സ്വർഗീയ രാഗങ്ങളുടെ ശില്പി K.K ANTONY MASTER/LEGENDARY MUSICIAN/LEGENDS ON DEMAND/EP 4 /PART1/MANEESH
Автор: OUR LAND
Загружено: 2025-06-14
Просмотров: 8845
കെ. കെ ആന്റണി മാസ്റ്ററുടെ ഗാനങ്ങൾ, അദ്ദേഹത്തിന്റെ പ്രതിഭയെ വാനോളം വിളിച്ചറിയിക്കുന്നവയാണ്.. ആ ഭാവാർദ്രമായ ഈണങ്ങൾ ഇന്നും ക്രിസ്തീയ ഗാനരംഗത്തു ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് . ..എല്ലാ ദേവാലയങ്ങളിലും, ഭവനങ്ങളിലും എന്നും മുഴങ്ങികേൾക്കുന്ന ഈ ഗാനങ്ങളുടെ ശില്പിയെ. .. ആദ്ദേഹത്തിന്റെ മക്കളിലൂടെ നമുക്കടുത്തറിയാം.
ആയിരത്തിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന ആന്റണി മാസ്റ്ററുടെ ചില ഗാനങ്ങൾ.....
,1,പരിശുദ്ധാത്മാവേ നീ എഴുന്നള്ളി,Parisudhaathmaawe
2,ദൈവമേ നിന്‍ ഗേഹംDaiwame nin geham
,3, നട്ടുച്ച നേരത്ത്Nattuchanerathu
4,മഹേശ്വരാ നിന്‍ സുദിനംMaheshwara nin
,5,മനുഷ്യാ നീManushya nee
6,ഈശ്വരനെ തേടിEswarane thedi
7, നിത്യനായ ദൈവത്തിന്‍Nityanaya daiwathin
8,എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നുEzhunnallunnu
9,പുല്‍ക്കൂട്ടില്‍ വാഴുന്നPulkootil wazhunna
10, ഭാരതം കതിരു കണ്ടുBharatham kathiru kandu: ,
പാവനാത്മാവേ നീ വന്ന നേരം, ദീപമേസ്വര്‍ല്ലോക
അമ്മേ ആരെന്നെ സൃഷ്ടിച്ചുAmme arenne srushtichu
ഉയിര്‍ത്തെഴുന്നേറ്റു,,അവനീപതിയാം,വിശ്വസിക്കുന്നുWiswasikkunnu
ദൈവ കുമാരന്‍ കാല്‍വരിക്കുന്നില്‍Daiwakumaran kalwarikunnil
സ്വര്‍ഗത്തില്‍ വാഴും പിതാവാംSwargathil wazhum pithawam
ദൈവമെന്റെ രക്ഷകന്‍Daiwamente rakshakan
സുവിശേഷ വെളിച്ചത്താല്‍Suwiseshawelichathal
തിങ്ങും പ്രതീക്ഷThingum pratheeksha
നിത്യ പിതാവേNityapithaawe kaikkollaname
ദൈവമാതാവാംDaiwa mathawam,ഉയരണമീ,
മര്‍ത്ത്യനെ തേടിMarthyane thedi
മാലഖമാരുടെ അപ്പംMaalaakamaaruteyappam
സര്‍വ്വേശ പുത്രനുയിര്‍ത്തു,
ആഴത്തില്‍ നിന്നുംAhzhathil ninnumമരിച്ചവരുടെ പാട്ടുകുര്‍ബാന
മരണത്താലേMaranathale
പരിശുദ്ധന്‍ നിത്യം പരിശുദ്ധന്‍,ദൈവമേ എന്നില്‍ കനിയേണമേ,
കര്‍ത്താവാം മിശിഹാതന്‍,ഉയരണമീUyaranamee
മോദം കലര്‍ന്ന് നിന്നെModam kalarnnu ninne,കണ്ണീരാരുതരും,
ഉന്നത വാനിടമേUnnatha waanitame,വിടവാങ്ങുന്നേന്‍
മാലാഖ വൃന്ദംMalakha wrindham nirannu
അനുഗ്രഹ പൂമഴAnugraha poomazha pozhiyoo
നിറയും സ്നേഹത്താല്‍ കുരിശിലേറിNirayum snehathal kurishileri
സ്നേഹാഗ്നിയാലെന്നുSnehagniyal ennu
യാഹോവെ എന്‍ നിലവിളിYahowe yahowe en nilawili
ജനതകളെ സ്തുതി പാടുവിന്‍Janathakale sthuthi paaduwin
വചനം തിരുവചനംWachanam thiruwachanam
കുരിശിലന്നൊരു നാള്‍Kurishilannoru naal
പരമ പിതാവേParama pithawe
കുരിശു മരമേKurishu marame
ആദിയില്‍ അഖിലെശന്‍,പുതിയ കുടുംബത്തിന്‍.
കെ.കെ. ആന്റണി മാസ്റ്ററെ കുറിച്ച്....
തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ആത്മീയ ഗാനങ്ങൾക്കു സംഗീതം നൽകിയ സംഗീതപ്രതിഭയായിരുന്ന ആന്റണിമാസ്റ്റർ എന്നറിയപ്പെടുന്ന കാനംകുടം കുഞ്ഞുവറീത് ആന്റണി (27 ഏപ്രിൽ 1924 – 16 മാർച്ച് 1987) ആബേലച്ചനോടൊത്തു കൊച്ചിൻ കലാഭവനിൽ മ്യൂസിക് ഡയറക്ടറായി പ്രവർത്തിച്ചു. ആബേലച്ചൻ രചിച്ച് യേശുദാസ് ആലപിച്ച പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേയെന്റെ ഹൃദയത്തിൽ, ഈശ്വരനെത്തേടി ഞാനലഞ്ഞു, എഴുന്നള്ളുന്നു, രാജാവെഴുന്നുള്ളുന്നൂ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഇദ്ദേഹമാണ്.
1924 ഏപ്രിൽ 27-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് വെളയനാട് എന്ന സ്ഥലത്ത് കാനംകുടം വീട്ടിൽ കുഞ്ഞുവറീതിന്റെയും മറിയത്തിന്റെയും മകനായാണ് ആന്റണി മാസ്റ്റർ ജനിച്ചത്. പത്തൊൻപതാം വയസിൽ ശ്രീലങ്കയിലേയ്ക്ക് കുടിയേറിയ അദ്ദേഹം, ഏ. ആർ. കൃഷ്ണൻ ഭാഗവതരുടെയും മറ്റു പ്രശസ്ത സംഗീതജ്ഞരുടെയും കീഴിൽ സംഗീതം അഭ്യസിച്ചു. കുറച്ചുകാലം ഒരു തമിഴ് നാടക ട്രൂപ്പിന്റെ കൂടെ കൂടിയെങ്കിലും ,പിന്നീട് അദ്ദേഹം സൈവ മങ്കയാർ തിലകം സംഗീത അക്കാദമിയിൽ സംഗീത അദ്ധ്യാപകനായി ജോലിയേറ്റെടുത്തു. 1945 മുതൽ ഇരുപതു വർഷക്കാലത്തോളം ശ്രീലങ്കൻ റേഡിയോയിൽ കർണാടക സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്നു.ശ്രീലങ്കൻ റേഡിയോയിൽ A ഗ്രേഡ് ആർട്ടിസ്റ്റ് ആയിരുന്നു. അക്കാലത്ത് ചില സിനിമകൾക്ക് പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തിയിരുന്നു. 1965 മുതൽ 1969 വരെ അദ്ദേഹം മലേഷ്യയിൽ സംഗീത അദ്ധ്യാപകനായി ജോലി നോക്കി.
1969 ൽ കേരളത്തിലേക്ക് തിരിച്ചു വന്ന ആന്റണി മാസ്റ്റർ കൊച്ചിയിലുണ്ടായിരുന്ന ക്രിസ്ത്യൻ ആർട്സ് ക്ലബ് എന്ന സ്ഥാപനത്തിൽ ചേർന്ന് ഫാ. ആബേൽ C. M. I., അന്നത്തെ യുവഗായകൻ യേശുദാസ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു. താമസിയാതെ ഈ സ്ഥാപനം കലാഭവൻ എന്ന പേരിൽ അറിയപ്പെട്ടു.1987ൽ അദ്ദേഹത്തിന്റെ മരണം വരെ ആന്റണി മാസ്റ്റർ കലാഭവനിലെ അദ്ധ്യാപകനും മ്യൂസിക്ക് ഡയറക്ടറുമായിരുന്നു.
കലാഭവനുവേണ്ടി ആന്റണിമാസ്റ്ററും ആബേലച്ചനും യേശുദാസും ചേർന്ന് നിരവധി പ്രസിദ്ധ ക്രിസ്തീയഭക്തിഗാനങ്ങൾ സൃഷ്ടിച്ചു.ഏതാനും ചലച്ചിത്രങ്ങൾക്കുവേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചു.
പ്രശസ്ത സംഗീത സംവിധായകരായ ബേർണി ഇഗ്‌നേഷ്യസ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
1983 ഫെബ്രുവരി 11ന് ഇദ്ദേഹത്തെ 1982ലെ ഫാദർ ചാവറ അവാർഡ് നൽകി ബഹുമാനിക്കുകയുണ്ടായി.ഇദ്ദേഹത്തിന്റെ 25-ാം ചരമവാർഷികദിനാചരണം 2012 ജൂലൈ 21ന് വെളയനാട് സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തി,ഇദ്ദേഹത്തിന്റെ കലാശേഷിയും സംഭാവനകളും ജീവിതകാലത്ത് അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾക്ക് അതീതമാണ് എന്ന് അഭിപ്രായമുണ്ട്.
1987 മാർച്ച് 16ന് തന്റെ 63-ാം വയസ്സിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് ആന്റണി മാസ്റ്റർ അന്തരിച്ചത്. മൃതദേഹം ജന്മനാട്ടിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. റോസിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. വർഗീസ്, ലില്ലി, ലിസി.
https://www.thecmsindia.org/personali...
/ @ourland2606
#christaindevotionalsongs #hitsong #kerala #malayalam #maneesh #ourland #christian #story #interview #legends #christiandevotionalsongsmalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: