സാംസയും നടാഷയും | എസ് ഹരീഷ് പട്ടുനൂൽപ്പുഴു
Автор: shabu Kilithattil
Загружено: 2025-07-02
Просмотров: 407
എസ് ഹരീഷ് -പട്ടുനൂൽപ്പുഴു
നോവലെഴുതുമ്പോൾ എഴുത്തുകാരൻ ബാല്യത്തിൻറേയും കൌമാരത്തിൻറേയും ഇടയ്ക്ക് നിൽക്കുന്ന പതിമൂന്നുവയസ്സുകാരൻ കുട്ടിയെപ്പോലെ നിസ്സഹായനാണ്. അയാളുടെ മുന്നിൽ എഴുതി നിറയ്ക്കാനുള്ള ശൂന്യമായ പേജ് മാത്രമേയുള്ളൂ. അയാൾ തികച്ചും ഒറ്റയ്ക്കാണ്. നീന്തലറിയാതെ നടുക്കടലിൽ പെട്ടുപോയവൻറെ അവസ്ഥയാണ് അയാൾക്ക്. ഒരാശ്രയവുമില്ലാതെ തനിയേ എങ്ങിനെയെങ്കിലും കരപറ്റണം. ഓരോ നിമിഷവും പരാജയം ഉണ്ടായിക്കഴിഞ്ഞതായും ഇനി മുന്നോട്ട് പോകാനാവില്ലെന്നും തോന്നിക്കും. അതിനിടയിലെപ്പോഴെങ്കിലും പെട്ടെന്ന് തീർന്നുപോകാവുന്ന ആശ്വാസങ്ങൾ അനുഭവപ്പെട്ടാലായി.പതിമൂന്നുകാരൻ സാംസയുടെയും സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മ ആനിയുടെയും തൊട്ടതെല്ലാം ഓട്ടയായി തീരുന്ന അച്ഛൻ വിജയന്റെയും ആരെക്കണ്ടാലും കുരയ്ക്കാത്ത ഒരു ചെറിയ ഇട്ടാവട്ടമാണ് ലോകമെന്ന് കരുതുന്ന ഇലു എന്ന വളർത്തു നായയുടെയും കഥ. കൂടെ സാംസയ്ക്ക് കൂട്ടായി മരിച്ചുപോയ പെൺകുട്ടി നടാഷയുണ്ട്, സ്റ്റീഫനുണ്ട്, ലൈബ്രേറിയൻ മാർക്ക് സാറുണ്ട്, ലൈബ്രറിയുണ്ട്, അതിലൊക്കെ ഉപരിയായി അവന്റെ ഉള്ളിലെ കുഞ്ഞു ചിന്തകളുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: