ഇന്ത്യ ലോകത്തെ നാലാം സാമ്പത്തിക ശക്തി!പക്ഷെ ഗ്രാമീണഇന്ത്യയ്ക്ക് എന്ത് പ്രയോജനം?
Автор: Channel I'M
Загружено: 2025-05-31
Просмотров: 120815
രാഷ്ട്രീയം, മതം, ജാതി, ഭാഷ എന്നിങ്ങനെ വിഘടിച്ച് നിൽക്കുന്ന ഇന്ത്യക്ക് എങ്ങനെ വിജയിക്കാനാകും, വികസനമെത്താത്ത ഗ്രാമങ്ങളുള്ള ഇന്ത്യ്ക്ക് എങ്ങനെ വളരാനാകും? ദാരിദ്യത്താൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഈ നാടിന് എങ്ങനെ നയിക്കാനാകും.. ഇതായിരുന്നു അവരുടെ ചോദ്യം. അവരെന്നുവെച്ചാൽ, ഈ നാട് ഒരിക്കലും വളരരുത് എന്നാഗ്രഹിക്കുന്നവർ! അവർ അകത്താകാം, പുറത്താകാം!
പക്ഷെ ഒരുകാര്യം എഴുതിവെച്ചോളൂ, നിശബ്ദനായ ഒരു സൂപ്പർ പവറാണ് ഇന്ത്യയിന്ന്! ഈ 2025-ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി, ഈ ഭൂമിയിലെ എണ്ണം പറഞ്ഞ പവറായി ഇന്ത്യ നിൽക്കുകയാണ്. മുണ്ട് ഇങ്ങനെ എടുത്ത് മടക്കി കുത്തി നമ്മൾ കഥ തുടങ്ങുന്നതേയുള്ളൂ സർ!..
കഴിഞ്ഞ ദിവസം നീതി ആയോഗ് സിഇഒ BVR Subrahmanyam പ്രഖ്യാപിക്കുന്നു, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായെന്ന്! അതിന് അദ്ദേഹം അവതരിപ്പിച്ചത് അന്താരാഷ്ട്ര നാണയനിധി അതായത് IMF ഡാറ്റയും. 1990-കൾ മുതൽ ഇന്ത്യ തുടങ്ങി വെച്ച സാമ്പത്തിക പരിഷ്ക്കാരങ്ങളുടേയും കഴിഞ്ഞ പത്ത് വർഷമായി രാജ്യം നടപ്പാക്കി വരുന്ന അസാധാരണവും തന്ത്രപരവുമായ വികസന മുന്നേറ്റങ്ങളുടേയും സ്വാഭാവിക റിസൾട്ടാണ് ജപ്പാനെ മറിടകന്നുള്ള ഇന്ത്യയുടെ നാലാം ലോക ശക്തിയെന്ന പദവി. 4.19 ട്രില്യൺ ഡോളർ ജിഡിപിയിലേക്ക് ഇന്ത്യ വളർന്നത് എങ്ങനെയാണ്? 2013-ൽ 1.86 ട്രില്യൺ ഡോളർ മാത്രമായിരുന്ന ഇന്ത്യ എങ്ങനെയാണ് 10 വർഷം കൊണ്ട് 4.19 ട്രില്യണിലേക്ക് മാറിയത്? ഒന്ന് ആഞ്ഞ് പിടിച്ചാൽ, രണ്ട് മൂന്ന് വർഷം കൊണ്ട് മൂന്നാം ലോക സാമ്പത്തിക ശക്തിയിലേക്കാണ് ഇന്ത്യയുടെ പോക്ക്, കാരണം തൊട്ട് മുന്നിലുള്ള ജർമ്മനിയുടെ ജിഡിപി-യുമായി കേവലം 50,000 കോടി ഡോളറിന്റെ വ്യത്യാസമേയുള്ളൂ ഇന്ത്യക്കിന്ന്!.
പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചുപറയുന്ന ലക്ഷ്യമുണ്ട്, വിക്സിത് ഭാരത് എന്ന സങ്കൽപ്പത്തിൽ 2030-ഓടെ 10 ലക്ഷം കോടി ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷനും, 2047-ൽ വികസിത രാജ്യം എന്ന അതിശക്തമായ ഇന്ത്യയും. ആ വളർച്ചയിലെ നിർണ്ണായകമായ നാഴികക്കല്ലാണ് 2025-ൽ ജപ്പാനെ മറികടന്ന് നാലാം ലോക സാമ്പത്തിക ശക്തിയാവുക എന്നത്. ഈ നേട്ടം കേവലം റാങ്കിലെ ഒരു പടി കയറ്റമല്ല, വികസിത രാജ്യമെന്ന വിശാലമായ അർത്ഥത്തിന്റെ പൂർത്തീകരണത്തിന് കടന്നുപോകേണ്ട പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണത്. ആ അർത്ഥത്തിലാണ് ഇന്ത്യ ജിഡിപിയിൽ ജപ്പാനെ മറികടന്ന് നാലാം ലോക ശക്തിയാകുന്നതിനെ കാണേണ്ടതും വായിക്കേണ്ടതും.
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: