താരാട്ടിന്റെ തട്ടകം നശിക്കാറായി | birth place of irayimman thampi
Автор: Pazhamaye Thedi
Загружено: 2024-09-11
Просмотров: 1473
#pazhamayethedi
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ, തണ്ണീർമുക്കം പഞ്ചായത്തിലെ വാരനാട് എന്ന പ്രദേശത്താണ് ഇരയിമ്മൻ തമ്പിയുടെ 250 വർഷം പഴക്കമുള്ള നടുവിലേൽ കോവിലകം സ്ഥിതി ചെയ്യുന്നത്.
കേരളവർമ്മ തമ്പാൻ്റെയും തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീട്ടിൽ, പാർവതി പിള്ള തങ്കച്ചിയുടെയും മകനായി 1872 ഒക്ടോബർ 12നാണ് ഇരയിമ്മൻ തമ്പിയുടെ ജനനം. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് കാർത്തികതിരുന്നാൾ രാമവർമ്മയുടെ സഹോദരനായ മകയിരം തിരുന്നാൾ രവിവർമ്മയുടെ മകളായിരുന്നു പാർവതി പിള്ള തങ്കച്ചി . തന്റെ പതിനാലാമത്തെ വയസ്സ് വരെ ഇരയിമ്മൻ തമ്പി കളിച്ചുവളർന്നത് നടുവിലേൽ കോവിലകത്താണ്. ഇരയിമ്മൻ തമ്പി എന്നറിയപ്പെട്ട രവിവർമ്മൻ തമ്പിയുടെ ആദ്യ ഗുരു, പിതാവായ കേരളവർമ്മ തമ്പാൻ തന്നെയായിരുന്നു. പിന്നീട്, മൂത്താട്ട് ശങ്കരൻ ഇളയതിൽ നിന്നും ഉപരിപഠനം നേടി .കാവ്യം,നാടകം, വ്യാകരണം എന്നിവയിൽ അദ്ദേഹത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. പതിനാലാമത്തെ
വാരനാട് നടുവിലേൽ കോവിലകത്ത്, കേരളവർമ്മ തമ്പാൻ്റെയും തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീട്ടിൽ, പാർവതി പിള്ള തങ്കച്ചിയുടെയും മകനായി 1872 ഒക്ടോബർ 12നാണ് തമ്പിയുടെ ജനനം. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് കാർത്തികതിരുന്നാൾ രാമവർമ്മയുടെ സഹോദരനായ മകയിരം തിരുന്നാൾ രവിവർമ്മയുടെ മകളായിരുന്നു പാർവതി പിള്ള തങ്കച്ചി.
14 ത്തെവയസ്സ് വരെ തമ്പി കളിച്ചുവളർന്നത് നടുവിലേൽ കോവിലകത്താണ്. ഇരയിമ്മൻ തമ്പി എന്നറിയപ്പെട്ട രവിവർമ്മൻ തമ്പിയുടെ ആദ്യ ഗുരു, പിതാവായ കേരളവർമ്മ തമ്പാൻ തന്നെയായിരുന്നു. പിന്നീട്, മൂത്താട്ട് ശങ്കരൻ ഇളയതിൽ നിന്നും ഉപരിപഠനം നേടി .കാവ്യം,നാടകം, വ്യാകരണം എന്നിവയിൽ അദ്ദേഹത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നത്രെ . പതിനാലാമത്തെ വയസ്സിൽ ഒരു ശ്ലോകം എഴുതി കാർത്തിക തിരുനാൾ മഹാരാജാവിന് സമർപ്പിച്ചതോടെ ഇരയിമ്മൻ തമ്പിക്ക് മഹാരാജാവ് തിരുവനന്തപുരം കൊട്ടാരത്തിൽ തന്നെ താമസിപ്പിച്ച് തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: