പത്തേക്കറിൽ ഡ്രാഗൺഫ്രൂട്ട്, സൂക്ഷിക്കാൻ കോൾഡ് റൂം: റിട്ടയർമെന്റിലെ കൃഷിജീവിതം
Автор: Karshakasree
Загружено: 2024-09-18
Просмотров: 7095
#karshakasree #dragonfruit #manoramaonline
റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ കാശെല്ലാം പാറക്കെട്ട് നിറഞ്ഞ സ്ഥലത്ത് കൃഷിയിറക്കിയ ചേട്ടന്റെയും അനുജന്റെയും കഥയാണിത്. ചേട്ടൻ കെ.എസ്.ജോസഫ് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു, അനുജൻ കെ.എസ്. ആന്റണി ചവറ ടൈറ്റാനിയത്തിൽനിന്നു വിരമിച്ചു. റാന്നിക്കു സമീപം അത്തിക്കയം സ്വദേശികളായ ഇരുവരുടെയും സ്വപ്നമായിരുന്നു റിട്ടയർമെന്റിനുശേഷം കൃഷി. ജോലിയിലിരിക്കുമ്പോഴേ അവർ ആവേശത്തോടെ തയാറെടുത്തു. പൂർവികസ്വത്തായി കിട്ടിയ സ്ഥലത്തെല്ലാം ജാതിയും റബറും കുരുമുളകും നട്ടു വളർത്തി. ശേഷിച്ചത് പാറക്കെട്ട് നിറഞ്ഞ പ്രദേശം. ശോഷിച്ച ഏതാനും റബർതൈകളാണ് അവിടെയുണ്ടായിരുന്നത്.
ചെങ്കുത്തായ മലയുടെ മുകളിൽ തീരെ വെള്ളം കിട്ടാത്ത ആ സ്ഥലത്ത് നട്ടുവളർത്താൻ അവർ കണ്ടെത്തിയ വിളയാണ് ഡ്രാഗൺ ഫ്രൂട്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: