Raathinkal Poothaali | 1080p | Ee Puzhayum Kadannu | Biju Menon | Mohini - Johnson Hits
Автор: Music Zone
Загружено: 1 июл. 2022 г.
Просмотров: 878 268 просмотров
Song : Raathinkal Poothaali...
Movie : Ee Puzhayum Kadannu [ 1996 ]
Director : Kamal
Lyrics : Gireesh Puthenchery
Music : Johnson
Singer : KJ Yesudas
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി [ രാത്തിങ്കള്‍ ]
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ...
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...
പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ് [ പാഴിരുള്‍ ]
നോവുകള്‍ മാറാല മൂടും മനസ്സിന്റെ [ 2 ]
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ്
മണിനാഗ കാവിലെ മൺവിളക്കായ്
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...
കാവടിയാടുമീ കണ്‍തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും [ കാവടി ]
മാറിലെ മാലേയ മധുചന്ദ്രനും [ 2 ]
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമര പൂവിരല്‍ നീ തൊടുമ്പോള്‍
തരളമെന്‍ സ്വപ്നവും തനി തങ്കമായ്
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: