IDUKKI COVID നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു
Автор: news nedumkandam
Загружено: 28 апр. 2020 г.
Просмотров: 65 просмотров
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.
അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രം. മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പന്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
അടിയന്തരമായ ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഇടുക്കി ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്രകള്കര്ശനമായി നിരോധിച്ചു.
പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ചരക്കനീക്കത്തിന് തടസമില്ല. അവശ്യ ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ മുഖേന സന്നദ്ധ സേവകര്വഴി വീടുകളില്‍ നേരിട്ട് എത്തിച്ചുനല്‍കും.
ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തോട്ടം മേഖലയിലെ പ്രവര്‍ത്തികള്‍ എന്നിവ നടത്താന്‍ പാടില്ല.

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: