Karunamayee | Video Song | Itha Oru Snehagaadha | Movie Song | Capt.Raju | Vikram | Laila | Venu
Автор: Music Zone
Загружено: 2025-08-17
Просмотров: 2763
Song : Karunamayee
Movie : Itha Oru Snehagaadha [ 1997 ]
Director : Capt.Raju
Lyrics : Kaithapram
Music : Johnson
Singer : KJ Yesudas
കരുണാമയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ [ കരുണാമയീ ]
കാണിക്കയായ് തൊഴുകൈ നിറയും
കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ [ കരുണാമയീ ]
അന്നദാനേശ്വരി നീയെന്നെ വളര്‍ത്തി
വിദ്യാനാളം മിഴികളില്‍ നീട്ടി
ശ്രുതിയായെന്നില്‍ തംബുരു മീട്ടി
വീണാനാദം മൊഴികളിലേകി
നന്മ വിളങ്ങും മണിദീപമേന്തി എന്നുമമ്മേ
എന്നുമമ്മേ അടിയനെ നീ ആത്മപദങ്ങളിലുയര്‍ത്തി [ കരുണാമയീ ]
എന്തു ഞാനമ്മേ സ്തുതിയായ് പാടും
നാമവും രൂപവും നീ തന്നെയല്ലേ
നൈവേദ്യമായ് ഞാനെന്തിനി നല്‍കും
ധനവും ധാന്യവും നീ തന്നെയല്ലേ
സ്നേഹോദാരം തവ മുഖബിംബം സുകൃതമമ്മേ
സുകൃതമമ്മേ അഖിലമമ്മേ നിന്‍ തിരുമധുരം മാത്രം [ കരുണാമയീ ]

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: