അങ്ങയെ കാണാത്ത കണ്ണെന്തിനാ I ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന മദ്ഹ് I New Madh 2025
Автор: Mnb Publications
Загружено: 2025-08-22
Просмотров: 1965200
#angeyekanatha #yaaSayyidee #shorts #music #nabidhinam #branthenn #QaranAngadeelVArum #uvais #uvaisulKaran #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #shortvideo
DIRECTION:AKK PONNANI
ALBUM : YA SAYYIDHEE (SUFI MADH SONG)
LYRICS: MR VAYANAD
SUNG : MANSOOR PUTHANATHANI
DOP: MUFASSIL
STUDIO: YARON MUNNAKKAL
EDIT : MUFASSIL
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
CONNECT WITH US FACE BOOK ID
https://www.facebook.com/mansooralims...
INSTAGRAM ID-
https://www.instagram.com/mansoor_put...
only mens OFFICIAL WHATSAPP GROUP LINK FOR JOIN : https://chat.whatsapp.com/LVPVDUl3xpl...
only womens OFFICIAL WHATSAPP GROUP LINK FOR JOIN :
https://chat.whatsapp.com/D0hgIKsagR0...
For program booking : 📲 (80895 37534,+91 95267 53074)===
LYRICS.............
يا سيدي ارحم لنا يا سيدي ارحم لنا 2
അങ്ങയെ കാണാ കണ്ണെന്തിനാ അങ്ങയെ കേൾക്കാ കാതെന്തിനാ അങ്ങയെ ചൊല്ലാ നാവന്തിനാ അങ്ങയെ വാഴ്ത്താ ചുണ്ടെന്തിനാ അല്ലാഹ് അല്ലാഹ്
يا سيدي ارحم لنا يا سيدي ارحم لنا 2
അങ്ങ് വിരിയാത്ത ഖൽബെന്തിനാ അങ്ങ് നിറയാത്ത റൂഹെന്തിനാ അങ്ങ് ഒളിവില്ലാത്ത നൂറെന്തിനാ അങ്ങിലലിയാത്ത സുഖമെന്തിനാ അല്ലാഹ് അല്ലാഹ്
يا سيدي ارحم لنا يا سيدي ارحم لنا 2
അങ്ങേ തൊടാതുള്ള കൈ എന്തിനാ അങ്ങേയ്ക്കായ് ചലിക്കാത്ത കാലെന്തിനാ അങ്ങയെ മുത്താത്ത ചുണ്ടെന്തിനാ അങ്ങയെ പുണരാത്ത നെഞ്ചന്തിനാ അല്ലാഹ് അല്ലാഹ്
يا سيدي ارحم لنا يا سيدي ارحم لنا 2
അങ്ങയെ പറയാത്ത വാക്കെന്തിനാ... അങ്ങയെ ചൊല്ലാത്ത പാട്ടെന്തിനാ.... അങ്ങിന് മദ്ഹില്ലാ ശ്രുതി എന്തിനാ... അങ്ങിന് മദാദില്ലാ ഇശലെന്തിനാ... അല്ലാഹ് അല്ലാഹ്.....
يا سيدي ارحم لنا
يا سيدي ارحم لنا يا سيدي ارحم لنا 2
അങ്ങയെ ഓർക്കാത്ത പകലെന്തിനാ.. അങ്ങയെ കാണാത്ത രാവെന്തിനാ... അങ്ങ് പൊഴിയാത്ത നിലാവെന്തിനാ... അങ്ങിന് കുളിരില്ലാ കാറ്റെന്തിനാ... അല്ലാഹ് അല്ലാഹ്...
يا سيدي ارحم لنا 2
അങ്ങ് പെയ്തിറങ്ങാത്ത മഴ എന്തിനാ.. അങ്ങ് പൊഴിഞ്ഞിടാത്ത മഞ്ഞെന്തിനാ... അങ്ങ് ഒഴുകിടാത്ത പുഴ എന്തിനാ... അങ്ങേയ്ക്കായ് അല്ലാത്ത ബഹറെന്തിനാ... അല്ലാഹ് അല്ലാഹ്..
يا سيدي ارحم لنا
يا سيدي ارحم لنا 2
അങ്ങിൽ വിരിയാത്ത പൂവെന്തിനാ... അങ്ങേ പുണരാ പൂങ്കാറ്റെന്തിനാ... അങ്ങിന് മധുവില്ലാ തേനെന്തിനാ... അങ്ങിൽ മതിക്കാ തേൻവണ്ടെന്തിനാ.... അല്ലാഹ് അല്ലാഹ്...
يا سيدي ارحم لنا
يا سيدي ارحم لنا 2
അങ്ങില്ലാതില്ല മണി മേഘവും... അങ്ങില്ലാതില്ല മാരിവില്ലും.... അങ്ങില്ലാതില്ല ഏഴാകാശാങ്ങളും.. അങ്ങില്ലാതില്ല ഭൂമികളും... അല്ലാഹ് അല്ലാഹ്....
يا سيدي ارحم لنا
അങ്ങേയ്ക്കായ് പാടുന്നു കുഴിലുകളും... അങ്ങേയ്ക്കായ് ആടുന്നു മയിലുകളും.. അങ്ങേയ്ക്കായ് പാറുന്നു പറവകളും.. അങ്ങേയ്ക്കായ് ഒഴുകുന്നു അരുവികളും.... അല്ലാഹ് അല്ലാഹ്..
يا سيدي ارحم لنا 2
അങ്ങേയ്ക്കായ് തേടുന്നുതേട്ടങ്ങളും.. അങ്ങേയ്ക്കായ് കേഴുന്നു ഖൽബുകളും... അങ്ങേയ്ക്കായ് നീറുന്നു റൂഹുകളും... അങ്ങേയ്ക്കായ് പൊഴിയുന്നു കണ്ണുനീരും.. അല്ലാഹ് അല്ലാഹ്...
يا سيدي ارحم لنا 2
യാ സയ്യിദീ വന്നീടുമോ.. ഹൃദയങ്ങൾ ഒരുക്കിയ മണിയറയിൽ... വന്നീടുകിൽ കനിഞ്ഞീടുകിൽ... പാപി താൻ മദ്ഹാലെ ആനന്തമായ് ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ബി ഹഖി മുസ്‌തഫ (ബി ഹഖി മുർതളാ X ബി ഹഖി മുജ്‌തബ ) അല്ലാഹ് അല്ലാഹ്...
يا سيدي ارحم لنا
يا سيدي ارحم لنا
يا سيدي ارحم لنا 2
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: