എഴുത്തിന്റെ പുതുസഞ്ചാരങ്ങൾ | New Paths in Literature | WLF 2024
Автор: WLF | Wayanad Literature Festival
Загружено: 2025-09-18
Просмотров: 179
#wlf #wlf2024 #wayanad #litfest #literaturefestival #wayanadlitfest #wayanadliteraturefest #wayanadliteraturefestival #keralaliterarturefestival #asialiteraturefestival #indialiteraturefestival #keralatourism #wayanadtourism #kerala #malayalam #malayalam #malayalamliterature #malayalamwriter
എഴുത്തിന്റെ പുതുസഞ്ചാരങ്ങൾ
പാനലിസ്റ്റുകൾ: ആഷ് അഷിത, അജിജേഷ് പച്ചാട്ട്, വിനോദ് കൃഷ്ണ, ബിനീഷ് പുതുപ്പണം, ആർ. ശ്യാംകൃഷ്‍ണൻ
മോഡറേറ്റർ: റിഹാൻ റാഷിദ്
New Paths in Literature
Panellists: Ash Ashitha, Ajijesh Pachatt, Vinod Krishna, Bineesh Puthuppanam, R. Shyam Krishan
Moderator: Rihaan Rashid
ഓരോ കാലത്തും അതത് കാലത്തിന്റേതായ ഭാഷയും ഭാവനയും രൂപപ്പെട്ടു വരാറുണ്ട്. അതിൽ പുതുമയുള്ള രചനകളും പുതിയ എഴുത്തുകാരും കടന്നുവരും. അങ്ങനെ വരുന്നവരിൽ വായനക്കാർ ഹൃദയത്തിലേറ്റുന്ന നിരവധി എഴുത്തുകാരുണ്ടാകും. കാലത്തോടൊപ്പം സഞ്ചരിക്കുന്ന പുതുതലമുറ എഴുത്തുകാർക്കൊപ്പം എഴുത്തിൻറെ പുതു സഞ്ചാരങ്ങൾ
അജിജേഷ് പച്ചാട്ട്
മലയാളത്തിലെ പുതുനിരയിൽ ശ്രദ്ധേയനായ ചെറുകഥാകൃത്തും നോവലിസ്റ്റും. അദ്ദേഹത്തിൻറെ ആദ്യ കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിര്യണൻ എൻഡോവ്മെൻറ് ലഭിച്ചു. അങ്കണം ടി വി കൊച്ചുബാവ പുരസ്കാരം, പി.എൻ. പണിക്കർ കഥാ പുരസ്ക്കാരം, കേളി ചെറുകഥാ പുരസ്കാരം കലാകൗമുദി - കെ. സുകുമാരൻ കഥാ പുരസ്കാരം, എം പി നാരായണപിള്ള കഥാ പുരസ്കാരം, കെ എസ് ബിമൽ കഥാ പുരസ്കാരം, ചെമ്പിൽ ജോൺ അവാർഡ് എന്നിവയും ലഭിച്ചിട്ടണ്ട്. രണ്ട് നോവലുകളും നിരവധി കഥകളും എഴുതിയിട്ടുള്ള അജിജേഷിൻറെ ഓർമ്മക്കുറിപ്പാണ് ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത.
ബിനീഷ് പുതുപ്പണം
വടകര പുതുപ്പണം സ്വദേശിയാണ് ബിനീഷ്. ‘പ്രേമ നഗരം’ എന്ന നോവൽ ഉൾപ്പടെ പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സിനിമകൾക്ക് സംഭാഷണം നിർവഹിച്ചിട്ടുളള ഇദ്ദേഹം ഗാന രചയിതാവുമാണ്. നിലമേൽ എൻ.എസ്. എസ് കോളജിൽ അസി. പ്രൊഫസറായി പ്രവർത്തിക്കുന്നു.
ആഷ് അഷിത
മലയാളത്തിലെ യുവകഥാകാരികളിൽ ശ്രദ്ധേയ. മലയാളി വായനയുടെ കഥാപരിസരങ്ങളുടെ ശീലങ്ങളിൽ നിന്ന് മാറിനടക്കുന്ന, വ്യത്യസ്തമായ ഭാവാനാലോകങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആഷ് അഷിതയുടെ കഥകളിൽ കാണാനാവുക. ടൈംസ് ഓഫ് ഇന്ത്യയിൽ മാധ്യമപ്രവർത്തകയാണ്.
വിനോദ് കൃഷ്ണ
വാക്കുകൾക്കും വരികൾക്കുമപ്പുറമുള്ള കാഴ്ചകളിലേക്ക് നടന്നു നീങ്ങുന്ന എഴുത്തുകാരനാണ് വിനോദ് കൃഷ്ണ. 9 എം എം ബരേറ്റ എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുകഥകളും നോവലും എഴുതിയിട്ടുള്ള ഇദ്ദേഹം, സിനിമ സംവിധായകനും പൊയട്രി ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുമാണ്. മാധ്യമ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഡൽഹി പ്രസിന്റെ കേരളത്തിലെ എഡിറ്റർ ഇൻ ചാർജായിരുന്നു.
ആർ. ശ്യാം കൃഷ്ണൻ
യുവ ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ 'യുവസാഹിത്യ പുരസ്കാരം', ലഭിച്ചു. മീശക്കള്ളൻ എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്.ഇതേ സമാഹാരത്തിന് കെ വി അനൂപ് ചെറുകഥാ പുരസ്കാരവും സി.വി.ശ്രീരാമൻ സ്മൃതി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറാണ്.
റിഹാൻ റാഷിദ്
വ്യത്യസ്തമായ എഴുത്തു ശൈലി കൊണ്ട് ആധുനിക മലയാള സാഹിത്യത്തിൽ കയ്യൊപ്പ് രേഖപ്പെടുത്തിയ എഴുത്തുകാരനാണ് റിഹാൻ റാഷിദ്. ഭാവനകൊണ്ടും ഭാഷകൊണ്ടും സ്വന്തമായ ശൈലിയിൽ രചന നടത്തുന്ന കഥാകൃത്ത്. ചെറുകഥയിൽ ആരംഭിച്ച് ക്രൈം ഫിക്ഷനിൽ എത്തിനിൽക്കുന്നതാണ് റിഹാൻ റാഷിദിൻറെ എഴുത്ത് ജീവിതം. സമ്മിലൂണി എന്ന ചെറുകഥാ സമാഹാരത്തിന് ശേഷം ഈ കോഴിക്കോടുകാരൻ വിവിധ വിഷയങ്ങളെ അധികരിച്ച് നോവലുകൾ രചിച്ചു.
എഴുത്തിന്റെ പുതുസഞ്ചാരങ്ങൾ | New Paths in Literature | WLF 2024
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: