ശ്രീകുമാരി രചിച്ച 'പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ' പ്രകാശനവേദിയിൽ ശ്രീ രഞ്ജിത്തിന്റെ ആലാപനം
Автор: TKMMC Friends 81-83
Загружено: 2025-07-24
Просмотров: 302
"വാക്കുകൾ വെൺചമരിമാനിന്റെ
വാലുപോൽ പൂത്തുലയുന്നു!" എന്ന കവിത വാക്കുകളുടെയും ബിംബങ്ങളുടെയും വിസ്മയം തന്നെ. വെൺചമരിമാനിന്റെ വാലുകൊണ്ടാണ് വെൺചാമരം നിർമ്മിക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ കരീവിരന്മാരുടെ മുകളിൽ ഇഷ്ടദേവതയ്ക്ക് അഥവാ ഇഷ്ടദേവന് ഇരുവശങ്ങളിലുമായി വീശുന്ന വെൺചാമരത്തിന്റെ കാഴ്ച ആർക്കാണ് പ്രിയതരമാകാത്തത് . ക്ഷേത്രോത്സവത്തിന്റെ ഉത്തമ ദൃശ്യമായി മലയാളി മാനസ്സം വെൺചാമരത്തെ ഓർമ്മയിൽ സൂക്ഷിക്കുന്നു. അപ്രകാരം കവി ശ്രീകുമാരി തന്റെ ഇഷ്ടദേവനോട് സംസാരിക്കുമ്പോൾ ഹൃദയാന്തർഭാഗത്ത് നിന്നും നുരപൊട്ടി പതഞ്ഞ് പൂത്തിറങ്ങുന്ന വാക്കുകളെ വെൺചാമരിമാനിന്റെ വാലിനോട് ഉപവിച്ചത് എത്ര പ്രശംസനീയമാണ്! ഓടുന്ന വെൺചമരിമാനിന്റെ വാലിലെ ധവള സമൃദ്ധമായ ലാവണ്യം വാക്കിന്റെ നൈരന്തര്യത്തെ മാത്രമല്ല, അതിന്റെ വിശുദ്ധ ഭാവത്തെയും കാണിക്കുന്നുണ്ട്. പ്രണയത്തിൽ വാക്കിനുള്ള പേലവത്വം മറ്റൊന്നിനുമില്ലല്ലോ"
('പവിഴമല്ലിയുടെ പ്രണയ ഗീതങ്ങൾ'ക്ക് ചേപ്പാട് രാജേന്ദ്രൻ എഴുതിയ അവതാരികയിൽ നിന്ന്)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: