കണ്ഠകർണ്ണൻ തെയ്യം | kandakarnan theyyam kuttiattoor sree kurumba kaav
Автор: Inside the Nature
Загружено: 2022-03-25
Просмотров: 20277
കണ്ഠകർണ്ണൻ തെയ്യം
കുറ്റ്യാട്ടൂർ ശ്രീ കൂറുമ്പക്കാവ്, കണ്ണൂർ
കുറ്റ്യാട്ടൂർ ശ്രീ കൂർമ്പക്കാവ് കതൃക്കോട്ട് എന്ന ഒരു തീയ്യത്തറവാട്ടുകാരുടെതാണ്. പാരമ്പര്യവഴിക്കാണ് കാവിലെ ആയത്താർ പദവി ലഭിക്കുന്നത്. കൂർമ്പക്കാവിലെ ദേവിയുടെ പ്രതിപുരുഷന്മാരാകുന്നു ആയത്താർ. അദ്ദേഹം കാവിലെ ചമയമിട്ടു കഴിഞ്ഞാൽ തമ്പുരാട്ടിയായി മാറും. ആയത്താർക്കാണ് കാവിൻ്റെ പരമാധികാരം. നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ അദ്ദേഹം കാവിൻ്റെ ഭരണം നടത്തുന്നു. അതാണ് കീഴ് വഴക്കം. എല്ലാ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം ചുമതലുകളുമുണ്ട്.
നാലുദിവസമാണ് താലപ്പൊലി ഉത്സവം. ഒന്നാം ദിവസം കാവിൽ കയറൽ. രണ്ടാം ദിവസം കളവും ബലിയും. അരിപ്പൊടി, മഞ്ഞപ്പൊടി തുടങ്ങിയ ജൈവ പൊടികളുപയോഗിച്ചാണ് കളം വരക്കുക. ദാരുകനെ കൊന്നതിൻ്റെ പ്രതീകാത്മകമായ ചടങ്ങാണ് ബലി കയ്യേൽക്കൽ. മൂന്നാം ദിവസമാണ് താലപ്പൊലി.രാത്രി വൈകി കണ്ഠകർണ്ണൻ്റെയും വസൂരി മാലയുടെയും തെയ്യക്കോലം ഉണ്ടാകും. അതിന് മുമ്പ് തന്നെ നാടിൻ്റെ നാനാഭാഗത്തു നിന്ന് ഭക്തജനങ്ങൾ കലശവും തുള്ളിച്ചുകൊണ്ട് കാവിലെത്തുന്നു. കലശം, കലശത്തട്ട് ഈ രണ്ടു ഭാഗങ്ങളും ശ്രദ്ധിക്കണം. കലശത്തിൽ കൊങ്ങായി (അരസേറിൻ്റെയും ഒരു സേറിൻ്റെയും മധ്യത്തിലുള്ള അളവ് ) നെല്ലാണുണ്ടാകുക (പണ്ടൊക്കെ അടപ്പുള്ള പാത്രത്തിൽ കള്ളും വെക്കാറുണ്ടായിരുന്നു). കലം ഉടഞ്ഞുപോകാതിരിക്കാൻ വാഴനാരു കൊണ്ട് വരിഞ്ഞു കെട്ടിയിരിക്കും. മുളകൊണ്ടാണ് കലശത്തട്ടുണ്ടാക്കുക. അതു കൊണ്ട് തന്നെ ഘനം കുറയുന്നു. തട്ടിൻ്റെ ഇടയിലുള്ള ദ്വാരത്തിലൂടെ കവുങ്ങിൻ്റെ വാരി (വട) കടത്തി ഇരുവശത്തും ബലിഷ്ഠരായ പുരുഷന്മാർ പിടിക്കും. പിന്നെയാണ് ഉയരത്തിൽ തുള്ളിക്കുക. അതൊരു ആരോഗ്യകരമായ മത്സരമായി മാറിയിട്ടുണ്ട്. പണ്ടൊക്കെ നാട്ടിലുള്ള കലശങ്ങളെല്ലാം ഒന്നിച്ച് ഗൃഹസന്ദർശനവുമുണ്ടായിരുന്നു. പുലർച്ചെയാണ് കലശം പൊന്തേണ്ടത്. കലശത്തിൻ്റെ ഉള്ളിലേക്ക് തട്ടിൻ്റെ കാല് താഴ്ത്തിയതിന് ശേഷം കലശക്കാരൻ തട്ട് തലയിലെടുക്കുന്നു. തട്ടിൻ്റെ മുകളിൽ അഞ്ചാറ് കോത്തിരികൾ കത്തിച്ചിട്ടുണ്ടാകും. ആദ്യം കണ്ഠകർണ്ണൻ്റെ അനുഗ്രഹം വാങ്ങും. പിന്നീട് തമ്പുരാട്ടിയുടെ അനുജ്ഞ കിട്ടിയാലുടൻ കാവിലെത്തിയ നൂറ് കണക്കിന് കലശങ്ങൾ മൂന്നുവട്ടം പ്രത്യേക താളത്തിൽ കാവിന് ചുറ്റും വലം വെക്കും. അതാണ് താലപ്പൊലിയുടെ ഏറ്റവും ആകർഷകച്ചടങ്ങായ കലശം പൊന്തൽ. ഒട്ടും വിശ്വാസമില്ലാത്തവർക്ക് പോലും ആ കാഴ്ച അലൗകികമായി തോന്നിപ്പോകും (കലശം പൊന്തുന്ന ആ ഒരു മാത്രയിൽ അടുത്തുണ്ടായിരുന്ന കാഞ്ഞിരമരത്തിലെ ഇലയ്ക്ക് കയ്പുണ്ടാവില്ലത്രെ). ഇതു കൂടി കഴിഞ്ഞാൽ തമ്പുരാട്ടി കുറി എന്ന പ്രസാദം അനുഗ്രഹസമേതം ഭക്തജനങ്ങൾക്ക് നൽകുകയായി. അനുഗ്രഹം കിട്ടിയ സംതൃപ്തിയോടെ ആയിരങ്ങൾ സ്വഭവനങ്ങളിലേക്ക് യാത്രയാവുന്നു.
നാലാം ദിവസമാണ് കാവിൽ നിന്നിറങ്ങുക. അതോടെ അക്കൊല്ലത്തെ താലപ്പൊലി സമാപിച്ചു കഴിഞ്ഞു. നാട് പുതിയ ഒരു യുഗത്തിലേക്ക് പ്രവേശിക്കുകയുമായി.
ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മയാണ് താലപ്പൊലി.
#kandakarnan
#theyyam
#kuttiattoor
#sree
#kurumba
#kaav
#കണ്ഠകർണൻ
#തെയ്യം
#കണ്ഠകർണൻതെയ്യം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: