ആശ്രാമം ബ്രിട്ടീഷ് റെസിഡൻസി
Автор: Kollam live Dash cam
Загружено: 2025-11-28
Просмотров: 25
കൊല്ലം ആശ്രാമത്ത് സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് ബ്രിട്ടീഷ് റെസിഡൻസി (ഗവർമെന്റ് റെസ്റ്റ് ഹൗസ്, റെസിഡൻസി ബംഗ്ലാവ്) തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കാൻ 1810 ലാണ് ഈ കൊട്ടാരം നിർമിച്ചത്. കുഴികളും കൊടുംകാടുമായിരുന്ന അഷ്ടമുടിക്കായലോരം വെട്ടിത്തെളിച്ചു നികത്തി മന്ദിര നിർമ്മിച്ചത്. കൊട്ടാരത്തിൽ നിന്നു കായലിലേക്ക് ഇറങ്ങാൻ പടികളുണ്ട്. കൊട്ടാരത്തിന്റെ മുകൾത്തട്ടിലായി Dieu et mon Droit എന്ന് രേഖപ്പെടുത്റ്റിയിട്ടുണ്ട്. മുറികൾക്ക് 15 അടിയും വാതിലുകൾക്ക് 10 അടിയും ഉയരമുണ്ട്.[1] കൊട്ടാരത്തിൽ നിന്ന് ഏതു വാതിലും ജനാലയും തുറന്നാലും അഷ്ടിമുടിക്കായൽ കാണാവുന്ന തരത്തിലാണു രൂപകൽപ്പന. ബംഗ്ലാവിനെക്കുറിച്ച് കേരളവർമ വലിയ കോയിത്തമ്പുരാൻ മയൂരസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. തിരുവിതാംകൂറിലെ സുപ്രധാന രാഷ്ട്രീയ-ഭരണ തീരുമാനങ്ങളെടുക്കാൻ ഇവിടം വേദിയായിരുന്നു. ദിവാൻറെ ആസ്ഥാന മന്ദിരമായ ഇവിടെ നിന്നാണു നാടിൻറെ കുതിപ്പും കിതപ്പും നിയന്ത്രിച്ച പല തീരുമാനങ്ങളും വന്നിരുന്നത്. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു, മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ് തുടങ്ങി നിരവധി പ്രമുഖർക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: