Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ഗുരുവായൂരപ്പൻ്റെ പൂജകൾ കൈകൊട്ടിക്കളിയിലൂടെ |GURUVAYOOR UTSAVAM

Автор: Kanippayur Kaikottikali Sangham

Загружено: 2024-02-26

Просмотров: 560932

Описание:

‪@KanippayurKaikottikaliSangham‬

Lyrics -DILEEP KARUVAD

Performed by-Kanippayur kaikottikkali sangham

Idakka-Anoop vellatanjoor
DOP- Adritha Krishnan
Editing-Adritha Krishnan
ഗുരുവായൂർ ക്ഷേത്ര ഐതിഹ്യവും ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകളും ഗുരുവായൂരപ്പനെ ദർശിക്കുന്നതും ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഗുരുവായൂരപ്പന്റെ ഒരു ദിവസത്തെ നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ചടങ്ങുകൾക്കാണ് 12 ദർശനങ്ങൾ എന്ന് പറയുന്നത്

പള്ളിയുണർത്തൽ
നിർമ്മാല്യം (ദർശനം)
എണ്ണ അഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം (ദർശനം)
മലർ നിവേദ്യവും, വിഗ്രഹാലങ്കാരവും (ദർശനം)
ഉഷഃപൂജ (ദർശനം)
എതിരേറ്റ് പൂജ (ദർശനം)
ശീവേലി (ദർശനം)
പാലഭിഷേകം, നവകാഭിഷേകം
പന്തീരടി പൂജ (ദർശനം)
ഉച്ചപ്പൂജ (ദർശനം)
ശീവേലി  (ദർശനം)
ദീപാരാധന (ദർശനം)
അത്താഴപൂജ (ദർശനം)
അത്താഴ ശീവേലി, തൃപ്പുക. (ദർശനം)
ഓല വായന
നട അടക്കൽ.

ആദ്യപൂജിതനാകും വിഘ്നേശാ നിൻ പാദത്തിൽ
ആദ്യമായ് കുമ്പിടുന്നേൻ വിഘ്നങ്ങൾ നീക്കീടണേ
മംഗളമൂർത്തിയാകും ശ്രീ മഹാ ഗണേശ്വരാ
മംഗളമാക്കീടേണേ കർമ്മങ്ങൾ ചിരം ചിരം

ഗുരുവായൂർ പുരിയിലെ കാര്യാലയത്തിൽ വാഴും
കാര്യാലയ ഗണപതി കേരം ഞാൻ നല്കീടുന്നു.
ബുദ്ധി സ്മൃതി സിദ്ധി ദായകാ ദേവാ നിന്നെ
സാഷ്ടാംഗം വണങ്ങുന്നു നിൻ പാദ യുഗ്മങ്ങളിൽ

ഗുരുവായൂർ പുരേശനെ കാത്തു രക്ഷിച്ചീടുന്ന
ഇടത്തരികത്തുകാവിൽ വാഴുന്ന ഭഗവതി
ദുഃഖങ്ങൾ നീക്കീടുവാൻ അഴലുകൾ കത്തിച്ചീടാം
കാത്തുകൊള്ളീട വേണം ഞങ്ങളെ മഹാലക്ഷ്മി.

ഗുരുവായൂരപ്പൻ്റെ തിരുനാമങ്ങൾ
ചൊല്ലിക്കളിച്ചിടാൻ വന്നു ഞങ്ങൾ
ചൊല്ലിടാം കണ്ണന്റെ തിരു ചരിതം
തിരുമുന്നിൽ സാഷ്ടാംഗം വന്ദിക്കുന്നു.

ദ്വാപര യുഗത്തിലെ ദ്വാരകയിൽ
അഞ്ജന ശിലയിലെ വിഷ്ണുരൂപം
യാദവ രോടൊത്ത് ശ്രീകൃഷ്ണനും
പൂജകൾ ചെയ്തു വരുന്ന നേരം

ശ്രീകൃഷ്ണ ദേവൻറെ ദ്വാരകയിൽ
സാഗരമേറി നശിച്ചിടുമ്പോൾ
കൃഷ്ണൻ കരുതലായ് മാറീടുന്നു
കലിയുടെ കാലം വരുന്ന നേരം

കൃഷ്ണൻ അരുളിയ വാക്കുകൾ കേട്ടിട്ട്
ഉദ്ധവൻ ദേവ ഗുരുവേ കണ്ടു
ഒഴുകി നടക്കുന്ന വിഗ്രഹവുമായി
വായുദേവൻ വന്നു ഗുരുവിൻ ചാരെ

പ്രതിഷ്ഠയേകീടുവാൻ ഭൂമി തിരയുമ്പോൾ
താണ്ഡവ മാടുന്നു ശിവപാർവ്വതി.
താമര വിരിയുന്ന രുദ്ര തീർത്ഥത്തിന്റെ
പരിപാവനമാകും കരയിൽ വന്നു

ഉമാ മഹേശ്വരൻ ചൊല്ലിയ വാക്കിനാൽ
ദേവ സവിധത്തിൽ പ്രതിഷ്ഠ നൽകി.
ദേവഗുരുവാം ബൃഹസ്പതിയായ് ചേർന്ന്
വായു ദേവൻ കൃഷ്ണ പ്രതിഷ്ഠ ചെയ്തു.
 
ചൊല്ലെഴും ഭൂമി ഗുരു പവനപുരിയായി
ഭൂമിയിൽ വൈകുണ്ഠം ഗുരുവായൂരും.
സവിധെ പ്രതിഷ്ഠയായ് ഉമാ മഹേശ്വരൻ
വന്നൂ ഭവിക്കുന്നു മമ്മിയൂരിൽ.

പള്ളിയുണർത്തിന്നു നേരമായി
ശംഖുകൾ ഭേരിയുയർത്തുന്നേരം
നിർമ്മാല്യ ദർശനം നൽകിടാനായ്
കണ്ണൻറെ വാതിൽ തുറന്നിടുന്നു.

എണ്ണയഭിഷേകം വാകച്ചാർത്തും
ശംഖാഭിഷേകവും ചെയ്തുപോന്നു.
നൈവേദ്യമായി മലരുമെത്തി
വിഗ്രഹാലങ്കാരം ചെയ്തിടുന്നു.

സൂര്യൻ ഉഷസ്സു പിറക്കും മുന്നേ
കണ്ണന് പൂജയും ചെയ്തിടുന്നു.
ശർക്കര ചേർത്തൊരു നെയ്പായസം
വെണ്ണ, കദളിയും പഞ്ചസാര.

കുത്തരി വെള്ള നിവേദ്യവുമായ്
കണ്ണന്നുഷസിലെ പൂജയായി.
സൂര്യോദയത്തിന്നു സമയമായീ
എതിരേറ്റു പൂജയും വന്നു ചേർന്നു.

മാധുര്യമേറും തൃമധുരവുമായ്‌
കണ്ണന്നെതിരേറ്റു പൂജയായി
ഭൂതഗണങ്ങൾക്കു നേദ്യമേകാൻ
കണ്ണനു ശീവേലിയെഴുന്നള്ളത്ത്.

ആനകളമ്പാരി വാദ്യവുമായ്‌
അമ്പലം ചുറ്റും പ്രദക്ഷിണമായ്
ശ്രീലകം കേറു സമയം തന്നിൽ
കണ്ണനു പാലഭിഷേകവുമായ്

ഇളനീരിലാറാടി കണ്ണനുമേൽ മേൽ
പനിനീരിൽ ധാരയും ചെയ്തിടുന്നു.
രുദ്രതീർത്ഥത്തിലെ ജലവുമായി
വെള്ളിക്കുടങ്ങളിൽ തീർത്ഥവുമായ്  

നവകാഭിഷേകം കഴിഞ്ഞിടുമ്പോൾ
പന്തീരടിപ്പൂജ തുടങ്ങിടുന്നു.
ശ്രീലക വാതിൽ തുറന്നിടുമ്പോൾ
കണ്ണിനു സായൂജ്യം തിരുമേനിയും

ഉച്ചക്ക് കണ്ണനു പൂജക്ക്‌ സമയത്ത്
സ്വർണ്ണത്തളികയിൽ നൈവേദ്യവും
നാലുകറികളും കൂടെ നെയ് പായസം
പാൽ പായസം കൂടെകദളിപ്പഴം
 
ബ്രാഹ്മണ സദ്യയും നൽകി ഭഗവാനും
തെല്ലു മയക്കം നടിച്ചു വേഗം.
അമ്പലപ്പുഴയിലെ പാൽപ്പായസത്തിന്നായ്
അമ്പലപ്പുഴ വരെ പോയി കണ്ണൻ.

സായന്തനത്തിലെ ശീവേലിക്കായ് കണ്ണൻ
നടയും തുറന്ന് പുറത്തിറങ്ങി.
ആനപ്പുറമേറി അമ്പലം ചുറ്റുന്നു
കണ്ണിനു കുളിരേകും ശീവേലിയും

സന്ധ്യക്ക് നാമം ജപിക്കുന്ന നേരത്ത്
കണ്ണനു ദീപം കൊണ്ടാരാധന
ദീപപ്രകാശത്തിൽ കണ്ണനെ കാണുമ്പോൾ
കണ്ണന്നു സ്വർണ്ണ നിറമാകുന്നു.

അത്താഴപൂജക്ക് കണ്ണനു നല്കുവാൻ
അപ്പം അടയും പാൽ പായസവും
വെറ്റിലപ്പാക്കുമായ് കണ്ണന്നു പൂജക്ക്
വെള്ളരി നേദ്യം കദളിപ്പഴം

അത്താഴമുണ്ടു പുറത്തിറങ്ങി കണ്ണൻ
അത്താഴ ശ്ശീവേലിയെഴുന്നള്ളത്ത്
ഓലവായിക്കുവാൻ പത്തുകാരൻ വാര്യർ
വരവു ചിലവുകൾ വായിക്കുന്നു.

ചന്ദനം ഗുൽഗുലു ആദിയാം നവഗന്ധ
ചൂർണ്ണം പുകക്കുന്നു ശ്രീകോവിലിൽ
സൗരഭ്യം തീർത്ത ശ്രീകോവിലിൻ വാതിലും
കണ്ണനു നിദ്രക്കായ് ചാരീടുന്നു.

പന്ത്രണ്ടു ദർശനം ചെയ്തു ഭജിച്ചീടാം
ഉണ്ണിക്കണ്ണാ തുണയേകീടണേ
ഗുരുവായൂർ വാഴുന്ന വാസുദേവ തവ
കാരുണ്യം ഞങ്ങൾക്ക് നല്കീടണേ.

ഭക്തയാം മഞ്ജുള കോർത്ത പൂ മാലക്കായ്
കാലിച്ചെറുക്കനായ് വന്നു നീയും.
ആലിൻ ചുവട്ടിലെ കല്ലിലും ചാർത്തുന്നു
മഞ്ജുള കെട്ടിയ പൂമാലകൾ.

പൂന്താന ഭക്തൻ്റെ ജ്ഞാനം തെളിഞ്ഞപ്പോൾ
കാവ്യമായ് വന്നു നിൻ ജ്ഞാനപ്പാന.
അമ്മ തൻ വാത്സല്യ മേറെ ലഭിക്കുവാൻ
കുറൂരില്ലത്തേക്ക് പോയി നിത്യം.

വില്വമംഗലത്തിൻ ഭക്തിയിൽ ചൊല്ലുന്ന
ശ്രീകൃഷ്ണ കർണ്ണാമൃതം നീയെന്നും
മോദമായ് കേട്ടു രസിക്കുന്നു കണ്ണാ നീ
ആനന്ദനൃത്തവും ചെയ്തീടുന്നു.

ഭക്തനാം ചെമ്പൈ തൻ നാദം നിലച്ചപ്പോൾ
ഭക്തനു നാദവും നീ നല്കുന്നു.
ഭക്തശ്ശിരോമണി നാരായണന്നു നീ
വാതവും മാറ്റിയനുഗ്രഹിച്ചു.

ദേവകീ നന്ദന വസുദേവാത്മജ
നന്ദകിശോരാ പാലയ മാം
മംഗളം ജയ മംഗളം തവ
മംഗളം കൃഷ്ണ മംഗളം

ഗോപകുമാരക ഗോപികാവല്ലഭ
യദുകുലോത്തമ ക്ലേശ ഹരാ
മംഗളം ജയ മംഗളം തവ
മംഗളം കൃഷ്ണ മംഗളം

നീലകളേബര കാളിയമർദ്ദന
പാപവിനാശക ലക്ഷ്മീ പതേ
മംഗളം ജയ മംഗളം തവ
മംഗളം കൃഷ്ണ മംഗളം
മംഗളം ഹരി മംഗളം ഹരി
മംഗളം ശ്രീ വാസു ദേവാ......

guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo #kaikottikklipattukal

#thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan#utsavam2024

ഗുരുവായൂരപ്പൻ്റെ പൂജകൾ കൈകൊട്ടിക്കളിയിലൂടെ |GURUVAYOOR UTSAVAM

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഈശ്വരഭജനം,സർവ്വരക്ഷകദേവ നമോ,eswarabhajanam, sarvarakshaka deva.Sandhya namam.സന്ധ്യാനാമം

ഈശ്വരഭജനം,സർവ്വരക്ഷകദേവ നമോ,eswarabhajanam, sarvarakshaka deva.Sandhya namam.സന്ധ്യാനാമം"ईश्वर भक्ति

Жириновский предсказал, когда завершится война в Украине —и всё идёт по его плану!

Жириновский предсказал, когда завершится война в Украине —и всё идёт по его плану!

ചൊവ്വാഴ്ച ദിവസം കേൾക്കേണ്ട ദേവി ഭക്തിഗാനങ്ങൾ | Devi Prasadam | Devi Devotional Songs Malayalam

ചൊവ്വാഴ്ച ദിവസം കേൾക്കേണ്ട ദേവി ഭക്തിഗാനങ്ങൾ | Devi Prasadam | Devi Devotional Songs Malayalam

തിരുവാതിരകളിയിൽ തായമ്പക വിസ്മയം | KANIPPAYYUR THIRUVATHIRAKKALI SANGAM

തിരുവാതിരകളിയിൽ തായമ്പക വിസ്മയം | KANIPPAYYUR THIRUVATHIRAKKALI SANGAM

മരണത്തെ തടുക്കാൻ ആർക്കും കഴിയില്ല! ഭഗവാൻ പറയുന്ന ഞെട്ടിക്കുന്ന സത്യം ! രാജേഷ് നാദാപുരം

മരണത്തെ തടുക്കാൻ ആർക്കും കഴിയില്ല! ഭഗവാൻ പറയുന്ന ഞെട്ടിക്കുന്ന സത്യം ! രാജേഷ് നാദാപുരം

Самая Красивая Музыка В Мире 🌿 Послушайте Эту Музыку И Вам Станет Легче

Самая Красивая Музыка В Мире 🌿 Послушайте Эту Музыку И Вам Станет Легче

ВРАЧИ В ШОКЕ: ЭТИ 7 ФРУКТОВ НАЧИСТО РАСТВОРЯЮТ ТРОМБЫ

ВРАЧИ В ШОКЕ: ЭТИ 7 ФРУКТОВ НАЧИСТО РАСТВОРЯЮТ ТРОМБЫ

തിരുവാതിര | പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം

തിരുവാതിര | പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം

«Станцуешь вальс — выйдешь за сына! — смеялся миллионер. Но горничная была чемпионкой.»

«Станцуешь вальс — выйдешь за сына! — смеялся миллионер. Но горничная была чемпионкой.»

മനസ്സിലെ വേദനകൾ മായ്ക്കുന്ന അതിമനോഹരമായ കൃഷ്ണഭക്തിഗാനങ്ങൾ|കണ്ണന് നൈവേദ്യം|Sree Guruvayoorappan Songs

മനസ്സിലെ വേദനകൾ മായ്ക്കുന്ന അതിമനോഹരമായ കൃഷ്ണഭക്തിഗാനങ്ങൾ|കണ്ണന് നൈവേദ്യം|Sree Guruvayoorappan Songs

Sreekrishnan Devotional Songs Malayalam |  Hindu Devotional Songs Malayalam

Sreekrishnan Devotional Songs Malayalam | Hindu Devotional Songs Malayalam

15 лет он стыдился брать жену на корпоративы. Пока не узнал, кто она на самом деле...

15 лет он стыдился брать жену на корпоративы. Пока не узнал, кто она на самом деле...

നാലുവൃത്തം|NAALUVRUTHAM| TRADITIONAL THIRUVATHIRAKALI SONG @KanippayurKaikottikaliSangham

നാലുവൃത്തം|NAALUVRUTHAM| TRADITIONAL THIRUVATHIRAKALI SONG @KanippayurKaikottikaliSangham

СНОВА ОСЕНЬ🍁 Сборник ЛУЧШИХ Мелодий от которых мурашки по телу! Feel the Autumn Vibe 2025

СНОВА ОСЕНЬ🍁 Сборник ЛУЧШИХ Мелодий от которых мурашки по телу! Feel the Autumn Vibe 2025

എന്താണ് കുടുംബക്ഷേത്രം ? സ്വന്തം കുടുംബക്ഷേത്രം അറിയാത്തവർ എന്താണ് ചെയ്യേണ്ടത്

എന്താണ് കുടുംബക്ഷേത്രം ? സ്വന്തം കുടുംബക്ഷേത്രം അറിയാത്തവർ എന്താണ് ചെയ്യേണ്ടത്

വരികളോടുകൂടി നമുക്ക് ചൊല്ലി പഠിക്കാം രാമ രാമ പാഹിമാം സന്ധ്യാനാമം /Rama Rama Pahimam /Lyrical Video

വരികളോടുകൂടി നമുക്ക് ചൊല്ലി പഠിക്കാം രാമ രാമ പാഹിമാം സന്ധ്യാനാമം /Rama Rama Pahimam /Lyrical Video

🌹💐Awsome

🌹💐Awsome "Arjun Kuttan" Performence on Top Singer Season 6

ടീച്ചറിന് കഞ്ഞിവെച്ചവൻ ഉണ്ണിക്കുട്ടൻ 😂#comedymasters #comedyskit #thanvithanay

ടീച്ചറിന് കഞ്ഞിവെച്ചവൻ ഉണ്ണിക്കുട്ടൻ 😂#comedymasters #comedyskit #thanvithanay

രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രംപെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി .മെഗാ തിരുവാതിര

രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രംപെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി .മെഗാ തിരുവാതിര

Hey Krishnaa

Hey Krishnaa

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]