Krishnanattam Sre mridangasaileswari temple
Автор: MINUKK- മിനുക്ക്
Загружено: 2019-09-27
Просмотров: 723
കൃഷ്ണനാട്ടം
....'...........................
ശ്രീ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടനമാടുന്ന കൃഷ്ണനാട്ടം
*ശ്രീ മൃദംഗ ശൈലേശ്വരീ ക്ഷേത്രസന്നിധിയിൽ...
......................................
( കഥ:അവതാരം )
........................................
2019 സപ്തംബർ 15-ാം തിയ്യതി *
...........................................
ശ്രീ ഗുരുവായൂരപ്പന്റെ
ചൈതന്യ പ്രസരണഭൂമിയായ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നിന്നും കൃഷ്ണനാട്ടം മൃദംഗ ശൈലേശ്വരീ ക്ഷേത്രസന്നിധിയിൽ കൃഷ്ണനാട്ടം കളി നടക്കുമ്പോൾ നടനവേദിയിൽ സക്ഷാൽ ഉണ്ണിക്കണ്ണന്റെ
അദൃശ്യ സാന്നിദ്ധ്യമുണ്ടാകുമത്രെ .......
( ഗുരുവായാരൂപ്പന്
കൃഷ്ണനാട്ടമെന്ന പോലെയാണ് , മൃദംഗശൈലേശ്വരീക്ക് കഥകളിയും )
.................................
ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടവും
മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിലെ കഥകളിയും
......................................
കോഴിക്കോട് സ്വദേശിയായിരുന്ന മാനവേദൻ തമ്പുരാൻ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കൂത്തമ്പലമുണ്ടായിരുന്നില്ല. തദ്സ്ഥാനത്ത് ഒരു ഇലഞ്ഞിമരമാണ് ഉണ്ടായിരുന്നത്.
സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി.
തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.....!
എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്!
അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. ജയദേവരുടെ ഗീതഗോവിന്ദത്തെയാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു.
ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതാത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു. കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട കൊട്ടാരക്കരത്തമ്പുരാൻ, പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി രാമനാട്ടം സൃഷ്ടിച്ചെടുത്തു. പിന്നീട് കോട്ടയം കേരളവർമ്മത്തമ്പുരാൻ രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രസന്നിധിയിൽ വെച്ച് രചിച്ചാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. കഥകളിയിലെ സ്ത്രീ വേഷരൂപം ചിട്ടപെട്ടുത്താൻ തമ്പുരാന് പറ്റാതെ വരികയാൽ ദേവിയെ ധ്യാനിക്കുകയും, മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിലെ കുളത്തിന് നടുവിൽ, ദേവീ കഥകളിയിലെ സ്ത്രീ വേഷ രൂപത്തിൽ പ്രത്യക്ഷയായി തമ്പുരാന്ന് ദർശനം നൽകി... ആ സ്ത്രീ രൂപമാണ് ഇന്നും കഥകളിയിൽ നമ്മൾ കാണുന്നത് അരക്ക് മുകൾഭാഗം മാത്രമെ ദേവീ തമ്പുരാന്ന് പ്രത്യക്ഷമാക്കി യുള്ളൂ... അതുകൊണ്ടാണ് ഇപ്പോഴും താഴെ വെള്ള വസ്ത്രം കാണുന്നത്... ഇന്നും ലോകത്ത് എവിടെയും കഥകളി ആരംഭിക്കുമ്പോൾ മൃദംഗ ശൈലേശ്വരീയെ പ്രകീർത്തിച്ചു കൊണ്ടുള്ള ശ്ലോകം കഥകളി പദം പാടിക്കൊണ്ടാണ് തുടങ്ങുക....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: