ഈ ലോകയാത്രയിൽ തളരാതെ | CRESCENDO
Автор: Jacob George
Загружено: 2022-09-08
Просмотров: 7867
ഈ ലോകയാത്രയിൽ തളരാതെ താങ്ങുവാൻ
തണലായി നാഥനെൻ ചാരെയുണ്ട്;
ചൂരച്ചെടി തണലിൽ തളർന്നു ഞാൻ കിടന്നാലും
തുരുത്തിയിൽ ജലം തന്നു ദാഹം തീർക്കും.
തണലായി കൃപയാൽ താങ്ങുമെൻ നാഥൻ
ആണിപ്പാടുള്ള തൻ കരത്തിലെന്നെ.
ഈശ്ശനമൂലൻ തകർത്തടുത്തെന്നാലും,
തിരകൾ തൻ തീർത്തു ആഞ്ഞടിച്ചാലും,
തകരാതെ എൻ തോണി തീരത്തടുപ്പിക്കാൻ
എൻ നാഥൻ അമരത്തെൻ കൂടെയുണ്ട്.
വിശ്വാസ യാത്രയിൽ കാലിടറീടിലും,
ആഴിയിൻ ആഴത്ത് താഴുമെന്നാലും;
ബലമാർന്ന ഭുജം നീട്ടി കുഴഞ്ഞ എൻ കാലിനെ
ഓളത്തിൽ നിർത്തുമെൻ യേശു നാഥൻ.
Words by Regi Kuruvilla
#new_malayalam_devotional
#christian_devotional_malayalam
#Crescendo
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: