മദീനയുടെ പരിമളമായി ഖുത്ബുസ്സമാൻ സ്വലാത്ത് മജ്‌ലിസ്.
Автор: Jeelani Study Centre
Загружено: 2022-10-07
Просмотров: 9034
റബീഇന്റെ വസന്തം ജീലാനി ശരീഫിൽ വിരിഞ്ഞ ദിവസമായിരുന്നു സ്വലാത്ത് ദിനം. റസൂലുല്ലാഹി (സ) യുടെ അന്ത്യനാളിലെ ദൗത്യമായ കലിമത്തുതൗഹീദിന്റെ കർമ്മത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന നബി (സ) യുടെ സമകാലിക പ്രതിനിധി നാഇബ് ഖുത്ബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ മഹാനവർകളുടെ സവിധത്തിൽ റസൂലുല്ലാഹി (സ) യും അവിടുത്തെ മശാഇഖുമാരും നിറഞ്ഞുനിന്നപ്പോൾ ആ പുണ്യഭൂമിയിൽ സന്നിഹിതരായ ആളുകൾ എത്ര ഭാഗ്യവാന്മാർ. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ആത്മീയ ആനന്ദത്തിൽ അവർ മതിമറക്കുന്ന കാഴ്ച്ച. മുഹമ്മദീയ പ്രകാശത്തിന്റെ പരിശുദ്ധതയും ശാന്തതയും മഹാനിലൂടെ തൊട്ടറിഞ്ഞ ജനങ്ങൾ ആവേശത്തിലാണ്. പുതിയൊരു ലോക ജാലകം അവർക്ക് മുമ്പിൽ തുറക്കപ്പെട്ടു.
മഹാനിലൂടെ മദീനയിലേക്കവർ സഞ്ചരിക്കുന്നു. റബ്ബിന്റെ കാരുണ്യം അവരെ വലയം ചെയ്യുന്നു.
സർവ്വ സ്തുതിയും ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: