ബെനദിക്ത്തൂസ് ☝️24 December 2025
Автор: TANAKH fr filson
Загружено: 2025-12-23
Просмотров: 715
അവന്റെ പിതാവായ സഖറിയാ പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു പ്രവചിച്ചു:
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്‌ദര്‍ശിച്ചു രക്‌ഷിച്ചു;
തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍ നമുക്ക് ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;
ആദിമുതല്‍ തന്റെ വിശുദ്‌ധന്‍മാരായ പ്രവാചകന്‍മാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്‌തതുപോലെ,
ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്‌ഷിക്കാനും
നമ്മുടെ പിതാക്കന്‍മാരോടു വാഗ്‌ദാനംചെയ്‌ത കാരുണ്യം നിവര്‍ത്തിക്കാനും
നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്‌ത അവിടുത്തെ വിശുദ്‌ധമായ ഉടമ്പടി അനുസ്‌മരിക്കാനും
ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം
പരിശുദ്‌ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നമുക്കു നല്‍കാനുമായിട്ടാണ് ഇത്.
നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേനീ പോകും.
അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള രക്‌ഷയെക്കുറിച്ച് അറിവുകൊടുക്കാനും,
നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെസന്‌ദര്‍ശിക്കുമ്പോള്‍
ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.
ലൂക്കാ 1 : 67-79
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: