NOVEL ||JATHI ||BY INDIRAKRISHNAN ||ജാതി|| നോവൽ || smt ഇന്ദിര കൃഷ്ണൻ || SHEELA SHELLAS
Автор: vayanaaramam / വായനാരാമം
Загружено: 2025-07-22
Просмотров: 540
ജാതി
...........
നോവൽ (1)
ഫോൺ റിങ്ങു ചെയതു. ഉറക്കമായിട്ടില്ലെങ്കിലും ആരാണീ അസമയത്ത് എന്ന ചിന്തയാൽ ഒന്നു മടിച്ചു.പിന്നെ ചെന്നെടുത്തു.പരിചയമില്ലാത്ത നമ്പർ "എടീ പൊലച്ചീ "
വിളി കേട്ടപ്പോൾ മനസ്സിലായി.
"കള്ളുകുടിച്ചാ വയറ്റി കെടക്കണം മാപ്ലാരെ"
ഫോൺ ഡിസ്കണകണക്റ്റു ചെയ്തു. സ്വിച്ച് ഓഫാക്കി. ലാൻഡ് ലൈൻ ഫോൺ ക്രാഡിൽ നിന്നും എടുത്തു മാറ്റി.
പ്രതീക്ഷിച്ചിരുന്നതാണു്.
വാർദ്ധക്യം സമാധാനവും സന്തോഷവുമുള്ളതാണെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്നലെ മൂത്ത മകൾ ലളിത വിളിച്ച് സംസാരിച്ചിരുന്നു.'
സേതുവിന് ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോഴേ ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു.
എല്ലാവരും ഭർത്താവു മരിക്കുമ്പോൾ സങ്കടപ്പെടുന്ന സമയത്ത് ഉള്ളിൽ സന്തോഷമായിരുന്നു. ഇനി ഉപദ്രവം ഉണ്ടാവില്ലല്ലോ. രണ്ടു പെൺകുട്ടികളായതുകൊണ്ട് ധൈര്യവുമുണ്ടായിരുന്നു എങ്ങിനെയെങ്കിലും വളർത്തിയെടുക്കാം എന്ന്. നല്ലൊരു ജോലിയുണ്ടല്ലോ. മക്കളാണെങ്കിൽ പഠിക്കാനും മിടുക്കികൾ' കണ്ടാലും കൊള്ളാം.
നല്ല നിലയിൽ പഠിച്ചെത്തി മൂത്തവൾMBBS കഴിഞ്ഞ്MDഎടുത്തു.
രണ്ടാമത്തേവൾക്ക് എൻജിനീയറിങ്ങിനായിരുന്നു താല്പര്യം.BTec കഴിയുമ്പോഴേക്കും കാമ്പസ് ഇൻ്റർവ്യൂവിൽ ജോലി കിട്ടി.
രണ്ടു പേരും അവർക്കുള്ള ബന്ധങ്ങൾ സ്വയം തിരഞ്ഞെടുത്തു.മൂത്തവൾ ഒരുമിച്ചു പഠിച്ചിരുന്ന ഒരു തമിഴ് നാട്ടുകാരൻ ചെട്ടിയാരെയാണ് കണ്ടു പിടിച്ചത്. അച്ഛൻ കറുത്തിരുന്നത് കുറവായി കണ്ടില്ലെങ്കിലും മോളെ കരിം കറുപ്പുള്ളയാളുടെ കാണാൻ വിഷമം തോന്നി.
" അമ്മേ അച്ഛനെപ്പോലെയല്ല മുരുകൻ'' മുരുകൻ്റെ പുറത്തേകറുപ്പുള്ളൂ.മനസ്സ് നല്ല വെളുപ്പാ അമ്മേ " മകൾ ന്യായം പറഞ്ഞു. അവരുടെ വീടും സാമ്പത്തിക സ്ഥിതിയുമൊക്കെ കണ്ടപ്പോൾ ഭയമായിരുന്നു. അത്രയും സമ്പന്നർ '
"മോളെ അവരുടെ അവസ്ഥക്കുള്ള സ്ത്രീധനം കൊടുക്കാൻ നമുക്കാവുമോ "
"അമ്മ അവർ പൊന്നും പണവും ഒന്നും വേണ്ടെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. മുരുകൻ്റെ മീതെ ജനിച്ച മൂന്നു മക്കൾ മരിച്ചപ്പോൾ അച്ഛൻ തീർച്ചയാക്കിയതാണത്രെ മുരുകനെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കി പറ്റുന്നതും സൗജന്യചികിത്സ കൊടുക്കണം പാവങ്ങൾക്ക് എന്ന്. അതിനു തുണയായി കണ്ടെത്തിയത് എന്നെയാണ്. അമ്മേ നല്ല ആൾക്കാരാമുരുകൻ്റെ അമ്മയും അച്ഛനും .എനിക്ക് കഷ്ടപ്പെടേണ്ടി വരില്ല.എനിക്ക് നല്ലൊരു പ്രൊഫഷൻ ഉണ്ടല്ലോ ശരിയല്ലാന്നു തോന്നിയാൽ അമ്മയെപ്പോലെ സഹിക്കാനൊന്നും എന്നെ കിട്ടില്ല. സലാം പറയും "
പക്ഷേ അവൾടെ സെലക്ഷൻ അത്രയും മികച്ചതാണെന്ന് കഴിഞ്ഞ ആറു വർഷം കൊണ്ടു തെളിഞ്ഞു.
സേതുവുo കോളേജിൽ നിന്നു തന്നെ പ്രേമബന്ധം.പയ്യൻ ക്രിസ്ത്യാനിയാണെന്നു പറഞ്ഞപ്പോൾ എതിർത്തു.
"അമ്മാ അമ്മേടെ അച്ഛനും കൃസ്ത്യാനിയല്ലേ.പിന്നെന്താ ?"
"മോളെ നിൻ്റച്ഛനും അമ്മയും പുലയരാന്നു പറഞ്ഞ് കുതിര കേറും നാളെ. നിൻ്റെ തൊലി വെളുപ്പും പഠിപ്പും കണ്ടിട്ടുള്ള ഭ്രമമാ.കെട്ടു കഴിഞ്ഞാൽ മാറും."
"അതൊന്നുമില്ലാ അമ്മാ ജസ്റ്റിനെന്നെ ജീവനാ "
മകൾ സേതുവിനു ജോലി കിട്ടി യിട്ടും അവന്നു ഡിഗ്രി കിട്ടിയിരുന്നില്ല' രണ്ടു കൊല്ലം കഴിഞ്ഞു അവൻ പാസാവാൻ'
ജോലി കിട്ടും മുമ്പേ അവൻ കല്യാണത്തിനു ധൃതികൂട്ടി.അപ്പനും അമ്മയും വന്നപ്പോൾ വിവരങ്ങളൊക്കെ സംസാരിച്ചു. അവർക്ക് കുഴപ്പമൊന്നുമില്ല: പള്ളിയിൽ കെട്ടാൻ വേണ്ടി ജാതി മാറണം എന്നു വ്യവസ്ഥ: എന്തെങ്കിലുമായോട്ടെ 'സമാധാനമായി ജീവിച്ചോട്ടെ എന്നും കരുതി...
" അവൻ്റെ വിദ്യാഭ്യാസ വായ്പ തീർക്കാൻ ആറു ലക്ഷം രൂപ വേണമെന്ന് ആദ്യത്തെ ഡിമാൻ്റ്. കല്യാണച്ചിലവിനും കാശു തരണം. അവന് ജോലിയായിട്ടില്ലല്ലോ അപ്പൻ്റെ കയ്യിലെ കാശു കൊണ്ട് രണ്ടു പെൺകുട്ടികളെ കെട്ടിക്കേണ്ടതാ .
കണക്കു പറച്ചിൽ കേട്ടപ്പോൾ റിട്ടയറു ചെയ്ത പണം ബാങ്കിലുണ്ടെങ്കിലും അല്പം മനപ്രയാസത്തോടെയാണ് കൊടുത്തത്.
ആഭരണം എടുക്കുമ്പോൾ സെലക്റ്റ് ചെയ്യാൻ അമ്മായിയമ്മയും അമ്മായിയപ്പനും .മനപ്രയാസം മകളോട് പങ്കുവച്ചില്ല. അവള് ചെക്കൻ്റെ പ്രേമത്തിൽ മയങ്ങി സ്വർഗ്ഗലോകത്തിലെത്തിയ പോലെയായിരുന്നു.
മൂത്ത മകൾ ലളിതയോട് സങ്കടം പറഞ്ഞപ്പോൾ അവൾ പറഞ്ഞു
"സാരല്യ അമ്മേ' എനിക്ക് അമ്മടെ സമ്പാദ്യം ഒന്നും വേണ്ട' അവൾക്കു കൊടുത്തേക്ക് 'എന്തിനാ അമ്മ വിഷമിക്കണേ."
"അമ്മാ കെട്ട് അവരടെ പള്ളീലുവച്ചു മ തീന്നാ പറഞ്ഞിരിക്കണെ.അച്ഛൻ്റെ ബന്ധുക്കളെ ഒന്നും വിളിക്കണ്ടാന്നു പറഞ്ഞിട്ടുണ്ട്.അവരൊക്കെ വന്നാ നമ്മടെ ജാതി തിരിച്ചറിയാം' ജസ്റ്റിൻ എല്ലാവരോടും ഞാൻ കോവിലകത്തെ തമ്പുരാട്ടി കുട്ടിയാണെന്നാ പറഞ്ഞേക്കണെ"
അതു കേട്ടപ്പോൾ നെഞ്ചിലൊരു തീ ക്കൊള്ളികൊണ്ട പോലെ തോന്നി. രണ്ടു പെൺകുട്ടികൾ ജനിച്ചിട്ടും തനിക്കു പേരു സെലക്റ്റ് ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. രണ്ടു പെൺകുട്ടികൾക്കും അമ്മായിയമ്മ തമ്പുരാട്ടിമാരുടെ പേരു തപ്പിപ്പിടിച്ചു ലളിതാംബികയും സേതു പാർവ്വതിയും.
'
കെട്ടിൻ്റെ തലേ ദിവസം മകളോടു പറഞ്ഞു "സേതു കാര്യമൊക്കെ ശരി ഒരു കാര്യം ഞാൻ പറയാം സ്വർണ്ണം നീ ചെന്നൈയ്ക്ക് പോവുമ്പോൾ നമ്മടെ ലോക്കറിൽ വയ്ക്കണം.നിൻ്റെ അമ്മായിയമ്മയും അമ്മായിയപ്പനും എൻ്റെ അമ്മായിയമ്മേം അമ്മായിയപ്പനേം കടത്തിവെട്ടും 'നിനക്കറിയാലോ ഒരു പൊട്ടുകമ്മലു പോലും നിൻ്റച്ഛൻ വാങ്ങി തന്നിട്ടില്ല' ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ചതാ."
അതു കാരണം ആഭരണം നശിച്ചില്ല. അമ്മായിയമ്മ പണ്ടം പൂട്ടി വയ്ക്കാൻ ചോദിച്ചു. " ഞാൻ എൻ്റേoഅമ്മേടെംപേരിലുള്ള ലോക്കറിലു വെച്ചു. "സേതു
കെട്ടിച്ചു വിട്ട പെമ്പറന്നോരടെ പൊന്ന് മേടിച്ചു വയ്ക്കണ ഒരു തള്ള' നാണം മാനോം ഇല്ലാത്തോറ്റ'' അമ്മായിയമ്മ അവൾ കേൾക്കെ തന്നെ വെളിച്ചപ്പെട്ടു.
അവൻ ചെന്നൈയിൽ ചെന്നിട്ടും ജോലിക്ക് കാര്യമായ ശ്രമമൊന്നും ചെയ്തില്ല. അവന് ഭാര്യയേക്കാൾ കൂടതൽ ശമ്പളം വേണം. ഒരു കൊല്ലം അങ്ങിനെ പോയി. അവൾടെ കാശു കൊണ്ട് സുഖിച്ചു ജീവിച്ചു. മാത്രമല്ല അവൻ്റെ ലോൺ തീർക്കാൻ വാങ്ങിയ കാശു കൊണ്ട് അപ്പൻ്റെ കടം തീർത്തു. അവൻ്റെ ലോണടക്കണ്ടതും അവളുടെ ചുമതല '' അവസാനം ഒരു കമ്പനീൽ കേറി. ഒരു കൊല്ലം തികയും മുമ്പു പുറത്തായി.
പിന്നെ വിസിറ്റിങ് വിസയിൽ ഗൾഫിൽ ജോലിയന്വേഷിച്ചു പോയി. പണച്ചിലവൊക്കെ അവളുടേതു തന്നെ.
അവിടന്നും മടങ്ങി വന്നു.ലോണ ട ക്കാത്തതിന് ബാങ്ക് കാരടെ ശല്യം അതിനു പുറമേ വെള്ളടിച്ചു വന്നാലത്തെ ദേഹോപദ്രവവും'
അവൾ ഒന്നും പറയാറില്ല. വല്ലപ്പോഴും ലളിതയോടു പറയും '
.....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: