സദ്യ സ്പെഷ്യൽ പൈനാപ്പിൾ പച്ചടി/kerala special pineapple pachadi recipe
Автор: Punya's Happy World
Загружено: 2025-12-19
Просмотров: 485
പൈനാപ്പിൾ പച്ചടി | Pineapple Pachadi Recipe 🍍
മധുരവും പുളിയും ഒത്തുചേരുന്ന ഒരു കേരള സദ്യ സ്പെഷ്യൽ — പൈനാപ്പിൾ പച്ചടി!
ഇത് വീട്ടിൽ വളരെ എളുപ്പത്തിൽ തയാറാക്കാം.
🍍 പൈനാപ്പിൾ പച്ചടി – റെസിപ്പി
ആദ്യം, പകുതി പൈനാപ്പിൾ ചെറുതായി കട്ട് ചെയ്ത് ഒരു പാത്രത്തിൽ ഇടുക. അതിലേക്ക് അര കപ്പ് വെള്ളം ചേർക്കുക.
അതോടൊപ്പം:
അര ടീസ്പൂൺ മഞ്ഞൾപൊടി
അര ടീ സ്പൂൺ മുളകുപൊടി
ഉപ്പ് ആവശ്യത്തിന്
ഇവ ഒക്കെ ചേർത്ത് നന്നായി വേവിക്കുക.
അതിനുശേഷം, അര തേങ്ങ ചിരവിയത് ഒരു മിക്സിയിൽ ഇടുക. അതിലേക്ക്:
1 പച്ചമുളക്
അര ടീസ്പൂൺ നല്ല ജീരകം
ഒരു നുള്ള് കടുക്
ഇവ കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഈ അരച്ച മിശ്രിതം പൈനാപ്പിളിൽ ചേർത്ത് ഇളക്കുക. ഒരു ടേബിൾ സ്പൂൺ ശർക്കര കൂടെ ചേർക്കാം
അതിനുശേഷം, അര കപ്പ് തൈര് എടുത്ത് നന്നായി അടിച്ച് പച്ചടിയിൽ ചേർക്കുക. തൈര് ചേർത്ത ശേഷം തീ ഓഫാക്കണം.
ഇനി ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച്:
കടുക്
വറ്റൽമുളക്
കറിവേപ്പില
ഇവ താളിച്ചെടുക്കുക.
താളിച്ചത് പച്ചടിയിൽ ചേർത്താൽ പൈനാപ്പിൾ പച്ചടി റെഡി! 🍍✨
#youtubeshorts#food#cookingvedio#pineapple
#shorts#shortsfeed#keralastyle#recipe#
#easyrecipe
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: