കൈ വിരലിൽ തീ പന്തം പുള്ളി ഭഗവതി തെയ്യം
Автор: Theyyattam
Загружено: 2025-01-02
Просмотров: 929
V#theyyam #keralatourism #travel #theyyam_songslogo
പുള്ളി ഭഗവതി തെയ്യം
വളരെച്ചുരുക്കം സ്ഥലങ്ങളിൽ മാത്രംകെട്ടിയാടുന്ന ഒരു തെയ്യം. കാളിയാർ മടയിൽ പിറവികൊണ്ട മൂർത്തി ചേടക വാളുമായി വെള്ളാട്ട് ദൈവത്താറെ കാണാൻ ഇറങ്ങി. ഉഗ്രഭാവത്തിൽ ദൈവത്താറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുപുള്ളിഭഗവതി എന്തിനാണ് വന്നതെന്ന് ദൈവത്താർ ചോദിച്ചു. മനുഷ്യരെ ഭക്ഷിപ്പാനോ രക്ഷിക്കാനോ? ഭക്ഷിപ്പാൻ എന്ന മറുമൊഴി ഭഗവതിയും നൽകി കോപാകുലനായ ദൈവത്താർ പുള്ളി ഭഗവതിയുടെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു പറഞ്ഞയച്ചു വിരലുകളിലും അരയോടയിലും മുടിയിലും ഒരുപാട് അഗ്നി ആഭരണങ്ങൾ വെള്ളെകിർ പൊയ്ക്കണ്ണ് എന്നിവ രൂപത്തിന് ഭയാനകത വർധിപ്പിക്കുന്നു . പ്രത്യേക തരത്തിലുള്ള പുള്ളി കുത്തലാണ് മുഖത്ത്. അത് കോലധാരി മറച്ച അണിയറയിൽ സ്വയം എഴുതണം എന്നത് മറ്റൊരു പ്രത്യേകതയാണ് .
ഈ ദേവി വനദേവതയാണ്. പായത്ത് ഒൻപതാൾ എന്നറിയപ്പെടുന്ന ദേവതകളിൽ ഒന്നും ഉഗ്രമൂർത്തിയുമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: