തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം | Thrichendamangalam Mahadeva Temple
Автор: MSH travel diary
Загружено: 2021-03-14
Просмотров: 7554
ഒരു കാലത്തു കായകുളം രാജാവിന്റെ അധികാരാതിർത്തിയിൽ ആയിരുന്ന പെരിങ്ങാനാട് ദേശം ആറ് കുന്നിൻ പ്രദേശങ്ങളുടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ടിപ്പുവിന്റെ പടയോട്ടകാലത്തു മുമ്പുതന്നെ ഒരു വാണിജ്യ കേന്ദ്രവും തുറമുഖവുമായിരുന്ന കല്ലടയിൽ നിന്നും പറക്കോട് ,പത്തനാപുരം ,പുനലൂർ ,ചെങ്കോട്ടവഴി തൂത്തുകുടിയിലേക്കുള്ള രാജപാതയിലെ ഒരു പ്രധാന താവളം ഈ ക്ഷേത്ര സങ്കേതമായിരുന്നു .ക്ഷേത്രത്തിനു തെക്കുവശത്തും, വടക്കുവശത്തും വിശാലമായി കിടക്കുന്ന മൈതാനങ്ങൾ ആശ്വസംരക്ഷണത്തിനും സേനാ സന്നിവേശത്തിനുമുള്ള കുതിരപ്പന്തികളായി ഉപയോഗിച്ചിരുന്നു .തെക്കുവശത്തുള്ള മൈതാനത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള കല്ലുകെട്ടി സൂക്ഷിച്ചിട്ടുള്ളതും ഒരിക്കലും വറ്റാത്തതുമായ ഒരു കുളമുണ്ട്. (മാതരേശ്വരംകുളം)
വടക്കു നിന്ന് പടവെട്ടി നാലു കുറവർ ഈ ദിക്കിൽ വന്നതായും അവർ കാട്ടുകുറ്റികൾ തെളിച്ചുകൊണ്ടിരിക്കവേ ‘ചേന്നൻ‘ എന്ന ഒരു കുറവൻ തന്റെ വെട്ടുകത്തി ഒരു കല്ലിൽ തേച്ചപ്പോൾ രക്തം കണ്ടതായും ആ കല്ല് ഈ പ്രതിഷ്ഠയായും തീർന്നു എന്നുമാണ് കഥ .
‘ഈശാന്തിമംഗലം‘ എന്നായിരുന്നു ഈ ക്ഷേത്രത്തിന്റെ പേര്. പിന്നീടത് ‘തൃച്ചേന്ദമംഗലം‘ എന്നാക്കി.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ മഹാദേവനാണ്, വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാദേവൻ.
വടക്കുവശത് സുപ്രസിദ്ധിയാർജിച്ച ഊട്ടുപുരയുണ്ട് ഓച്ചിറ ദേശത്തെ കരക്കാർ തമ്മിൽ പിണങ്ങി ,യോജിപ്പിലെത്താൻ പല സ്ഥലങ്ങളിൽ വെച്ച ആലോചനകൾ നടന്നു .ഒടുവിൽ പെരിങ്ങനാട്ടെത്തി ഈ ഊട്ടുപുരയിൽ വെച്ച് നടത്തിയ ആലോചനയിൽ ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടു എന്നും അതനുസരിച്ച് ഓച്ചിറകളി ആരംഭിക്കുന്ന അവസരങ്ങളിൽ കരക്കാർ ഇപ്പോഴും ‘പെരിങ്ങനാട്ടെ ഊട്ടുപുരയിൽ വെച്ച് നിശ്ചയിച്ചതുപോലെ ‘എന്നു സ്മരിച്ചുകൊണ്ടാണ് കളി തുടങ്ങുന്നത് .
ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് പ്രദശിപ്പിക്കുന്ന സ്വർണനിർമ്മിതമായ ഏഴരപൊന്നാന ഈ നാട്ടിലെ വിദഗ്ദ്ധ ശിൽപികൾ ഇവിടെ വെച്ച് പണിതു കൊടുത്തതായാണ് ഐതീഹ്യം,
-----------------------------------------
Conceived by Mahesh Ananthakrishnan | https://bit.ly/3ieI4A9
Content Writer : Aparna Purushothaman
--------- Gadgets & Accessories -------
Camera : Canon G7x Mark ii, Samsung A21s
Drone : DJI Mavic Mini
Gimbal : Zhiyun Crane M2
Editing Software : Adobe Premiere Pro, VN
------------ For Business Enquiries ---------
📝 Email : [email protected]
📱Call/Whatsapp : +91 7012975614
We find Music on Sound Cloud
Link : https://www.soundcloud.com/
MSH travel diary by Mahesh Ananthakrishnan
---------------------------------------------------
Thanks for Subscribing & Following our Journey
INSTAGRAM : https://bit.ly/3tik8m1
FACEBOOK : https://bit.ly/37oCRnd
TWITTER : https://bit.ly/3Igbh8G
YOUTUBE : https://bit.ly/3MY9dFV
#peringanad #thrichendamangalam #mahadevakshethram #adoor #Pathanamthitta
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: