ബിജു മേനോൻ കേവലമൊരു നടനല്ല.
Автор: Speeches of Dr.MP. Abdussamad Samadani
Загружено: 2025-05-20
Просмотров: 110216
ബിജു മേനോൻ കേവലമൊരു നടനല്ല. അദ്ദേഹം സിനിമാ'താര'വുമല്ല. അഭിനയകലയുടെ ശക്തിസൗന്ദര്യങ്ങൾക്ക് സ്വന്തം സ്വത്വത്തിന്റെ കരുത്തുകൊണ്ട് നവീനമായ ആവിഷ്കാരസാധ്യതകൾ തുറന്നേകുകയും ജീവിതവുമായി അതിനുള്ള അകലം പരമാവധി കുറച്ചുകൊണ്ടുവരികയും ചെയ്ത സവിശേഷ പ്രതിഭകളുടെ ശ്രേണിയിലാണ് അദ്ദേഹത്തിൻ്റെ ഇടം. അതിനെല്ലാമുപരി സ്വകീയമായ സൗമ്യതയാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര. അതായത് ആപാദചൂഢം വിനയം തുളുമ്പി നിൽക്കുന്നൊരു മനുഷ്യൻ.
പാർട്ടിയുടെ ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ ചെന്നൈയിൽ ചെന്നപ്പോൾ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിലൂടെ പ്രിയ സ്നേഹിതൻ സി.കെ. സുബൈറിന്റെ കൂടെ നടന്നുനീങ്ങുമ്പോൾ അവിടെ ഒരു കസേരയിൽ ഏകാന്തനായിരിക്കുന്ന ബിജു മേനോനെ കണ്ടു. പരിചയപ്പെട്ടപ്പോൾ മുമ്പ് എത്രയോ തവണ കണ്ടുമുട്ടിയ അടുപ്പക്കാരായ സുഹൃത്തുക്കക്കളെപ്പോലെയായിരുന്നു. ഈയുള്ളവന്റെ മുമ്പുകാലം മുതലുള്ള ചില പ്രഭാഷണങ്ങളെക്കുറിച്ചും അത് കേട്ട അനുഭവങ്ങളെക്കുറിച്ചുമെല്ലാം അതിപ്രശസ്തനായ ഈ കലാകാരൻ അനുസ്മരിച്ചപ്പോൾ അഭിമാനം തോന്നിയെങ്കിലും അതിലേറെ അദ്ദേഹത്തിൻ്റെ ലാളിത്യത്തോടുള്ള ബഹുമാനമായിരുന്നു മനസ്സിൽ നിറഞ്ഞത്.
സന്തോഷകരമായ കൂടിക്കാഴ്ചക്ക് ശേഷവും മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു: ലാളിത്യം തന്നെ സൗന്ദര്യം; ഏതു കലാപ്രക്രിയക്കും ആഴം കൂട്ടുന്നതാകട്ടെ അതിൻ്റെ സാരള്യവുമാകുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: