അറിയാം, കൽപ്പറ്റ ടൗൺഷിപ്പിലെ മാതൃകാ വീടിൻ്റെ യഥാർത്ഥ വിശേഷങ്ങൾ
Автор: Kerala Government
Загружено: 2025-08-03
Просмотров: 28173
2024 ജൂലൈ 30 ന് വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്കായി സംസ്ഥാന സർക്കാർ കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ വീടുകളുടെ മാതൃകാ വീടാണിത്.
കനത്ത മഴയ്ക്കിടയിലും ദുരന്തം സംഭവിച്ച് കൃത്യം ഒരു വർഷത്തിനുള്ളിൽ തന്നെ മാതൃകാ വീട് പൂർത്തിയാക്കാൻ സാധിച്ചു.
വെറും മൂന്നര മാസം കൊണ്ടാണ് പണി പൂർത്തീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 4 ന് സർക്കാർ എൽസ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ഈ വർഷം ഏപ്രിൽ 13 ന് മാത്രമാണ് നിർമാണം തുടങ്ങാൻ സാധിച്ചത്.
ബലവത്തായ, ഉറച്ച അടിത്തറയിൽ, ഭൂകമ്പം പ്രതിരോധിക്കാൻ തക്കവണ്ണമുള്ള ശാസ്ത്രീയ മാതൃകയിൽ നിർമിച്ച അഭിമാന വീടിന്റെ വിശേഷങ്ങൾ അറിയാം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഈ വീഡിയോയിലൂടെ...
#kerala #keralagovernment #wayanad #wayanadrehabilitation
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: