വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻഎന്‍റെ താഴ്ചയിൽ ഓർത്ത ഈശനേ | ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2024
Автор: Daily Manna (Shibu Daily Manna)
Загружено: 2024-01-25
Просмотров: 44188
ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ) ജനറൽ കൺവെൻഷൻ 2024 തിരുവല്ല
വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്‍റെ താഴ്ചയിൽ ഓർത്ത ഈശനേ
വർണ്ണിച്ചീടാനെനിക്കെന്‍റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി;-
പാപശാപരോഗമായതെന്‍റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ;-
ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്‍റെ കൃപയാൽ;-
പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-
അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ;-
പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ നാം പാടിപ്പുകഴ്ത്താം
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
ഘോര ഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു ജീവപാതെ എന്നും ഓടും ഞാൻ
ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ
#dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #gospel #tpmmessages #dailyvlog
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: