Madhura Nombaram|rachana| avatharanam|Rukhia Hiya|ആശംസാകുറിപ്പ്|മധുരനൊമ്പരം|രചന| അവതരണം|റുഖിയ ഹിയ.
Автор: Rukhia Hiya
Загружено: 2021-10-03
Просмотров: 1424
Madhura Nombaram|rachana| avatharanam|Rukhia Hiya|ആശംസാകുറിപ്പ്|മധുരനൊമ്പരം|രചന| അവതരണം|റുഖിയ ഹിയ.
#aasasamsakurip
#maduranombaram
#rachana
#avatharanam
#rukhiahiya
#ആശംസാകുറിപ്പ്
#മധുരനൊമ്പരം
#രചന
#അവതരണം
#റുഖിയഹിയ
നമസ്കാരം, ഞാൻ റുഖിയ ഹിയ. പാലക്കാട് ആലത്തൂർ. ആശംസ കുറിപ്പ് മധുര നൊമ്പരം, രചന അവതരണം റുഖിയ ഹിയ.
ഇന്ന് ഒക്ടോബർ 3, എന്റെ പ്രിയ മിത്രം സോമിയുടെ ജന്മദിനം.
എന്റെ ഓർമ്മയുടെ പുസ്തകതാളുകൾ ഞാൻ മറിച്ചു നോക്കി. അന്നത്തെ മനോഹരമായ പത്താം ക്ലാസ്സും, അതിലെ തെളിച്ചമുള്ളതും മങ്ങിയതുമായ ഒരുപാട് ഓർമ്മകൾ. ഉച്ചയൂണിന് വീട്ടിൽ പോകാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന നേരം, ഊണിന് മുമ്പായി ഒരു പ്രാർത്ഥനയുണ്ട്..
നന്മ നിറഞ്ഞ മറിയമേ സ്വസ്തി
കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു
അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേൻ പറയലും ഓടലും ഒപ്പം ആയിരിക്കും.അതിനും മുമ്പ് ക്ലാസ് മുറികളിൽ നിന്നും ഓടിയെത്തുന്ന കൂട്ടുകാരുടെ ഒപ്പം എത്താനുള്ള ഒരു തിടുക്കം .ഈ തത്രപ്പാടിന് മുമ്പ് ഇന്റർവെല്ലിനു തന്നെ
എന്റെ കയ്യിൽ ഞാനുൾപ്പടെ ബെഞ്ചിലെ എല്ലാവർക്കും വേണ്ടി മഞ്ഞക്കടലാസിൽ പൊതിഞ്ഞു വെച്ച മുപ്പത് പൈസ വിലയുള്ള അന്നത്തെ കിങ് ആയ ലാക്റ്റോ കിങ് വാങ്ങാനായി സോമി എന്റെ കയ്യിൽ പൈസ തന്നു വിടുമായിരുന്നു.അന്ന് പറയാതെ പോയ ഒരു ചെറിയ സങ്കടം ഇന്ന് നിങ്ങളുമായി ഞാൻ പങ്ക് വെയ്ക്കുകയാണ്. പലതവണ എന്നെ കൊണ്ട് മിഠായി വാങ്ങിപ്പിക്കുകയും എനിയ്ക്കൊരു വിഹിതം തരികയും ചെയ്യുമ്പോൾ വേണ്ടെന്നു പറയാൻ കഴിയാതെ ചിലപ്പോഴൊക്കെ ഒരു ജാള്യതയോടെയാണ് ഞാനത് വാങ്ങിയിരുന്നത് എന്തുകൊണ്ടെന്നാൽ ഇടയ്ക്കൊക്കെ അതുപോലെ എല്ലാവർക്കും മേടിച്ചു കൊടുക്കണം എന്ന എന്റെ ആഗ്രഹം നടക്കാത്തത് കൊണ്ടായിരുന്നു... മിഠായി വാങ്ങാൻ പൈസ തന്നു വിടുന്നത് ഒരു ദുശീലം ആണെന്ന പക്ഷക്കാരായിരുന്നു എന്റെ മാതാപിതാക്കൾ. അതുകൊണ്ട് തന്നെ പൈസ ചോദിക്കാനുള്ള ധൈര്യം പോലും ഉണ്ടായില്ല . എൻറെ അത്താക്ക് ഒരു സ്റ്റേഷനറി കടയായിരുന്നു. ഇടയ്ക്കൊക്കെ കടയിൽ കയറി ഞാൻ മിഠായി എടുക്കുമായിരുന്നു. എന്തുകൊണ്ടോ രണ്ടെണ്ണത്തിൽ കൂടുതൽ എടുക്കാൻ എനിക്ക് കഴിയാറില്ല. എപ്ലോഴും മനസ്സിൽ വിചാരിയ്ക്കും ഇന്ന് എന്തായാലും ഒരുപിടി വാരണം എന്നൊക്കെ.പക്ഷെ കുപ്പി തുറക്കുമ്പോൾ അറിയാതെ രണ്ടെണ്ണം ആയിപ്പോകും.
രണ്ടും കല്പിച്ച് എടുത്തെന്നു വെയ്ക്കുക.അപ്പോൾ ഞാൻ എനിയ്ക്ക് കിട്ടുന്ന മിഠായിയുടെ കണക്ക് അറിയാതെ ബോധിപ്പിച്ചു പോകില്ലേ . പിന്നെ ഊണും കഴിച്ച് നേരെ സ്കൂളിലേക്ക് പോകുന്ന ഞാൻ കടകൾ തോറും കേറി ഇറങ്ങുകയാണ് എന്നും പറഞ്ഞ് ഞാൻ തന്നെ എനിയ്ക്ക് വിന ആവേണ്ട എന്ന് കരുതി എല്ലാ ആഗ്രഹവും ഉള്ളിലൊതുക്കി.
ഇന്ന് ഞാൻ മാത്രമല്ല എന്റെ മക്കളും വളരെ ലാഘവത്തോടെ പെരുമാറുന്ന എന്റെ അത്തയോട് അന്നൊക്കെ ഒരു പേടിയോടു കൂടിയ ബഹുമാനം ആയിരുന്നു. അതുകൊണ്ടാവാം എന്റെ കയ്യിൽ രണ്ടിൽ കൂടുതൽ മിട്ടായികൾ അകപ്പെടാതിരുന്നതും. അന്നത്തെ തലമുറയിൽ ഒരു പക്ഷെ എല്ലാവ രും അങ്ങനെ ആയിരിയ്ക്കണം എന്നില്ല കെട്ടോ
അങ്ങിനെയിരിയ്ക്കെ മൂന്നാല് വട്ടം കൂടി എടുത്ത മിഠായികൾ ചേർത്ത് വെച്ച് ഒരുവട്ടമെങ്കിലും കൊടുത്ത് ഞാനെന്റെ മനസ്സിനെ തൃപ്തിപ്പെടുത്തിയിരുന്നു.
ഞാൻ എന്റെ ഓർമ്മ പുസ്തകത്തിലെ താളുകൾ തല്ക്കാലം അടച്ചു വെയ്ക്കുന്നു. എന്റെ അക്ഷരകൂട്ടങ്ങൾ നിങ്ങളെ മടുപ്പിച്ചുവോ രസിപ്പിച്ചുവോ എന്നെനിയ്ക്കറിഞ്ഞുകൂട..
വർഷങ്ങൾക്കു മുമ്പ് സ്വഭവനത്തിലും നാട്ടിലും പള്ളിക്കൂടത്തിലുമെല്ലാം സോമി ആയി അറിയപ്പെട്ടിരുന്ന പൊക്കമുള്ള വെളുത്ത സുന്ദരിയായ സഹപാഠി, ഇന്ന് പരിശുദ്ധവും പാപരഹിതവുമായ ജീവിത വഴി തിരഞ്ഞെടുത്ത തിരുവെഴുത്ത് സഭയിലെ നിർമ്മല കന്യകയായ സിസ്റ്റർ ഡെൻസി ആണ്.
അങ്ങ് ദൂരെ ജർമ്മനിയിൽ ഭൂമിയിലെ മാലാഖയായി തിരക്കുപിടിച്ച ഔദ്യോഗിക ജീവിതം നയിയ്ക്കുമ്പോഴും വിശ്രമവേളകളിൽ സൗഹൃദത്തിനും മഹത്തായ വിലകല്പ്പിച്ച് അല്പം കുശലവും പറഞ്ഞ് ക്ഷേമവും അന്വേഷിച്ച് പിരിയുന്ന പ്രിയ മിത്രമേ.. എല്ലാവരെയും പ്രാർത്ഥനയിൽ സ്മരിച്ചു കൊണ്ട് ജപമാലയുമായി നടന്നു നീങ്ങുന്ന സിസ്റ്റർ ഡെൻസിയെ എനിയ്ക്കെന്റെ അകകണ്ണാൽ ഇവിടെ നിന്ന് കാണാം.
മേലെ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിലിരുന്ന് സ്തുതി ഗീതം പാടുന്ന മാലാഖർക്കൊപ്പം താഴെ ഭൂമിയിലിരുന്ന് മനസ്സ് നിറഞ്ഞ് അനുഗ്രഹിയ്ക്കുന്ന മാതാപിതാക്കൾക്കും ഒപ്പം എന്റെയും സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ....
Rukhia Hiya💖
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: