2500 സ്‌ക്വയര്‍ ഫീറ്റിലെ ഈ വീടും സ്ഥലവും ഷേര്‍ളിയുടേത്..!! l Kottayam l Kanjirappally
Автор: Malayali Life
Загружено: 2026-01-13
Просмотров: 46475
മാസങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവു മരിച്ചതോടെയാണു ഷേര്‍ലി മാത്യു എന്ന 45കാരി കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിയത്. ആദ്യം മുക്കാലിയില്‍ വാടകയ്ക്കു താമസിച്ച ശേഷം കുളപ്പുറത്തു സ്ഥലം വാങ്ങി വീടു വയ്ക്കുകയായിരുന്നു. രണ്ടു നിലയിലായി 2500 ഓളം സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായി പണിതെടുത്ത വീട്. തൊട്ടരികെ റോഡരികും ആവശ്യത്തിന് സൗകര്യങ്ങളും എല്ലാം. സ്ഥലം വാങ്ങി വീട് വച്ചപ്പോഴേക്കും രണ്ടു കോടിയോളം രൂപയാണ് ഷേര്‍ളിയ്ക്ക് ചെലവഴിക്കേണ്ടി വന്നത്. അതുമാത്രമല്ല, ഭര്‍ത്താവിന്റെ മരണശേഷമാണ് ഇതെല്ലാം സംഭവിച്ചതും. നമ്മുടെ പ്രിയപ്പെട്ടവരില്‍ ഒരാളുടെ മരണം ഉണ്ടായാല്‍ കുറച്ചു കാലത്തേക്കെങ്കിലും പുതിയ കാര്യങ്ങളെല്ലാം നാം മാറ്റിവെക്കും. എന്നാല്‍ ആ സ്ഥാനത്താണ് ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഷേര്‍ളി സ്വന്തം നാടായ ഇടുക്കി വിടുകയും കാഞ്ഞിരപ്പള്ളിയിലേക്ക് എത്തി വാടകയ്ക്ക് വീടെടുത്തതും അതിനടുത്ത് സ്ഥലം വാങ്ങി സ്വന്തം വീട് പണിത് ജീവിതം തുടങ്ങിയതും.
#Kottayam #Kanjirappally #Police #KeralaNews #HouseWife #MalayalamNews #mm012 #me005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: