കരികുട്ടി ചാത്തൻ തിറ | karikuttichaththan | കരികുട്ടിച്ചാത്തൻ തീയാട്ട് തിറ
Автор: Ri Things
Загружено: 2025-01-26
Просмотров: 220
കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് 'തിറയാട്ടം.
ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളിൽ അനുവർത്തിച്ചുവരുന്നത്. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്.
ഇവിടെ ജാതിവ്യവസ്ഥയും പൗരോരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവർഗ്ഗത്തിന്റെ സ്വത്വബോധെത്ത ജ്വലിപ്പിച്ചുകൊണ്ട് ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊള്ളുന്നു.
നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം.
ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ "തെയ്യം", മദ്ധ്യകേരളത്തിലെ "മുടിയേറ്റ്", തിരുവിതാംകൂറിലെ "പടയണി", തുളുനാട്ടിലെ "കോള" എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല.
""പണ്ടുകാലത്ത് ജാതിയുടെ പേരിലുള്ള അയിത്തവും ദുരാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന കാലത്ത് ഒരു സമൂഹത്തിന് ഒരുപാട് ദ്രോഹങ്ങൾ സഹിക്കേണ്ടി വന്നിരുന്നു ഒരിക്കൽ ആ സമൂഹത്തിന്റെ കുലഗുരുവായ ആൾ ഒരു ആൾരൂപം ഉണ്ടാക്കുകയും തീയിലിട്ടു ചുട്ടെടുത്ത ആ രൂപത്തെ കരിങ്കുട്ടി എന്ന സങ്കൽപ്പിച്ച് ആരാധിച്ചു ഒടുവിൽ അദ്ദേഹത്തിന്റെ തപസിൽ സന്തുഷ്ടനായി കരിങ്കുട്ടി ചാത്തൻ അദ്ദേഹത്തിന് പ്രത്യക്ഷനായി , കരിങ്കുട്ടിയോട് ജന്മിമാരെ മുഴുവൻ വംശനാശം സംഭവിപ്പിക്കുവാൻ വരം ആവശ്യപ്പെട്ടു , ചിലർ മാത്രം ചെയ്യുന്ന തെറ്റിന് ഒരു വംശത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുന്നത് ധർമം അല്ലെന്നും അധര്മികളിൽ നിന്ന് നിന്ന് രക്ഷപ്പെടുവാൻ ഒരു വിദ്യ ഉപദേശിക്കാമെന്നും പറഞ്ഞു ദുഷ്ടന്മാരെ ഒടിച്ചിടുന്ന ഒടിയൻ വിദ്യ അദ്ദേഹത്തിന് കരിങ്കുട്ടി ചാത്തൻ ഉപദേശിച്ചു നൽകി , പിന്നീട് ആ വിദ്യ പലരും സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുകയും , ആ വിദ്യ തന്നെ നഷ്ടം സംഭവിക്കുകയും ചെയ്തു കേരളത്തിൽ പലയിടങ്ങളിലും കരിങ്കുട്ടി ചാത്തന്റെ ക്ഷേത്രങ്ങൾ ഉണ്ട് , പല തറവാടുകളിലും കരിങ്കുട്ടി ചാത്തനെ വെച്ച് ആരാധിക്കുകയും ചെയ്തിരുന്നു, """ എന്നതാണ് വിശ്വാസം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: