സൂറത്തുല്‍ ബക്വറഃ തഫ്സീർ വചനം 187 | Surah Al Baqara Malayalam Thafseer Verse 187
Автор: Malayalam Quran Thafseer (വിശുദ്ധ ഖുർആന്‍ വിവരണം)
Загружено: 2025-04-18
Просмотров: 264
ഈ വചനത്തിന്‍റെ ഉള്ളടക്കങ്ങളിലേക്കും, മേല്‍വിവരിച്ച ചില വിഷയങ്ങളിലേക്കും കൂടുതല്‍ വെളിച്ചം ലഭിക്കത്തക്ക ചുരുക്കം ചില നബി വചനങ്ങള്‍ ഇവിടെ ഓര്‍ക്കു ന്നത് നന്നായിരിക്കും. റസൂല്‍ (ﷺ) പറയുന്നു:
1. ‘നിങ്ങള്‍ അത്താഴം (രാത്രിയുടെ അവസാന യാമത്തിലെ ഭക്ഷണം) കഴിക്കണം. നിശ്ചയമായും അത്താഴത്തില്‍ ബറക്കത്തുണ്ട്. (ബു; മു)
2. ‘നമ്മുടെ നോമ്പിനും വേദക്കാരുടെ നോമ്പിനുമിടക്കുള്ള വ്യത്യാസം അത്താഴവേളയില്‍ ഭക്ഷണം കഴിക്കലാണ്.’ (മുസ്‌ലിം)
3. ‘എന്‍റെ സമുദായം നോമ്പുതുറക്കല്‍ വേഗമാക്കുക (സമയമായ ഉടനെത്തന്നെ നോമ്പ് തുറക്കുക)യും, അത്താഴം പിന്തിച്ചാക്കുക (പ്രഭാതത്തോടുള്ള സമയമാക്കുക )യും ചെയ്യുന്ന കാലത്തോളം അവര്‍ ഗുണത്തിലായിരിക്കുന്നതാണ്’ (عليه السلام). അല്ലാഹു നല്‍കുന്ന ഇളവും അനുവാദവും ഉപയോഗപ്പെടുത്തുന്നതിലുള്ള സന്തോഷവും നന്ദിയും പ്രകടമാക്കലാണല്ലോ അത് രണ്ടും.
4. ഒരാള്‍ വലിയ അശുദ്ധി (ജനാബത്ത്) യോടെ നേരം പുലര്‍ന്നാല്‍ അത് നോമ്പിന് തടസ്സമാകുമോ? എന്ന് ചോദിക്കപ്പെട്ടപ്പോള്‍, നബി (ﷺ) പറഞ്ഞു: ‘ഞാന്‍ ജനാബത്തുകാരനായിരിക്കെ എനിക്ക് നമസ്‌കാര (സ്വുബ്ഹ് നമസ്‌കാരത്തിനുള്ള) സമയമാകാറുണ്ട്. എന്നിട്ടും ഞാന്‍ നോമ്പ് പിടിക്കുന്നു’ (ബുഖാരി മുസ്‌ലിം) അതായത്, ‘ജനാബത്ത്’ ഉണ്ടായാല്‍ നമസ്‌കാരത്തിന് മുമ്പ് കുളിക്കണമെന്നല്ലാതെ, നോമ്പിന് അത് തടസ്സമാകുകയില്ലെന്ന് സാരം.
5. ‘ഈ ഭാഗത്തിലൂടെ രാത്രി മുന്നോട്ട് വരികയും, ഈ ഭാഗത്തിലൂടെ പകല്‍ പിന്നോട്ട് പോകുകയും സൂര്യന്‍ അസ്തമിക്കുകയും ചെയ്യുമ്പോള്‍ നോമ്പുകാരന് നോമ്പില്ലാതായി’ (ബു; മു) അസ്തമയത്തോടെ നോമ്പ് അവസാനിച്ചുവെന്ന് സാരം.
6. ആഇശാഃ (رضي الله عنها) പറയുകയാണ്: റസൂല്‍ തിരുമേനി (ﷺ) മരണമടയുന്നത് വരെ റമദ്വാന്‍ അവസാനത്തെ പത്തു ദിവസങ്ങളില്‍ ‘ഇഅ്തികാഫ്’ ചെയ്യുമായിരുന്നു. പിന്നീട്, തിരുമേനിയുടെ ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്നു’. (ബുഖാരി മുസ്‌ലിം)
7. അബൂഹുറയ്‌റഃ (رضي الله عنه) നിവേദനം ചെയ്ത ഒരു ഹദീഥിന്‍റെ അന്ത്യഭാഗം ഇങ്ങനെയാകുന്നു: ‘നബി (ﷺ) എല്ലാ കൊല്ലവും (റമദ്വാനിലെ) പത്തു ദിവസം ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് കാലഗതി പ്രാപിച്ച കൊല്ലത്തില്‍ ഇരുപത് ദിവസം ഇഅ്തികാഫ് ചെയ്തു’. (ബു.) ആഇശഃ (رضي الله عنها) പ്രസ്താവിക്കുന്നു: ‘റസൂല്‍ ഇഅ്തികാഫ് ചെയ്യുമ്പോള്‍, അവിടുന്ന് പള്ളിയില്‍ ഇരുന്നുകൊണ്ട് തല എന്‍റെ അടുക്കലേക്ക് (വെളിയിലേക്ക്) കാട്ടിത്തരും. എന്നിട്ട് ഞാന്‍ (തലമുടി) വാര്‍ന്നുകൊടുക്കും. (മലമൂത്രവിസര്‍ജ്ജനം മുതലായ) മനുഷ്യാവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ പ്രവേശിക്കാറില്ലായിരുന്നു’. (ബുഖാരി മുസ്‌ലിം)
8. ഇഅ്തികാഫിലായിരിക്കുമ്പോള്‍ നബി (ﷺ) രോഗികളെ സന്ദര്‍ശിക്കുവാന്‍ പോയിരുന്നുവെന്നും, എന്നാല്‍ വഴിയിലൊന്നും അവിടുന്ന് തങ്ങിത്തിരിയാതെ നടന്നു പോകലായിരുന്നു പതിവെന്നും ആഇശാഃ (رضي الله عنها) പറഞ്ഞതായും ഹദീഥില്‍ വന്നിട്ടുണ്ട്. (ദാ; ജ.)
*************************************************************************************
വാക്കർത്ഥവും ചുരുക്ക വിവരണത്തോടും കൂടിയ ബഹു. മുഹമ്മദ് അമാനി മൌലവിയുടെ തഫ്സീർ വിശുദ്ധ ഖുർആൻ വിവരണം. പദാനുപദ തർജ്ജമയോടു കൂടിയ വീഡിയോ. പഠനാർഹമായ വിശദീകരണം. തുടർ അദ്ധ്യായങ്ങൾക്ക് Subscribe ക്ലിക്ക് ചെയ്യൂ..
അമാനി തഫ്സീർ #AmaniThafseerMalayalam #QuranVivaranam #QuranMalayalmThafseer #malayalam #malayalamquran #malayalamnews #thafseermalayalam #wisdom #knm #islammalayalam #kerala #paribhasha #malayalamspeach #thafheemmalayalam #lalithasaram
Video Tags: മുഹമ്മദ് അമാനി മൌലവി, വിശുദ്ധ ഖുർആന്‍ വിവരണം, QMT, Malayalam Thafseer, Amani Thafseer, Tafsir, Thafseer Amani, Thafseer, Tafseer, Malayalam Quran, Quran Malayalam translation, Amani thafseer, Ramadan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: