മഴൂർ ശ്രീ ധർമ്മികുളങ്ങര ബലഭദ്ര സ്വാമി ക്ഷേത്രം I Mazhoor Sree Dharmikulangara Balabhadra SwamyTemple
Автор: Vijay Neelakantan
Загружено: 2025-02-07
Просмотров: 1612
നമസ്തേ ഹല ദൃഗ്രാമ
നമസ്തേ മുസലാ യുധ
നമസ്തേ രേവതി-കാന്ത
നമസ്തേ ഭക്ത-വത്സല
നമസ്തേ ബലിനാം ശ്രേഷ്ഠ
നമസ്തേ ധരണിധര
പ്രളം ബാരെ നമസ്തേ സ്തു trāhi māḿ kṛṣṇa-pūrvaja
ശ്രീ ബാലഭദ്ര സ്വാമിയേ -- ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദ
തളിപ്പറമ്പിൽ നിന്ന് 7 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന - പൂമംഗലത്തി നടുത്ത് മഴൂർ എന്ന മനോഹരമായ ഗ്രാമത്തിലെ ഒരു അതുല്യ ക്ഷേത്രമാണ് മഴൂർ ശ്രീ ധർമ്മികുളങ്ങര ബലഭദ്ര സ്വാമി ക്ഷേത്രം.
ബലഭദ്ര സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
ഭഗവാൻ ബലരാമൻ ശ്രീ മഹാ വിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായി കണക്കാക്കപ്പെടുന്നു,
ഹലായുധൻ എന്നും അറിയപ്പെടുന്നു. ഭഗവാൻ ബലരാമൻ ശാരീരികമായി വളരെ ശക്തനാനു
ശ്രീ കൃഷ്ണ ഭഗവാന്റെ ജ്യേഷ്ഠനായ ശ്രീ ബലരാമന് സമർപ്പിച്ചിരിക്കുന്ന കേരളത്തിലുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് മഴൂർ ധർമ്മികുളങ്ങര ബലഭദ്ര സ്വാമി ക്ഷേത്രം.
പ്രതിഷ്ഠ പടിഞ്ഞാറോട്ട് ദർശനമാണ്, ഇത് ക്ഷേത്രങ്ങൾക്ക് അസാധാരണമാണ്
അതിനാൽ ഈ ക്ഷേത്രം അപൂർവ്വമായി കണക്കാക്കപ്പെടുന്നു
ഉപദേവതകളായി, ശ്രീകൃഷ്ണനും അയ്യപ്പനും ഗണപതിയും ഇവിടെ ഉണ്ട്
സൽസന്താനം (നല്ല സന്താനങ്ങൾ) ലഭിക്കാൻ പൗര്‌ണ്ണമി സന്ധ്യയിൽ ബലരാമന് പാലഭിഷേകവും പായസ നിവേദ്യവും നടത്തുക ഇവിടെ പതിവാണ്
.
ഈ ക്ഷേത്രത്തിന് സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്. ക്ഷേത്രത്തിലെ ചെമ്പ് മേൽക്കൂരയിൽ യൂറോപ്യൻ നാണയങ്ങൾ വരെ ലഭിച്ചിട്ടുണ്ട് .
വിദേശരാജ്യങ്ങളുമായി ഉത്തരമലബാറിൽ ഒരുനൂറ്റാണ്ട് മുൻപ് നടന്നുവന്നിരുന്ന വ്യാപാരബന്ധവും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശവും സൂചിപ്പിക്കുന്ന തെളിവുകൾ മഴൂർ ധർമിക്കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തിൽ കണ്ടെത്തിയിട്ടുണ്ട്
150 വർഷം മുൻപ് ക്ഷേത്രം നവീകരിച്ചപ്പോൾ മാറ്റിയ കഴുക്കോലിന്റെ അറ്റത്ത് വാമാട ഉറപ്പിക്കാനായി ഉപയോഗിച്ച ആണികളുടെ വാഷർ - ചെമ്പ് തകിടുകൾക്ക് പകരം അവ നാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞു. ഏതാണ്ട് 150 വർഷം മുൻപാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുകളിൽ ചെമ്പുപാകിയത് എന്നതിന് തെളിവാണ് കണ്ടെത്തിയ നാണയങ്ങൾ.......
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമായി വളരെ അധികം ബന്ധമുള്ള ഒരു ക്ഷേത്രമാണ് .....
ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഞാൻ കേട്ടത് - പണ്ട് മഴൂരിൽ താമസിച്ചിരുന്ന പുതുക്കുടി പെരുന്തട്ട ഇല്ലം കാരണവർ തൃച്ചംബരത്തപ്പനെ തൊഴാൻ വരിക പതിവായിരുന്നു.
വാർധക്യം കാരണം തൃച്ചംബരത്ത് വരാൻ സാധിക്കാതെ വിഷമിച്ച അവസരത്തിൽ, സ്വപ്നത്തിൽ ഭഗവാൻ, മഴൂർ ഇല്ലത്തിനു സമീപം ധർമി എന്നൊരു പശുക്കുട്ടി കിടക്കുന്നതു കാണാമെന്നും, ആ പശുക്കുട്ടി ചാണകമിട്ട സ്ഥലം കുഴിച്ചുനോക്കിയാൽ സാളഗ്രാമം കിട്ടുമെന്നും അവിടെ കുളം കുഴിച് സാളഗ്രാമം അവിടെത്തന്നെ സ്ഥാപിക്കുകയും - - തുടർന്ന് തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് ബലരാമൻ്റെ വിഗ്രഹം കൊണ്ടുവന്നു, അത് പൂജിച്ചു ഭജിച്ചാൽ മതിയെന്നും തോന്നിപ്പിച്ചു. തുടർന്ന് തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് നാരദ മുനി സമ്മാനിച്ച ബലരാമ തിടമ്പ് വിഗ്രഹം കൊണ്ടുവന്നു.
ഇതനുസരിച്ചു ക്ഷേത്രം പണികഴിപ്പിച്ച പ്രതിഷ്ഠിച്ചതാണ് ധർമിക്കുളങ്ങര ശ്രീബലരാമ ക്ഷേത്രം.
ധർമി എന്ന പശുക്കുട്ടി കാരണമായി നിർമിച്ച ക്ഷേത്ര മായതി നാലാണ് ധർമിക്കുളങ്ങര ക്ഷേത്രമെന്നു പേരുവന്നത്
ഇവിടത്തെ കുളത്തിലുള്ള സാളഗ്രാമത്തിനും നിത്യനിവേദ്യം നടത്തി വരുന്നു.
തൃച്ചംബരത്തെന്ന പോലെ നിത്യ തൃകാല പൂജകൾ ഇവിടെയുമുണ്ട്
അനുജന്റെ നിർദേശ പ്രകാരം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നു ജ്യേഷ്ഠനെ ക്ഷണിക്കാൻ ചോയ്യാമ്പി ആഘോഷപൂർവം മഴൂരിലേക്ക് എത്തി ചേരുന്നു
ക്ഷേത്രത്തിലെത്തി ആചാരക്കോൽ വച്ച് തൊഴുത് , അരിയും പട്ടും വച്ചു, യോഗനിദ്രയിൽ കഴിയുന്ന ഭഗവാനെ ആചാരപ്രകാരം മണിനാദം മുഴക്കി തൃച്ചംബരത്തേക്കു ക്ഷണിക്കുന്നു. ആ ക്ഷണം സ്വീകരിച്ചു ഭഗവാൻ രാത്രി 12 ഓടെ തൃച്ചംബരത്തേക്കു യാത്രയാകുന്നു.
14 ദിവസം അനുജനുമൊത്തുള്ള ആനന്ദ നൃത്തങ്ങൾക്കു ശേഷം കൂടിപ്പിരിയിൽ എന്ന വ്യസന സമമായ ചടങ്ങിനുശേഷം തിരികെ മഴൂരിലേക്കു മടങ്ങുന്നു....
മഴൂരെത്തിയാൽ നടയിൽ തിടമ്പു വച്ച് വിശ്രമം. ഈ സമയത്തു ഭക്തർക്ക് പ്രാർഥനകൾ നടത്താം. വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പ്....
MARCH 6ന് ആരംഭിക്കുന്ന പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിനു മുന്നോടിയായാണു മഴൂർ ബലഭദ്ര ക്ഷേത്രോത്സവം നടക്കുന്നത്....
ഈ വർഷത്തെ ഉത്സവാഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഫിബ്രുവരി 26 മുതൽ മാർച്ച് 6 വരെ നടത്തപ്പെടുന്നുണ്ട്
ഭാഗവത അചാര്യൻ ഭാഗവത വാചസ്പതി വാച്ച വാദ്ധ്യാൻ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി ആണ് ഇത്തവണത്തെ ഭാഗവത സപ്താഹ യജ്ഞത്തിന് യജ്ഞാചാര്യൻ...
കലിയുഗത്തിൽ മന:ശാന്തിക്കും മോക്ഷ പ്രാപ്തിക്കുമുള്ള ഏക മാർഗ്ഗം ഈശ്വര നാമജപവും ശ്രീമദ്ഭാഗവത ശ്രവണവും ആണ്
18 പുരാണങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള ഭാഗവതം കലിയുഗത്തിൽ മനുഷ്യർക്കുണ്ടാകുന്ന ദു:ഖത്തെ നശിപ്പിച്ച് അമൃതത്തെ പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം ...നമ്മുടെ അനുഭവവും
സർവ്വവേദാന്ത സാരമായ ഈ ഗ്രന്ഥത്തിലെ ഒരോ ശ്ലോകങ്ങളും ഈശ്വര മന്ത്രങ്ങൾ തന്നെയാണ്. അതുകൊണ്ട് ഭാഗവതം വായിക്കുന്നതും
ശ്രവിക്കുന്നതും പരമ പവിത്രമായി കണക്കാക്കപ്പെടുന്നു .
അതിവിശിഷ്ടമായ ഭാഗവത സപ്താഹ യജ്ഞത്തിലേക്ക് മുഴുവൻ സമയവും പങ്കെടുത്ത് ജീവിതം ധന്യമാക്കണമെന്ന് ഭക്ത്യദരപൂർവ്വം അഭ്യർത്ഥിക്കുന്നു.
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: