ഹല്ലാജ് | Hallaj | An-al-Haqq
Автор: Mystic Books
Загружено: 2025-11-20
Просмотров: 2724
ഹല്ലാജ് |
രചന അവതരണം |
അബ്ദുൽ റസാഖ് |
R@zAq |
Hallaj
Composition
Presentation
Abdul Razack
R@zAq
വധശിക്ഷാ വേളയിൽ ഹല്ലാജ് അല്ലാഹുവോട്
പ്രാർത്ഥിച്ചതിങ്ങനെ;
'എൻ്റെ നാഥാ ...
എൻ്റെ മേൽ നടപ്പാക്കാൻ പോകുന്ന
ഈ വധശിക്ഷ നീ എന്നിൽ ചൊരിഞ്ഞ ജ്ഞാനത്തിൻ്റെ അനുഗ്രഹങ്ങൾക്ക് എൻ്റെ കൃതജ്ഞതയായി നീ സ്വീകരിച്ചു കൊള്ളുക.
നിൻ്റെ സ്വതഭാവങ്ങളുടെ
അഗ്നി ദീപ്തി നീ ഇവർക്ക് നിഷിദ്ധമാക്കി.
ഇവർക്ക് അപ്രാപ്യമാക്കിയത്
എനിക്കു നീ പകർന്നു നല്കി.
എനിക്ക് നീ വെളിപ്പെടുത്തിയത്
ഇവർക്കു കൂടി വെളിപ്പെടുത്തായിരുന്നുവെങ്കിൽ
ഇവരും ഞാനും തമ്മിൽ
യാതൊരു മറയുമുണ്ടാവുമായിരുന്നില്ല.'
ഹല്ലാജിൻ്റെ അന്തരംഗം
ഉൾക്കൊള്ളാൻ ബാഹ്യമായ
ഗ്രന്ഥപരിജ്ഞാനം കൊണ്ട് മാത്രം
സാധിക്കത്തക്കതല്ല.
"ലാ ഇലാഹ ഇല്ലല്ലാഹ്'
എന്ന
മന്ത്രധ്യനിയുടെ യഥാർത്ഥ പൊരുളുകളാണ് ഹല്ലാജിൽ
നിന്നും വചനധാരയായ്
ഒഴുകിയിരുന്നത് .
പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന ചൈതന്യത്തെയാണ്
അത് സൂചിപ്പിക്കുന്നത്.
അത് എന്നിലും നിന്നിലും
എല്ലാ ഓരോ അണുവിലും
കുടികൊള്ളുന്നതുമാണ്.
'അനൽ ഹഖ് '
അത് ഞാനാകുന്നു.
ആ പാരമാർത്ഥിക സത്യം.
എന്നാൽ ,
അത് നീയും കൂടിയാകുന്നു.
അത് എല്ലാ ഓരോന്നിലും
കുടികൊള്ളുന്ന
അതിൻ്റെ ചൈതന്യമാകുന്നു.
വേദഗ്രന്ഥം പറയുന്നു;
ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ
അല്ലാഹു ആകാശഭൂമികളുടെ
പ്രകാശമാകുന്നു.
ക്രിസ്തു വർഷം 857 ൽ
(ചന്ദ്ര വർഷം 244) പേർഷ്യയിലെ ബെയ്‌സ പ്രവിശ്യയിലെ ശീറാസിൽ ഒരു കർഷക കുടുംബത്തിലാണ് അബൂമുഗീസ് ഹുസൈൻ ബിൻ മൻസൂറുൽ ഹല്ലാജ് - ൻ്റെ ജനനം.
“അനൽ ഹഖ്”
എന്ന തൻ്റെ ഒരൊറ്റ പ്രഖ്യാപനം കൊണ്ട് ബാഗ്ദാദ്
ശരീഅത്ത് കോടതി തൂക്കിലേറ്റാൻ
വിധിക്കട്ടെ സുഫിവര്യൻ.
സൂഫി യോഗികളിലെ ഉന്മൂലനവസ്ഥയായ
'ഫനാഉൾ ഫാനാ' യിലെത്തിയ
ഹല്ലാജ് ഉന്മാദാവസ്ഥയിലെ പരാമർശങ്ങൾ കാരണം വധിക്കപ്പെടുകയായിരുന്നു.
#sufismpoetry #sufism #sufi #sufimusic #sufikalam #sufiqawwali #sufisaint #sufisong
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: