NOVEL|JATHI ||ജാതി ||BY INDIRAKRISHNAN ||NARRATED BY SHEELA
Автор: vayanaaramam / വായനാരാമം
Загружено: 2025-08-04
Просмотров: 346
ജാതി- (നോവൽ)20
"xxxxxxxxxxxxxxx
തുടർച്ച
വക്കീൽ ഒരു സ്ത്രീ തന്നെ 'അവരും ഡൈവേർസിയാണത്രെ. അതു സംസാരിച്ചു വന്നപ്പോഴാണ് അറിയുന്നത്.
വിവരമെല്ലാം വിസ്തരിച്ചു പറഞ്ഞു.
" ഇത്രയല്ലേ ആയുള്ളൂ. കുറച്ചു കൂടി പരീക്ഷിച്ചു നോക്കിക്കൂടേ?" എന്ന അഭിപ്രായമാണ് ആദ്യം പറഞ്ഞത്.
" സാറെ ഞാനെൻ്റെ ജീവിതം അങ്ങിനെ നശിപ്പിച്ചവളാണ്. അച്ഛനില്ലെങ്കിലും അമ്മ അലട്ടറിയാതെ വളർത്തി. നന്നായി പഠിച്ച് നല്ല ജോലിയും സമ്പാദിച്ചു. ആദ്യം വന്ന കല്യാണാലോചന തന്നെ അമ്മ സമ്മതിച്ചു.അമ്മ അച്ഛൻ്റെ കൂടെ ഓടി പോന്നതായതു കൊണ്ട് വീട്ടുകാരുടെ സപ്പോർട്ട് ഉണ്ടായിരുന്നില്ല. അതാണ് അമ്മ അങ്ങിനെ ചെയ്തത്.ബാങ്കിൽ ജോലി എന്നൊക്കെ കേട്ടപ്പോൾ മയങ്ങിപ്പോയി.ഞാനനുഭവിച്ച സങ്കടം എൻ്റെ മകൾക്ക് വരരുത്. ഭർത്താവില്ലെങ്കിലും സ്ത്രീകൾക്കു ജീവിക്കാം. എൻ്റെ അമ്മ എന്നെ അങ്ങിനെ വളർത്തീതാ. എൻ്റെ മക്കളെ ഞാനും. ഭർത്താവിൻ്റെ പത്തു പൈസ ഞാനും മക്കളും അനുഭവിച്ചിട്ടില്ല.പ്രസവിക്കാൻ ആസ്പത്രിക്കു പോവാൻ പോലും സഹായമുണ്ടായിട്ടില്ല.';
"അതു ടീച്ചറുപറയുന്നതു ശരിയാ. സ്വന്തം അനുഭവത്തിൽന്നു പറയാം. ഞാനും ഭർത്താവിനെ വിട്ടു കളഞ്ഞ സ്ത്രീ തന്നെ. അച്ഛൻ നല്ല പ്രാക്ടീസ് ഉള്ള വക്കീലായിരുന്നു. മക്കളെ ഡോക്ടർമാരെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന പൂതിക്ക് രണ്ടു പെമ്മക്കൾക്കും ഡോക്ടർമാരെ കണ്ടെത്തി. നല്ല തുട്ടും കൊടുത്തു.കിട്ടിയത് പോരാപിന്നേം പിന്നേം പോരട്ടെ എന്ന മനസ്സ്.വീട് കാറ് നഴ്സിങ് ഹോം നീണ്ടു പോവുന്നു പട്ടിക. അതും സഹിക്കാം പരസ്ത്രീ ബന്ധോം അടിപിടീം ആയപ്പോ സലാം പറഞ്ഞു പോന്നു.
ഒരു മകളുണ്ട് അവൾക്ക് അമ്മയെ തല്ലണ കണ്ട് സഹിക്കാൻ പറ്റണില്ല. പിന്നെ തിരിച്ചു വന്ന് വീട്ടിൽ കൂടാം ന്നു വച്ചാൽ അനിയത്തീം ഭർത്താവും ഉണ്ട്.അച്ഛൻ പഠിപ്പിച്ച അച്ഛൻ്റെ മരുമകൻ ഡോക്ടർ 'അവിടെ കെട്ടേ കെ രടക്ക് നിക്കണ്ടാന്നു കരുതി അച്ഛൻ്റെ ഔട്ട് ഹൗസിൽ കൂടി. അച്ഛൻ്റെ ഗുമസ്ഥയായി കൂട്ടത്തിൽ പ്രൈവറ്റായി എൽഎൽബി പഠിപ്പും. അച്ഛൻ്റെ മോളല്ലേ ആ ബുദ്ധിയൊക്കെ കൊറെ കിട്ട്യേക്കണു. ഞാൻ സ്വന്തം പ്രാക്ടീസു തുടങ്ങി. ഭർത്താവായിരുന്നയാൾ മറ്റൊരു ഡോക്ടറെ കെട്ടി. ഞാൻ കൊടുത്ത കേസുവിധിയായി 'വീടും കാറും തിരിച്ചു തരേണ്ടി വന്നു. നഴ്സിങ് ഹോം പണിയാൻ കൊടുത്ത പണo പലിശയടക്കം തരാൻ വിധിയായി. കയ്യില് തു ട്ടില്ല. മറ്റേ ഡോക്ടറ് ഡൈവേഴ്സി തന്നെയായിരുന്നു. അവരോട് കടം വീട്ടാൻ പണം ചോദിച്ചപ്പോൾ കിട്ടിയില്ല. വീട്ടുകാരും സഹായിച്ചില്ല. നഴ്സിങ്ങ് ഹോം വിൽക്കാൻ വച്ച് ആളേം കിട്ടീല്ല.ജീവിതം അവസാനിപ്പിച്ചു. എനിക്ക് ഒട്ടും സങ്കടം തോന്നീല്ല. മകൾക്കും ഇല്ല. ചുണ്ടും വായും തിരിഞ്ഞു തുടങ്ങിയപ്പോൾ അച്ഛൻ്റെ പ്രകടനം കണ്ടതല്ലേ ,ഞാനീ കുപ്പായം സിലക്റ്റ് ചെയ്തത് ഇങ്ങിനെ ചാവാതെ ചാവുന്ന പെണ്ണുങ്ങൾക്ക് വേണ്ടി. നിങ്ങൾ ടെകേസില് ഒരു ബുദ്ധിമുട്ടുംല്ല.പണം കൊടുത്തതിന് തെളിവുണ്ട്. സാധാരണ ഈ കള്ളന്മാർ കാശായി വാങ്ങും. അപ്പഴ് തെളിയിക്കാൻ ബുദ്ധിമുട്ടാ.പീഠനത്തിൻ്റെ ഫോട്ടോസും ഹോസ്പിറ്റൽറക്കോഡ്സും ഉണ്ടല്ലോ. ഞാൻ അവരെ വിളിച്ചു നോക്കാം. പണം തിരിച്ചു തരാണെങ്ങെ കേസും കോടതിച്ചിലവും ഒഴിവാക്കാം. ബുദ്ധീണ്ടെങ്കെ കാശും തന്ന് മ്യൂച്ചൽ ന് ഒപ്പിടും.''
" അതന്യാ സാറെ ഞാനും ഉദ്ദേശിക്കണത്. അല്പസ്വല്പം വിട്ടുകൊടുത്താലും കോടതി കേറി ഇറങ്ങണ അവസ്ഥ ഒഴിവാക്കാലോ "
"ശരി റക്കോഡ് സ് കൊണ്ടു വന്നാൽ കേസ് ഫയലു ചെയ്യാം''
" ശരി"
വക്കീലാപ്പീസിന്ന് ഇറങ്ങുമ്പോൾ വെറുതെ ഓർത്തു. ഭർത്താവില്ലാത്ത അവസ്ഥതലമുറകളായി അനുഭവിക്കുന്നല്ലോ.ലളിതക്കെങ്കിലും സമാധാനം കൊടുക്കണേ.
സേതൂന് അത്ര പ്രായമൊന്നുമായിട്ടില്ല.' നല്ല വിദ്യാഭ്യാസം കണ്ടാലും ആരും ഇഷ്ടപ്പെടും നല്ലൊരു ബന്ധം വന്നുകൂടാ എന്നില്ലല്ലോ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: