിലെ ഏറ്റവും പ്രകടമായതും എന്നാൽ നിഗൂഢവുമാ യ ഒരു സാന്നിധ്യമാണ് 'സമുദ്ര ഗവേഷണ കപ്പലുകൾ' എന്ന് ഔദ്യോ ഗികമായി അറിയപ്പെടുന്ന ചൈനയുടെ ചാരക്കപ്പലുകൾ.. അടുത്തി ടെ ശ്രീലങ്കയിലെയും മാലി ദ്വീപിലെയും തുറമുഖങ്ങളിൽ നങ്കൂരമിട്ട ഈ ചൈനീസ് കപ്പലുകൾ ഇന്ത്യയിൽ വലിയ സുരക്ഷാ ആശങ്കകൾ തന്നെയാണ് തദവസരങ്ങളിൽ ഉയർത്തിയത്.. ഈ പശ്ചാത്തലത്തി ൽ ശാസ്ത്രീയ ഗവേഷണം എന്ന മുഖംമൂടിയണിഞ്ഞ്, ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈന നടത്തുന്ന പ്രസ്തുത നിഴൽ നീക്കങ്ങളുടെ യഥാർത്ഥ ലക്ഷ്യങ്ങളും, അത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഉയർത്തു ന്ന വെല്ലുവിളികളും, എന്തെന്ന് ആഴത്തിൽ പരിശോധിക്കുന്നതാണ് ചാണക്യൻറ്റെ പുതിയ വീഡിയോ.. ഒപ്പം ഇതിനെതീരെയുള്ള ഇന്ത്യ യുടെ പ്രതിരോധ തന്ത്രങ്ങൾ എന്തെല്ലാമാണെന്നും, അവ എങ്ങനെ യാണ് രാജ്യം നടപ്പാക്കുന്നതെന്നും കൂടുതലായി നമുക്ക് മനസ്സിലാ ക്കാം..
#IndiaChinaTensions #IndianOceanSecurity#ChineseSpyShips
#MaritimeSurveillance#IndiaSecurity#GeoPolitics#IndoPacificRegion
#ChinaInIndianOcean#StrategicRivalry#DefenseUpdates
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: