ആണുങ്ങൾക്കും ജീവിക്കണം - നമ്മുടെ മകൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രം
Автор: Rahul Easwar
Загружено: 2025-11-18
Просмотров: 2388
അന്താരാഷ്ട്ര പുരുഷ ദിനം - Press Meet
നാളെ അന്താരാഷ്ട്ര പുരുഷ ദിനമാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു പുരുഷ കമ്മീഷൻ ബിൽ നിയമസഭയിലേക്ക് വരുന്നത് നമ്മുടെ കേരളത്തിലാണ്. 2025 കേരളം സംസ്ഥാന പുരുഷ കമ്മീഷൻ ബിൽ നിയമസഭയുടെ അവതരണാനുമതി കിട്ടിയിട്ട് 6 മാസം ആകുന്നു. ഇത് വരെ അവതരിപ്പിച്ചിട്ടില്ല. പുരുഷന്മാരെ സഹായിച്ചാൽ "സ്ത്രീ വിരോധി" ആയി ചിത്രീകരിക്കപ്പെടും എന്നുള്ള ചിലരുടെ പേടിയാണ് കാരണം.
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ സമാഹരിച്ചതും തണൽ സൂയിസൈഡ് പ്രിവൻഷൻ സെന്റർ വിശകലനം ചെയ്തതുമായ കണക്കുകൾ പ്രകാരം, 2024 ൽ 8,865 പുരുഷന്മാർ ആത്മഹത്യ ചെയ്തപ്പോൾ 1,999 സ്ത്രീകൾ മാത്രമാണ് മരിച്ചത്. എല്ലാ കേസുകളിലും 82% പുരുഷന്മാരാണ് ആത്മഹത്യ ചെയ്തത്. ... കേരളത്തിൽ ആത്മഹത്യകൾ കുത്തനെ വർദ്ധിച്ചു, ഇരകളിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. പ്രതിസന്ധികൾ നേരിടുമ്പോൾ സ്ത്രീകൾ സഹായം തേടാനുള്ള സാധ്യത കൂടുതലാണെന്നും പുരുഷന്മാർ മൗനം പാലിക്കുന്നതിനാൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളം ഹൈക്കോടതി 3 പ്രധാന വിധി ന്യായങ്ങളിലൂടെ പുരുഷന്മാർക്കെതിരെ ഉള്ള വ്യാജ കേസുകൾ വർധിക്കുകയാണ് എന്നും, ഇത് സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകൾക്കു സമൂഹം ഭരണഘടനാ നൽകുന്ന എല്ലാ അധികാര അവകാശങ്ങളെയും പൂർണമായി അംഗീകരിക്കുന്ന സമൂഹമാണ് നമ്മൾ, അത് വളരെ ആവശ്യവുമാണ്. അതോടൊപ്പം പുരുഷന്മാരുടെ പ്രശ്നങ്ങൾ കൂടി അഡ്രസ് ചെയ്യാൻ 'നീതി സൗഹാർദ' justice friendly ഇടങ്ങൾ ആവശ്യമാണ്. വനിതാ കമ്മീഷനെ പോലെ ഒരു പുരുഷ കമ്മീഷൻ എന്ന ആവശ്യം ഉയർത്തി നാളെ മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള 6 മാസ കാലം ഇതിനു വേണ്ടി ക്യാമ്പയിൻ ആരംഭിക്കും. 62 MLA മാരോളം നേരിൽ കണ്ടു ഈ വിഷയം അഭ്യർഥിച്ചതാണ്. എല്ലാ MLA മാരെയും കാണുകയും, വരുന്ന തിരഞ്ഞെടുപ്പിൽ പൊതു ജന ആരോഗ്യ പ്രശ്നം എന്ന നിലയിൽ രാഷ്ട്രീയ നേതാക്കളുടെ അജണ്ടയിലേക്കു പുരുഷ കമ്മീഷൻ കൂടി കൊണ്ട് വരാൻ ഉള്ള പരിശ്രമത്തിനു നാളെ തുടക്കം കുറിക്കും.
ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സമൂഹത്തിൽ നടക്കുന്ന "silent collapse" നിശബ്‌ദ പുരുഷ തകർച്ച അഡ്രസ് ചെയ്യണം എന്നഭ്യർഥിക്കുന്നു. ഓരോ 4 മിനിട്ടിലും ഒരു പുരുഷൻ നമ്മുടെ രാജ്യത്തു ആത്മഹത്യ ചെയുന്നു, (11 mins സ്ത്രീകൾ), ഓരോ 50 മിനിട്ടിലും ഒരു പുരുഷൻ കേരളത്തിൽ സ്വയം അവസാനിപ്പിക്കുമ്പോൾ, ഓരോ 4 മണിക്കൂറിലും ഒരു സ്ത്രീയും ആ പാത തിരഞ്ഞെടുക്കുന്നു. സ്ത്രീകളുടെ നീതി എന്ന പ്രശ്നം പോലെ തന്നെ പുരുഷന്മാരുടെ നീതിയും അടിയന്തരമായി അഭിസംബോധന ചെയ്യപ്പെടണം.
രാഹുൽ ഈശ്വർ, മുകേഷ് നായർ, ഹിഷാം പാലോളി, നിതിൻ, Richin ടെക്നോളജി, ജോയ് അറക്കൽ
Connect with RAHUL EASWAR :
[email protected]
www.rahuleaswar.in
Facebook - Rahul Easwar
/ rahuleaswarofficial
Twitter - Rahul Easwar
/ rahuleaswar
LinkedIn - Rahul Easwar
/ rahul-easwar-25b29b24
Instagram
/ rahuleaswar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: