കാശ്മീരശൈവവും ശാക്തേയ കാവുകളും | ഡോ. ആർ. രാമാനന്ദ് | ഭാരതീയ ധർമ്മ പ്രചാരസഭ
Автор: Bharatheeya Dharma Prachara Sabha
Загружено: 2022-08-02
Просмотров: 26966
കാശ്മീരശൈവവും ശാക്തേയ കാവുകളും - ഡോ. ആർ. രാമാനന്ദ് - ഭാരതീയ ധർമ്മ പ്രചാരസഭ
ലോകമെമ്പാടുമുള്ള ചിന്തകരെയും ആത്മാന്വേഷികളെയും വിസ്മയിപ്പിച്ച തന്ത്രശാസ്ത്രത്തിൻ്റെ വേരുകൾ ഊന്നിയിരിക്കുന്നത് കാശ്മീരശൈവ ദർശന പദ്ധതിയാണ്. ഇന്നും ഓക്സ്ഫോർഡ്, ഷിക്കാഗോ തുടങ്ങിയ വിദേശ സർവകലാശാലകളിൽ ഗവേഷണം ചെയ്യപ്പെടുന്ന വിഷയമാണ് കാശ്മീരശൈവ പദ്ധതി. നിരവധി ഗവേഷണ പ്രബന്ധങ്ങളും സെമിനാറുകളും ലോകമെങ്ങും കാശ്മീരശൈവത്തെ ആസ്പദമാക്കി നടന്നു വരുന്നു. കേവലം സൈദ്ധാന്തികമായ ഇത്തരം പ്രവർത്തനങ്ങൾക്കപ്പുറം ഈ പദ്ധതിയുടെ പ്രായോഗികത ഏതു തരത്തിലാണ് എന്നറിയാൻ പണ്ഡിതലോകം വലിയ താൽപ്പര്യത്തിലാണ്. എന്നാൽ ദൗർഭാഗ്യവശാൽ കാശ്മീരിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം ആ മണ്ണിൽ ജനിച്ച ഒരു ദർശന പദ്ധതിയുടെ പ്രയോഗത്തിന് ഇന്നനുകൂലമല്ല. പല ക്ഷേത്രങ്ങളും ഉപാസനാ സ്ഥലങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ തീർത്തും നശിച്ചു പോയി എന്നു കരുതിയ ഈ പദ്ധതിയുടെ പ്രായോഗിക ആവിഷ്കാരം കേരളത്തിലെ പതിമൂന്ന് ശാക്തേയ കാവുകളിൽ കണ്ടുവരുന്നു. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു സിദ്ധാന്തത്തിൻ്റെ ഒരേയൊരു പ്രായോഗിക കേന്ദ്രം കേരളവും അതിലെ ശാക്തേയ കാവുകളും ആണ് എന്നുള്ളത് അഭിമാനകരമാണ്.
കേരളത്തിലെ ശാക്തേയ കാവുകളിലെ കാശ്മീരശൈവ സ്വാധീനം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത്തരം വിഷയങ്ങളിലുള്ള ചർച്ച ആഗോള ശ്രദ്ധയെ ക്ഷണിക്കുന്നതാണ്.
#bdps #books #calicut #ramanand #seminar #shaivism #kaali #drsreenathkarayatt
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: