ആലന്തറ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം - മകരവിളക്ക് മഹോത്സവം 2024 | Aftermovie | Alanthara | Venjaramoodu
Автор: AravindNC
Загружено: 2024-01-18
Просмотров: 120
അതിപുരാതനമായ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ആലന്തറ ശ്രീധർമ്മ ശാസ്‌താക്ഷേത്രം: പന്തളം കൊട്ടാരത്തിലെ തന്ത്രി കുടുംബാംഗങ്ങൾ പ്രതിഷ്ഠ നടത്തി ആരാധിച്ചു പോന്നിരുന്ന ശ്രീധർമ്മ ശാസ്‌താവാണ് ഇവിടെ കുടിയിരിക്കുന്നതായി താളിയോല രേഖകളിൽ പറയപ്പെടുന്നത്. ക്ഷേത്രത്തിന് ചുറ്റും നിരവധി ബ്രാഹ്മണ കുടുംബങ്ങളും ക്ഷേത്ര ആരാധനയുമായി ബന്ധപ്പെട്ട് താമസിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നാഗദൈവങ്ങളും കുടികൊണ്ടിരുന്ന വനപ്രദേശമായിരുന്നു. ശൈവവൈഷ്ണവ നാഗങ്ങളും ഒന്നിച്ച് കുടിയിരിക്കുന്നതും ശിവകുടുംബം ഒന്നാകെ പ്രതിഷ്ഠ ഉള്ളതുമായ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ആലന്തറ ശ്രീധർമ്മ ശാസ്‌താക്ഷേതം.
മകരം ഒന്ന് വരുന്ന മകരവിളക്ക് ദിവസമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. 2024 ജനുവരി 7 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന ഉത്സവ ദിവസങ്ങളിൽ ആലന്തറമേള എന്ന പേരിൽ കാർഷിക വ്യാവസായിക പ്രദർശനമേള, പ്രഭാതഭക്ഷണം, അന്നദാനം, സമൂഹസദ്യ, ആനപ്പുറത്ത് എഴുന്നള്ളത്തും താലപ്പൊലിയും, ഗാനമേളകളും, നാടകങ്ങളും, നാടൻപാട്ടുകൾ, മറ്റ് നിരവധി കലാപരിപാടികളും അരങ്ങേറുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: