മുറുകുന്ന താളവും തളരുന്ന സ്മസ്കാരവും | വി. കെ. സുരേഷ് ബാബു
Автор: Vimal Kumar V.
Загружено: 2025-07-06
Просмотров: 8117
A tightening rhythm and a tiring culture.Talk by V.K. Suresh Babu
പാട്ടും രാഷ്ട്രീയവും അതിശക്തമായ ഒരു സാമൂഹിക ബന്ധമായി ചരിത്രത്തിൽ പോലും ഇടംപിടിച്ചിട്ടുണ്ട്. ഒരു ജനതയുടെ ചരിത്രം അവരുടെ ഗാനങ്ങളിലൂടെ നമുക്ക് അറിയുവാൻ സാധിക്കും. സംവേദനത്തിലും വിനിമയത്തിലും വിവിധ സമുദായങ്ങൾക്കു കല്‌പിച്ച നിയന്ത്രിത മേഖല കളിലേക്ക് ഒതുങ്ങിപ്പോയ പലവിധ സംഗീത വഴികളിൽ വ്യത്യസ്‌തങ്ങളായ
ഒരുപാട് ശബ്ദങ്ങൾ നാം കേട്ടു. പ്രതിരോധത്തിന്റെ ഭാവനാ ലോകം പടുത്തുയർത്തിയ പൊയ്കയിൽ അപ്പച്ചനും ആധുനിക മലയാളിയുടെ സംഗീത ബോധത്തെ കീഴ്മേൽ മറിച്ച കലാഭവൻ മണിയും സാമ്പ്രദായിക സിനിമാ സംഗീത സങ്കൽപങ്ങളെ തച്ചുടച്ച ജാസി ഗിഫ്റ്റും അവരിൽ ചിലരാണ്. ചരിത്രത്തിൻ്റെ ഈ തുടർച്ചയിലാണ് 'റാപ്പ് ' എന്ന ചടുല സംഗീതവും കനലെരിയുന്ന വരികളും വിയർപ്പ് തുന്നിയ കുപ്പായവുമായി ഒരു 'വേടൻ' കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ അവതരിക്കുന്നത്. താളവും വേഗവും മുറുകുന്നതിനൊപ്പം വേഗത കൈവരിക്കാത്ത ആശയവും ചിന്തയും സാഹിത്യവും രാഷ്ട്രീയവും നിലനിന്നിരുന്ന സംഗീതമേഖലയിൽ ചരിത്രത്തിന്റെ സമരോത്സുകമായ തിരിച്ചുവരവിന് തിരി കൊളുത്തിയ
വേടന്റെ പാട്ടുകളെയും രാഷ്ട്രീയത്തെയും കുറിച്ച്, ജാത്യാതീതവും മതാതീത വുമായി വേടന്റെ പാട്ടുകൾക്ക് ചെവിയോർക്കുന്ന പുതുതലമുറ നൽകുന്ന പ്രതീക്ഷകളെക്കുറിച്ച് പ്രശസ്ത പ്രഭാഷകനായ ശ്രീ. വി. കെ. സുരേഷ് ബാബു സംവദിക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: