Vayanattu kulavan Theyyam || Thondachan || വയനാട്ടു കുലവന്‍ (തൊണ്ടച്ചന്‍ )
Автор: Unzu
Загружено: 2013-12-17
Просмотров: 116527
Theyyam, believed to have been derived from the word Daivam, meaning god, is based on the belief that immortal spirits enter into mortal bodies to perform a ritual dance of divine revelation. The spectacular variety of Theyyam performances are possible through the use of elaborate facial make-up, captivating headgear, special costumes and unique ornaments. Theyyams are staged in various temples of Malabar, usually in front of the village shrine, with regularity each year. As performances are on an "open stage" they can also be showcased in traditional Malabar households during festive or special occasions.
വയനാട്ടു കുലവന്‍ (തൊണ്ടച്ചന്‍ ) ...എത്ര കണ്ടാലും മതിവരാത്ത തെയ്യക്കോലം
ശ്രീ മഹാദേവന്റെ ഇടത്തെ തുട പിളര്ന്നുണ്ടായ ദിവ്യ മൂര്‍ത്തി..എന്നും മദ്യ ലഹരിയില്‍ എത്തുന്ന മഹാദേവനെ കണ്ട ശ്രീ പാര്‍വതി എവിടെ നിന്നാണ് ഭഗവാനു ഇതു കിട്ടുന്നതെന്നറിയാന്‍ അന്വേഷണമാരംഭിച്ചു. കൈലാസത്തിനടുത്തുള്ള മധുവനത്തില്‍ നിന്നാണ് ദേവന്‍ കുടിക്കുന്നതെന്ന് ദേവി മനസ്സിലാക്കി..ഇതു തടയണമെന്ന് ദേവി മനസ്സില്‍ ആലോചിച്ചുറപ്പിച്ചു. അതിന്‍ പ്രകാരം ദേവന്‍ കുടിക്കുന്ന പനയുടെ ചുവട്ടില്‍ ചെന്ന ദേവി പനയുടെ വേരിനടുത്തു കിടക്കുന്ന കള്ള് കിട്ടുന്ന ഭാഗം പനയുടെ മുകളിലേക്ക് മാറ്റി..പതിവ് പോലെ മധു പാനം ചെയ്യാന്‍ വന്ന മഹാദേവന്‍ പനയുടെ മുകളിലേക്ക് മാറ്റപെട്ട കള്ള് കണ്ട് കോപം പൂണ്ടു.ദേഷ്യം കൊണ്ട് ശകതിയായി തന്റെ ഇടതു തുടയില്‍ അടിക്കുകയും അതില്‍ നിന്നും ഒരു ദിവ്യന്‍ ഉണ്ടാകുകയും ചെയ്തു..ശ്രീ മഹാ ദേവന്‍ തിരുവടി നല്ലച്ചന്റെ മുന്നില്‍ ചെന്ന് പുത്രന്‍ താന്‍ എന്ത് വേണമെന്ന് ആവശ്യപെട്ടു..പനയുടെ മുകളില്‍ നിന്നും എനിക്കും എന്നും കള്ള് എടുത്തു തരികയാണ് നിന്റെ ജോലിയെന്ന് ഭഗവാന്‍ ആ ദിവ്യനോട് പറഞ്ഞു..ദേവന്റെ ആഞ്ജ കേട്ട ദിവ്യന്‍ പനയുടെ മുകളില്‍ കേറി ഭഗവാന്‍ കള്ള് എത്തിച്ചു കൊടുക്കുന്ന ജോലി ചെയ്യാന്‍ തുടങ്ങി..നായാടിയും മധുപാനം ചെയ്തും ദിവ്യന്‍ മധുവനത്തില്‍ രസിച്ചു ഉല്ലസിച്ചു നടന്നു ...കൈലാസത്തിന് സമീപമുള്ള എല്ലാ വനത്തിലും നായാടി നടക്കാം എന്നു മഹാദേവന്‍ പുത്രന് അനുവാദം കൊടുത്തു എങ്കിലും പാര്‍വതീ പരമേശ്വരന്മാര്‍ എന്നും സന്ദര്‍ശിക്കുന്ന കദളീ വനത്തില്‍ കയറരുത് എന്നു പറഞ്ഞിരുന്നു .. അതു കേള്‍ക്കാതെ ദേവന്‍ കദളീ വനത്തില്‍ ചെല്ലുകയും അവിടെ മഹാ ദേവന് വേണ്ടി വച്ചിരുന്ന മധു പാനം ചെയ്യുകയും കാഴ്ച ശക്തി പോകുകയും ചെയ്തു.
തീയ സമുദായക്കാരുടെ ആദി ദേവനായ വയനാട്ടു കുലവനെ തൊണ്ടച്ചന്‍ എന്നാണു പൊതുവായി വിളിച്ചു പോരുന്നത് . (തൊണ്ടച്ചന്‍ എന്ന് പറഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ആള് ) തീയ സമുദായക്കാരുടെ കുലദൈവമാണ് ഈ ദേവന്‍ ..പതിഞ്ഞ താളത്തോട് കൂടിയുള്ള വളരെ പതുക്കെയുള്ള ഈ ദേവന്റെ നൃത്ത ചുവടുകള്‍ നയന മനോഹരമാണ്..കാവുകളെക്കാള്‍ കൂടുതല്‍ ഈ തെയ്യം തറവാടുകളിലാണ് കൂടുതലും കെട്ടിയാടുന്നത്.
#kerala
#theyyam
#keralatourism
#theyyaart
#festival
#keralafestival
#kasargod
#kannur
#theyyamkannur
#theyyamkasargod
#vayanattukulavan
#rituals
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: