അബൂബക്കർ സിദ്ദീഖ് (റ) (Part 10) | കള്ളപ്രവാചകന്മാർക്ക് എതിരേയുള്ള യുദ്ധം | By Arshad Tanur
Автор: Merciful Allah
Загружено: 2020-02-17
Просмотров: 14150
അബൂബക്കർ സിദ്ദീഖ് (റ) (ഭാഗം 10) - കള്ളപ്രവാചകന്മാർക്ക് എതിരേയുള്ള യുദ്ധം...
ഒരിക്കൽ റസൂൽ (ﷺ)യുടെ അടുത്തേക്ക് മുസൈലിമ എന്ന ആൾ വരികയും താൻ റസൂൽ (ﷺ)യുടെ പ്രവാചകത്വം അംഗീകരിക്കാൻ ഒരുക്കമാണ് പക്ഷെ റസൂൽ (ﷺ)യുടെ കാലശേഷം തന്നെ അടുത്ത പ്രവാചകനായി അംഗീകരിക്കാൻ എല്ലാവരോടും പറയണമെന്ന് മുസൈലിമ പറഞ്ഞു...!!
റസൂൽ (ﷺ) പറഞ്ഞു: "എൻ്റെ കയ്യിലുള്ള ഈ അറാക്കിൻ്റെ കൊള്ളി നീ ആവശ്യപ്പെട്ടാൽ പോലും അത് നിനക്ക് അവകാശപ്പെട്ടതല്ല.."
അങ്ങനെ റസൂൽ (ﷺ)യുടെ കാലശേഷം മുസൈലിമ താൻ പ്രവാചകനാണെന്ന് വാദിക്കാൻ തുടങ്ങി. അവരുടെ ഗോത്രത്തിൽപ്പെട്ട പലരും അയാളുടെ പ്രവാചകത്വം അംഗീകരിച്ചു. ഇതിനുകാരണം റസൂൽ (ﷺ)യുടെ കാലത്ത് അദ്ദേഹത്തിൻ്റെ സദസ്സിലിരുന്ന് ഇൽമ് (അറിവ്) പഠിച്ച ഒരു പണ്ഡിതൻ്റെ പിഴച്ച നാക്ക് കാരണമായിരുന്നു...!!
മുസൈലിമ താൻ പ്രവാചകനാണെന്ന് വാദിക്കാൻ തുടങ്ങിയപ്പോൾ അതിനെതിരെ വാദിക്കാൻവേണ്ടി പോയതായിരുന്നു റജ്ജാൽ എന്ന പണ്ഡിതൻ. പക്ഷെ അവിടെച്ചെന്ന് മുസൈലിമയുടെ സൈന്യബലവും സമ്പത്തും കണ്ട് കണ്ണുമഞ്ഞളിച്ച റജ്ജാൽ അവിടത്തെ പുതിയ മുസ്‌ലിമീങ്ങളോട് പറഞ്ഞു-
റസൂൽ (ﷺ) തനിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടെന്നും അത് മുസൈലിമ ആയിരിക്കുമെന്നും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്ന്. ഇത് കേട്ട ഒരുപാട് ആളുകൾ അത് വിശ്വസിച്ചുകൊണ്ട് മുസൈലിമയുടെ പ്രാവാചകത്വം അംഗീകരിച്ചു...!!
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: