ചിറയ്ക്കല്‍ കാളിദാസനൊപ്പം ലോഗിന്‍കേരള |chirakkal kalidasan
Автор: Login Kerala
Загружено: 2021-04-27
Просмотров: 130493
ഗജസുന്ദരന്മരാല്‍ വിസ്മയിപ്പിട്ട ചിറയ്ക്കല്‍ തറവാട്ടില്‍ പരമേശ്വരന്‍, രാജേന്ദ്രന്‍ അങ്ങനെ ഒരുപാട് ആനകള്‍ ഉണ്ടായിരുന്നു എങ്കിലും ചിറയ്ക്കല്‍ എന്ന പേര് നമ്മള്‍ക്ക് സുപരിചതമാക്കിയത് ആന്‍ഡമാനില്‍ നിന്നും എത്തിയ സാക്ഷാല്‍ മഹാദേവനിലൂടെയായിരുന്നു. മഹാദേവനൊപ്പം തന്നെ പിന്നീട് മഹാദേവനും മുകളിലായി കുട്ടികൊമ്പനായ കാളി വളര്‍ന്നു. കാളിയുടെ ചിറയ്ക്കല്‍ തറവാട്ടിലേക്കുള്ള വരവിനുമുണ്ട് ഒരു കഥപറയാന്‍.
#chirakkalkalidasan #kerala
കര്‍ണ്ണാടക വനമേഖലയില്‍ ആണ് കാളിദാസന്റെ ജനനം. അവിടെ നിന്നും എങ്ങിനെയോ വനം വകുപ്പിന് ലഭിക്കുകയും അവിടെ നിന്ന് കര്‍ണ്ണാടകയിലെ ഒരു ആശ്രമം ആ കൂട്ടുകൊമ്പന്‍ ചെക്കനെ സ്വന്തമാക്കുകയും ചെയ്തു.
ആശ്രമത്തില്‍ മാലയിടല്‍, ആശീര്‍വദിക്കല്‍ അങ്ങനെ ചെറിയ ചെറിയ പരിപാടി ഒക്കെ ആയി അടിച്ചു പൊളിക്കുബോള്‍ ആണ് മനിശേരി ഹരി അവനു വേണ്ടി വരുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ അവന്‍ വരുംകാല ഉയരക്കേമനാവും എന്ന് മനസിലാക്കിയ ഹരിപിന്നെ രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല.
അങ്ങനെ പേരുകേട്ട മനിശ്ശേരി തറവാട്ടിലേക്ക് കാളി എത്തുന്നത്. മനിശ്ശേരി രാമചന്ദ്രന്‍ എന്നായിരുന്നു ഇവിടെ അവന് പേര്്. ചെറുപ്പത്തിന്റെ കുറച്ച് കുറുമ്പ് അവന് ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആളൊരു സാധു. അങ്ങനെ നില്‍ക്കുമ്പോഴാണ് ആനപ്രേമിയായ ആറ്റാശേരി ഹംസ എന്ന വ്യവസായി അവനെ സ്വന്തമാക്കുന്നത്. എന്നാല്‍ അതും കുറച്ചു കാലം മാത്രമേ ഉണ്ടായുള്ളൂ വിധിയുടെ വിളയാട്ടത്തില്‍ ഉടമയെ ദൈവം കൊണ്ട് പോയി, വീണ്ടും തിരിച്ചു മനിശേരിയില്‍.
ചിറയ്ക്കല്‍ മധുവിന് നിയോഗം പോലെയാണ് കാളിയുടെ അടുത്തേക്ക് എത്താനായത്. അങ്ങനെ പാലക്കാട്ടെ മനിശ്ശേരി തറവാട്ടില്‍ നിന്ന് കാളി തൃശൂരിലെത്തി. ചിറയ്ക്കല്‍ ഭഗവതിയുടെ മാനസപുത്രനായി.
39നോട് അടുത്ത് മാത്രം വയസുള്ള കാളിക്ക് 10 അടിക്ക് മുകളില്‍ ഉയരം ഉണ്ട്. ഒറ്റപ്പാളി വിഭാഗത്തില്‍ വരുന്ന ആനയാണ് കാളിദാസന്‍. ഇട നീളം കുറഞ്ഞ്, എത്ര ഭക്ഷണം കഴിച്ചാലും തടി വെക്കാത്ത, നല്ല നീളമുള്ള നട,അമരങ്ങളോടുകൂടിയ ആനകളാണ് ഒറ്റപ്പാളി വിഭാഗത്തില്‍പ്പെട്ടവര്‍.
സിനിമാ താരം മാത്രമല്ല ആനക്കേരളത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒപ്പം തന്നെ ആരാധക പിന്തുണയുള്ള ഗജസുന്ദരനാണ് കാളി. ഉത്സവപറമ്പുകളിലെ തലപൊക്കത്തില്‍ കാളിയെ വെല്ലാന്‍ ഇന്നൊരു പകരക്കാരനില്ല.
Subscribe to the #loginkerala YouTube Channel https://www.youtube.com/channel/UCgdt...
Visit our website: https://loginkerala.com/
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on: Facebook - / log.kerala
/ @loginkerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: