മരിക്കുന്ന തിരുവാതിര നക്ഷത്രം I Star I Thiruvathira I Shabu Prasad
Автор: Science Corner
Загружено: 2026-01-02
Просмотров: 24714
• നക്ഷത്രങ്ങൾ ജനിക്കുന്നത് കാണാം...I How sta...
Thiruvathira, a red giant .Video by Shabu Prasad in Malayalam.
ഇന്ന് ധനുമാസത്തിലെ തിരുവാതിര..കേരളത്തിലിത് സ്ത്രീകളുടെ ഉത്സവം..ധനുമാസ തിരുവാതിരയെപ്പറ്റി ഐതിഹ്യപ്പഴമകൾ നിറഞ്ഞ നനവൂറുന്ന കഥകൾ ധാരാളമുണ്ട്..അതിനൊക്കെ അതിന്റെതായ കാല്പനിക സൗന്ദര്യവുമുണ്ട്..ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ആതിര വരും പോകുമല്ലേ സഖീ എന്ന കക്കാടിന്റെ വിഖ്യാത കവിത അടക്കമുള്ള മലയാളത്തിലെ ഗൃഹാതുര സ്മരണകളിൽ തിരുവാതിരക്ക് വലിയ സ്ഥാനമുണ്ട്..കേരളത്തിന്റെ പാരമ്പര്യ സംസ്കൃതിയിൽ ഐതിഹ്യവും സംസ്കാരവും ശാസ്ത്രവുമെല്ലാം ഇഴചേർന്ന മനോഹരമായ ഒരു സങ്കൽപ്പമാണ് തിരുവാതിര..
അതവിടെ നിൽക്കട്ടെ ..നാമിന്ന് ചർച്ച ചെയ്യാൻ പോകുന്നത് ആകാശത്തിൽ കാണുന്ന ,ശരിക്കുമുള്ള തിരുവാതിര നക്ഷത്രക്കുറിച്ചാണ്..സത്യത്തിൽ ഒരു നക്ഷത്രത്തിന്റെ അവസാനനിമിഷങ്ങളാണ് നാമീ കാല്പനിക ഭാവത്തിൽ കാണുന്ന തിരുവാതിര നക്ഷത്രം..അതെ സുഹൃത്തുക്കളെ..നല്ല കാലം മുഴുവൻ ജ്വലിച്ചു തീർന്ന് ,അവസാന ശ്വാസമെടുത്ത് കിടക്കുന്ന നക്ഷത്രങ്ങളിലെ വൃദ്ധനാണത്..അവസാന പിടച്ചിലിൽ എപ്പോൾ വേണമെങ്കിൽ പൊട്ടിത്തെറിക്കാൻ ഒരുങ്ങിനിൽക്കുന്ന ,ചുവന്ന ഭീമൻ അഥവാ റെഡ് ജയന്റ് എന്ന നക്ഷത്ര പരിണാമത്തിലെ അവസ്ഥയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ,ഭൂമിയിൽ നിന്നും 640 പ്രകാശവർഷം, എന്നുവെച്ചാൽ സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ വേഗതയിൽ അറുനൂറ്റി നാല്പത് വര്ഷം സഞ്ചരിച്ചാൽ എത്തുന്ന ദൂരെയാണ് ഈ നക്ഷത്രത്തിന്റെ മരണശയ്യ ഒരുക്കിയിരിക്കുന്നത്..
I am Shabu Prasad, a science enthusiast, enjoy to speak science in a simple way so that common people can follow.
#stellarevolution #universe #stars #thiruvathira #shabuprasad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: