അഞ്ചുമൂർത്തി ക്ഷേത്രം ആനിക്കോട് പാലക്കാട്
Автор: Dipu Parameswaran
Загружено: 2023-10-22
Просмотров: 3350
ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
പാലക്കാട് ജില്ലയിൽ മാത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. നിളാനദി ഇവിടെ എത്തുമ്പോൾ കിഴക്കുനിന്നു വടക്കോട്ട് ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുകൊണ്ട് ഇവിടുത്തെ മൂർത്തികളുടെ ചൈതന്യം വർദ്ധിക്കുന്നതായി വിശ്വസിക്കുന്നു. ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് എന്നിവരാണ് ഇവിടത്തെ അഞ്ചുമൂർത്തികൾ. എല്ലാവർക്കും തുല്യപ്രാധാന്യമാണ്. ഇതുകൊണ്ടാണ് ഈ ക്ഷേത്രം അഞ്ചുമൂർത്തി ക്ഷേത്രം എന്നറിയപ്പെടുന്നത്
ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് ഏതോ മഹനീയ കരങ്ങളാൽ പ്രതിഷ്ഠിതമായ അഞ്ചുമൂർത്തികൾ - ശ്രീ ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് - വ്യത്യസ്തമായ ഭാവത്തിൽ വെവ്വെറേ ശ്രീകോവിലുകളിൽ തുല്യ പ്രധാനികളായി കുടികൊള്ളുന്ന മറ്റൊരു ക്ഷേത്രവുമില്ല. വ്യത്യസ്ത ഭാവങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകോവിലുകളിലാണ് അഞ്ചുപ്രതിഷ്ഠകളും. ഏറ്റവും വലിയ ശ്രീകോവിൽ വലമ്പിരിയായ മഹാഗണപതിഭഗവാനുതന്നെയാണ്. രണ്ടുനിലകളുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. തൊട്ടുമുമ്പിൽ മകനെ നോക്കിക്കൊണ്ട് ബാണലിംഗസ്വരൂപിയായ പരമശിവനും ശ്രീപാർവ്വതീദേവിയും പ്രത്യേക ശ്രീകോവിലുകളിൽ വാഴുന്നു. ഗണപതിക്ക് സമീപം ജടാമകുടധാരിയും അമൃതകലശഹസ്തനുമായ ശാസ്താവും പിറന്ന ഉടനെ മാതാപിതാക്കൾക്ക് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണന്റെ ഭാവത്തിലുള്ള മഹാവിഷ്ണുവും വാഴുന്നു. ചതുരാകൃതിയിലാണ് അഞ്ചു ശ്രീകോവിലുകളും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: