ORUMA | MANSINTE | KARAOKE WITH LYRICS
Автор: Kannur Shareef
Загружено: 2025-08-23
Просмотров: 1236
LIRICS - KANNUR MAMMALI
MUSIC- KANNUR SHAREEF
#kannurshereef #karaoke #mappilappattu #mappilasongstatus #trending
മനസിൻ്റെ കവാടങ്ങൾ തുറന്നു വെക്കൂ...
മതിലില്ലാതതിൽ കേറാൻ വഴിയൊരുക്കൂ...
മനുഷ്യർ നാം പരസ്പരം കരം പിടിക്കൂ..
മധുവൂറും ചിരി കൊണ്ട് വിരുന്നൊരുക്കൂ...
ഒരുമയുളളിടത്തെന്നും കുളിർമഴ പെയ്യും
ഒഴുക്കിന്നെതിരെ നീന്തി വിജയങ്ങൾ കൊയ്യും
ഒരിക്കലും തകരാത്ത ചരിതങ്ങൾ നെയ്യും
നെയ്ത സൗഹൃദ ബന്ധം തുടർന്നിടട്ടേ..
നയന മനോഹര രംഗം കളിയാടട്ടേ..
കലഹവും കൊലവിളി ചിന്തകൾ നീക്ക്
കലിതുള്ളും ഹൃദയത്തെ തണുപ്പിച്ചു നോക്ക്
കലയുടെ മധുരിത ഗീതികൾ കേൾക്ക്
കേട്ടാൽ മുഖം ചുളിക്കും വാക്ക് തിരുത്ത്
കേടും കുറവും മാറ്റി കാട്ടൂ കരുത്ത്
കരുതലും കരുണയും കരളിൽ നിറയ്ക്കൂ
കരയുന്ന മനിതൻ്റെ കണ്ണ് തുടയ്ക്കൂ
കരകയറാനൊരു കരവും കൊടുക്കൂ...
കൊടുത്താലൊ കുറയില്ല സ്നേഹത്തിൻ മൂല്യം
കോർത്തങ്ങ് വളരട്ടെ മാനവ മാല്യം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: